ദിവസവും രാവിലെ ഒരു മിനിറ്റ് ഇത് ചെയ്താൽ ജീവിതത്തിൽ എല്ലാം നേടാം, അതീവ ' സൂര്യ ' രഹസ്യം!

prayer-1248
Photo Credit : De Visu / Shutterstock.com
SHARE

രാവിലെ എഴുന്നേറ്റ് ദിവസവും അഞ്ചു മന്ത്രങ്ങൾ ഒരുമിച്ചു ഒരു മിനിറ്റ് ജപിച്ചാൽ ജീവിതം മാറും. ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടും. മാത്രമല്ല, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും നേടി തരാൻ വരെ ഈ മന്ത്രജപം സഹായിക്കും. സൂര്യാദയത്തിനു ശേഷം ആറിനും ഏഴിനുമിടയിൽ ഈ മന്ത്രം ജപിക്കുന്നത് അത്യുത്തമമാണ്. 

അഞ്ച് മന്ത്രങ്ങൾ ഇവയാണ് : 

ഓം സൂര്യായ നമ:

ഓം ഭാസ്കരായ നമ:

ഓം അർക്കായ നമ:

ഓം ദിവാകരായ നമ:

ഓം രവിയേ നമ:

ഒരു മിനിറ്റ് സമയം നോക്കി ജപിക്കേണ്ടതില്ല. ശുദ്ധമനസ്സോടെ അഞ്ച് മന്ത്രങ്ങളും ഒരുമിച്ച് ജപിക്കണമെന്ന് മാത്രം. ഇവ ഒരുമിച്ചു ഒരു തവണ ജപിച്ച് കണ്ണടച്ച് സൂര്യഭഗവാനെ മനസ്സിൽ ധ്യാനിച്ച് , ഭഗവാനേ സൂര്യനാരായണ ശിവാത്മജ എനിക്കും എന്റെ കുടുംബത്തിനും സകല ഐശ്വര്യവും തരണേ എന്ന് പറഞ്ഞ് പ്രാർഥിക്കുക. ഇതോടൊപ്പം ശനിയാഴ്ചതോറും ശിവക്ഷേത്ര ദർശനം നടത്തി എണ്ണ, കൂവളമാല, അർച്ചന എന്നിവ കൂടി നടത്തുക. സാധിക്കുമെങ്കിൽ പിൻവിളക്ക് കൂടി തെളിയിക്കുക. 

സൂര്യൻ ആത്മകാരകനാണ്. അതുകൊണ്ട് തന്നെ സൂര്യമന്ത്രം ജപിക്കുന്ന ഒരാളെ ആർക്കും തകർക്കാൻ കഴിയില്ല. ഏത് പ്രതിസന്ധിയെ അതിജീവിക്കാനും ഇവർക്ക് സാധിക്കും. ജീവിതത്തിൽ സധൈര്യം എന്തിനെയും നേരിട്ട് മുന്നോട്ട് പോകാൻ സൂര്യ ഉപാസനയിലൂടെ സാധിക്കും. ഈ മന്ത്രങ്ങൾക്കൊപ്പം ആദിത്യഹൃദയമന്ത്രം കൂടി ജപിക്കുന്നത് അത്യുത്തമമാണ്. മന്ത്രജപം ശുദ്ധമനസോടെ  ആവണം. ആത്മചൈതന്യവും ശത്രുനാശവും തുടങ്ങി എല്ലാകാര്യ സിദ്ധിക്കും. ആദിത്യഹൃദയമന്ത്രം ഉത്തമമാണ്. 

ആദിത്യഹൃദയമന്ത്രം

സന്താപനാശകരായ നമോ നമഃ

അന്ധകാരാന്തകരായ നമോ നമഃ   

ചിന്താമണേ! ചിദാനന്ദായ തേ  നമഃ   

നീഹാര നാശകരായ നമോ  നമഃ   

മോഹവിനാശകരായ നമോ  നമഃ   

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ 

കാന്തിമതാം കാന്തിരൂപായ തേ  നമഃ   

സ്ഥാവര ജംഗമാചാര്യായ തേ  നമഃ   

ദേവായ വിശ്വൈകസാക്ഷിണേ തേ  നമഃ   

സത്വപ്രധാനായ തത്വായ തേ  നമഃ   

സത്യസ്വരൂപായ നിത്യം നമോ  നമഃ   

അതീവ രഹസ്യം ഈ കാര്യം!

ജീവിത്തിലെ ദുരിതങ്ങൾ മാറി പെട്ടെന്ന് ഫലം ലഭിക്കാൻ മലദൈവ ക്ഷേത്ര ദർശനം ഉത്തമമാണ്. ശൈവ സങ്കൽപ്പങ്ങളുള്ള ക്ഷേത്രത്തിൽ പോയി പ്രാർഥിച്ച് ശക്തിക്കൊത്ത വഴിപാടുകൾ നടത്തിയാൽ ജീവിതത്തിലെ സകല ദുരിതങ്ങളും പെട്ടെന്ന് ഒഴിയും. മലദൈവങ്ങൾക്ക് ശിവ സങ്കൽപ്പമാണ്, ജീവിതത്തിൽ വേണ്ടതെല്ലാം ലഭിക്കാൻ മലദൈവക്ഷേത്ര ദർശനം ഉത്തമമാണ്. 

എല്ലാ ഗ്രഹപ്പിഴകളും അകറ്റും ഈ കാര്യം

മാസന്തോറും പക്കപിറന്നാൾദിനം നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്ര ദർശനം നടത്തി നവഗ്രഹ പൂജ നടത്തിയാൽ ജീവിതത്തിലെ സകല ഗ്രഹപ്പിഴകളും ഒഴിഞ്ഞുപോകും. ഞായറാഴ്ചകളിൽ നവഗ്രഹ ക്ഷേത്ര ദർശനം നടത്തി സൂര്യന് അർച്ചന നടത്തുന്നതും ഉത്തമമാണ്. 

ലേഖകൻ

ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ,  

ശിവപാർവതീ ജ്യോതിഷാലയം ,  

നാലുകോടി പി. ഒ,  

ചങ്ങനാശ്ശേരി   

Ph : 9562988304 

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം 

pregeeshbnairastrologer youtube channel

English Summary : Powerful Morning Prayer to Sun

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}