ADVERTISEMENT

ഇന്ന് സവിശേഷമായ പ്രദോഷ ദിനം. പ്രദോഷ സന്ധ്യ മുഴുവൻ ശിവനാമം ഉരുവിട്ട് ഭഗവാനെ ഭജിക്കുന്നത് ഇരട്ടി ഫലദായകമാണ് . ശിവപ്രീതികരമായ സ്തോത്രത്തിൽ പ്രധാനവുമാണ് ശിവ പഞ്ചാക്ഷര സ്തോത്രം . ദുരിതശാന്തിക്കും  ഉദ്ദിഷ്ടകാര്യ സിദ്ധിക്കും തൊഴിൽ തടസ്സങ്ങൾ ‌ നീങ്ങുന്നതിനും വിദ്യാർഥികൾക്ക് വിദ്യയിൽ തിളങ്ങാനും ഓർമശക്തി വർധിപ്പിക്കാനും സഹായകമാണ്‌  ഈ ജപം. നമഃശിവായ എന്ന പഞ്ചാക്ഷരമന്ത്രത്തിലെ ഓരോ അക്ഷരങ്ങളിൽ തുടങ്ങുന്ന ഈ  സ്തോത്രം ശ്രീ ശങ്കരാചാര്യനാൽ വിരചിതമാണ്‌. 

 

സന്ധ്യക്ക്‌ ശിവക്ഷേത്രദർശനം നടത്തി പിൻവിളക്ക് , കൂവളമാല എന്നിവ സമർപ്പിക്കുക . അതിനു സാധിക്കാത്തവർ  സന്ധ്യയ്ക്കു നിലവിളക്കിനു മുന്നിലിരുന്നു ശിവ നാമം ജപിക്കുക. നെയ് വിളക്കിനു മുന്നിലിരുന്നുള്ള നാമജപം ശ്രേഷ്ഠം.

 

 

ശിവ പഞ്ചാക്ഷര സ്തോത്രം അർഥം മനസ്സിലാക്കി ഭഗവൽ രൂപം മനസ്സിൽ ധ്യാനിച്ചുകൊണ്ടാവണം ജപിക്കേണ്ടത്.

 

 

നാഗേന്ദ്രഹാരായ ത്രിലോചനായ

 

ഭസ്മാംഗരാഗായ മഹേശ്വരായ

 

നിത്യായ ശുദ്ധായ ദിഗംബരായ 

 

തസ്മൈ ന-കാരായ നമഃശിവായ

 

 

 

(നാഗത്തെ മാലയായി ധരിച്ചവനും മൂന്നു കണ്ണോടു കൂടിയവനും  ശരീരം മുഴുവൻ ഭസ്മം ധരിച്ചവനും  മഹേശ്വരനും നാശമില്ലാത്തവനും ശുദ്ധനും ദിക്കുകളെ അംബരമാക്കുന്നവനും   നകാര -ഭൂമി- രൂപിയുമായ ശിവനെ നമിക്കുന്നു. )

 

 

 

മന്ദാകിനീസലിലചന്ദന ചർച്ചിതായ 

 

നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ

 

മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ

 

തസ്മൈ മ-കാരായ നമഃശിവായ  

 

 

 

(ഒഴുകുന്ന ഗംഗാജലത്താലും ചന്ദനത്താലും അലങ്കരിക്കപ്പെട്ടവനും നന്ദികേശ്വരന്റെയും പ്രമഥന്മാരുടെ നാഥനും മഹേശ്വരനും മന്ദാരം തുടങ്ങിയ പുഷ്പങ്ങളാൽ പൂജിതനും മകാര- ജലം- രൂപിയുമായ ശിവനെ നമിക്കുന്നു.)

 

 

 

ശിവായ ഗൗരീവദനാരവിന്ദ-

 

സൂര്യായ ദക്ഷാധ്വരനാശകായ

 

ശ്രീനീലകണ്ഠായ വൃഷധ്വജായ 

 

തസ്മൈ ശി-കാരായ നമഃശിവായ

 

 

 

 (മംഗള സ്വരൂപനും പാർവതീ ദേവിയുടെ മുഖമാകുന്ന താമരയ്ക്ക് സൂര്യനായവനും ദക്ഷയാഗം മുടക്കിയവനും ഐശ്വര്യമായ നീലകണ്ഠത്തോട്  കൂടിയവനും വൃഷഭത്തെ കൊടിയടയാളമാക്കിയവനും ശികാര -അഗ്‌നി- രൂപിയുമായ ശിവനെ നമിക്കുന്നു.)

 

 

 

വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ- 

 

മുനീന്ദ്രദേവാർച്ചിതശേഖരായ

 

ചന്ദ്രാർക്കവൈശ്വാനര ലോചനായ 

 

തസ്മൈ വ-കാരായ നമഃശിവായ

 

 

 

(വസിഷ്ഠൻ , അഗസ്ത്യൻ , ഗൗതമൻ എന്നീ മുനിമാരാലും ദേവന്മാരാലും പൂജിക്കപ്പെടുന്നവനും ചന്ദ്രൻ , സൂര്യൻ , അഗ്നി എന്നിങ്ങനെ മൂന്നു കണ്ണുകളോടു കൂടിയവനും വകാര- വായു- രൂപിയുമായ ശിവനെ നമിക്കുന്നു )

 

 

 

യക്ഷസ്വരൂപായ ജടാധരായ

 

പിനാകഹസ്തായ സനാതനായ

 

ദിവ്യായ ദേവായ ദിഗംബരായ 

 

തസ്മൈ യ-കാരായ നമഃശിവായ.

 

 

 

(യക്ഷസ്വരൂപത്തെ ധരിച്ചിരിക്കുന്ന ജടയോടു കൂടിയവനും പിനാകം കൈകളിലേന്തിയവനും സനാതനായവനും ദിവ്യനും ദേവനും ദിഗംബരനും യകാര - ആകാശം- രൂപിയുമായ ശിവനെ നമിക്കുന്നു.)  

 

English Summary : Significance of Pradosham day in Karkidakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com