ആവണി അവിട്ടം , അറിയണം ഇക്കാര്യങ്ങൾ

pilleronam-03-rahul-r-pattam
ചിത്രം: രാഹുൽ ആർ പട്ടം∙മനോരമ
SHARE

ആവണി മാസത്തിലെ വെളുത്ത വാവിനാണ് ആവണി അവിട്ടം. നക്ഷത്രം അതാകണം എന്നില്ല എന്ന് ചുരുക്കം. 

യജൂർവേദ ബ്രാഹ്മണര്‍ അന്ന് പൂണൂല്‍ മാറ്റി പുതിയത് ധരിക്കുകയും പൂര്‍വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നു. ഉപാകര്‍മ്മം (ഉപനയനം ) എന്നാണ് ഈ ദിവസത്തെ ആചാരത്തിന് പേര്‍. ഈ ദിവസം വേദ മന്ത്രങ്ങൾ ജപിക്കും. അടുത്ത ദിവസം 1008 ഗായത്രി ജപം വേണം. 

ബ്രാഹ്മണ യുവാക്കള്‍ ആദ്യമായി പൂണൂല്‍ ധരിക്കുന്നത് പൂണൂൽ കല്ല്യാണം നടത്തിയാണ്. അത് ഉത്തരായണ കാലത്താണ്. ഒറ്റ വയസിലാണത്  നടത്തുക. പൂണൂല്‍ ധരിക്കുന്നതോടെ അയാളുടെ അകക്കണ്ണ് അഥവാ വിജ്ഞാനത്തിന്‍റെ കണ്ണ് തുറക്കും എന്നാണ് സങ്കല്‍പ്പം. 

വേദങ്ങളില്‍ ഓരോന്നിനെയും പിന്‍തുടരുന്ന ബ്രാഹ്മണര്‍ വ്യത്യസ്ത തരത്തിലും വ്യത്യസ്ത ദിവസങ്ങളിലുമാണ് ഉപാകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാറുള്ളത്. 

ഈ ദിവസം പൂണൂല്‍ മാറ്റുന്നതോടെ  ഒരു വര്‍ഷം മുഴുവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് രക്ഷ നേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരുരക്ഷാ കവചം അണിയുന്നു .ഒരു വർഷം ചെയ്ത പാപങ്ങളുടെ  പരിഹാരകർമ്മം കൂടി ഈ ദിവസം ചെയ്യുന്നു. 

ആവണി അവിട്ടം കഴിഞ്ഞു വരുന്ന അഷ്ടമി ആണ് കൃഷ്ണാഷ്ടമി. 

ഋഗ്വേദികളുടെ ഉപനയനം ശുക്ല  പക്ഷ ചതുര്‍ദശിയിലാണ് നടക്കുക. സാമവേദികളുടെ  ആവണി അവിട്ടം അത്തം നക്ഷത്ര ദിവസമാണ്.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA