ADVERTISEMENT

ജന്മാഷ്ടമി ദിനത്തിൽ ഭക്തിയോടെ ഭഗവല്‍ മന്ത്രങ്ങൾ ജപിക്കുന്നത് സാധാരണ ദിനത്തിൽ ജപിക്കുന്നതിനേക്കാള്‍ ഇരട്ടിഫലം നൽകും എന്നാണ് വിശ്വാസം. അഭീഷ്‌ഠകാര്യസിദ്ധിക്കായി ഓരോ മന്ത്രവും അർഥം മനസ്സിലാക്കി വേണം ജപിക്കാൻ.

 

ഭഗവാന്റെ മൂലമന്ത്രങ്ങളായ അഷ്ടാക്ഷരമന്ത്രവും (ഓം നമോ നാരായണായ) ദ്വാദശാക്ഷരമന്ത്രവും (ഓം നമോ ഭഗവതേ വാസുദേവായ) നൂറ്റെട്ട് തവണ   ജപിക്കുക. അന്നേ ദിവസം രാവിലെയും വൈകുന്നേരവും ക്ഷേത്ര ദര്‍ശനം നടത്തുന്നതും കൃഷ്ണപ്രീതിക്ക് ഉത്തമമാണ്. 

 

‘ഹരേ രാമ ഹരേ രാമ 

രാമ രാമ ഹരേ ഹരേ 

ഹരേ കൃഷ്ണ ഹരേ കൃഷ്ണ 

കൃഷ്ണ കൃഷ്ണ ഹരേ ഹരേ’ എന്ന  16 നാമങ്ങൾ ഭക്തിയോടെ ജപിച്ചാൽ മനസ് സൂര്യനെ പോലെ തെളിഞ്ഞതാകും. ഈ മന്ത്രം കലിദോഷനിവാരണ മന്ത്രം എന്നറിയപ്പെടുന്നു .

 

സന്താനഗോപാല മന്ത്രം

ദീർഘ നാളുകളായി സന്താന ഭാഗ്യമില്ലാത്തവർ ജന്മാഷ്ടമിയുടെ അന്ന് സന്താനഗോപാല മന്ത്രം 41 തവണ ജപിച്ചാൽ ഇഷ്ട സന്താനപ്രാപ്തി ഉണ്ടാവുമെന്നാണ് വിശ്വാസം.

 

ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ/

ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത:// 

 

അർഥം- ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്‍കിയാലും

 

വിദ്യാഗോപാലമന്ത്രം

കുട്ടികൾ ഭവനത്തിലിരുന്ന് ശുദ്ധിയോടെയും ഭക്തിയോടെയും വിദ്യാഗോപാലമന്ത്രം 41 തവണ ജപിക്കാവുന്നതാണ് . കുട്ടികളുടെ ഓർമശക്തിയും ഏകാഗ്രതയും സ്വഭാവ ശുദ്ധിയും വർധിപ്പിക്കാൻ ഈ മന്ത്രജപം നല്ലതാണ്. 

 

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ ത്വം പ്രസീദമേ/

രമാ രമണ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ//

 

അർഥം - പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും. 

 

ആയൂർ ഗോപാലമന്ത്രം

ദശാകാല ദോഷങ്ങൾ അനുഭവിക്കുന്നവരും ജാതകപ്രകാരം ആയുസ്സിനു ദോഷമുളളവരും ജന്മാഷ്ടമി ദിനത്തിൽ ആയൂർ ഗോപാലമന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്.

 

ദേവകീസുത ഗോവിന്ദ വാസുദേവ ജഗല്‍പതേ/

ദേഹിമേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗത://

 

അർഥം - ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നല്‍കിയാലും.

 

രാജഗോപാല മന്ത്രം

സമ്പൽസമൃദ്ധിയും ഐശ്വര്യവും ഉണ്ടാവുന്നതിന് ഭഗവാനെ ധ്യാനിച്ചു കൊണ്ട് രാജഗോപാല മന്ത്രം ജപിക്കണം. അർത്ഥം മനഃസ്സിലാക്കി വേണം ഓരോ മന്ത്രങ്ങളും ജപിക്കുവാന്‍‌.

 

കൃഷ്ണ കൃഷ്ണ മഹായോഗിന്‍! ഭക്താനാം അഭയംകര

ഗോവിന്ദ പരമാനന്ദ സര്‍വ്വം മേ വശമാനയ.

 

അർഥം -മഹായോഗിയും ഭക്തന്മാര്‍ക്ക് അഭയം നല്‍കുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com