ADVERTISEMENT

അഭിവൃദ്ധിക്കായി വീട്ടിൽ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ച് വിശദമാക്കുകയാണ് ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ. ഇക്കാര്യങ്ങൾ പതിവായി ആവർത്തിക്കുകയാണെങ്കിൽ ജീവിതത്തിൽ പെട്ടെന്ന് കരകയറ്റം , സാമ്പത്തിക ഉന്നമനം , ഉയർന്ന ജീവിത സാഹചര്യം എന്നിവ ലഭിക്കും എന്നാണ് വിശ്വാസം .

 

ഭവനത്തിലെ ഏറ്റവും പ്രധാന ഇടമാണല്ലോ അടുക്കള . അടുക്കള നോക്കിയാൽ അറിയാം ആ വീടിന്റെ ഐശ്വര്യം എന്നാണല്ലോ പറയാറ്. നിത്യവും രാവിലെ കുളിച്ച ശേഷം അടുക്കളയിൽ പ്രവേശിക്കുക, അതിനു സാധിച്ചില്ല എങ്കിൽ കാലും കയ്യും മുഖവും കഴുകിയ ശേഷം ആഹാരം പാകം ചെയ്യാൻ ആരംഭിക്കുക. അടുക്കളയിൽ കയറുന്നതിനു മുന്നേ  മൂന്നു തവണ ഇഷ്ട ദേവതയുടെ നാമം ജപിക്കുക .

 

അടുപ്പിൽ അഗ്നി ജ്വലിപ്പിക്കുന്നതിനു മുന്നേ കിഴക്കോട്ടു തിരിഞ്ഞു സൂര്യഭഗവാനെ തൊഴുക . സൂര്യനാരായണ സങ്കല്പത്തിൽ 'ഭഗവാനെ കുടുംബത്തിൽ സകല സമ്പൽ സമൃദ്ധിയും നൽകണേ , ഭഗവാന്റെ   തേജസ്സിനെ നമിക്കുന്നു ' എന്നു  പ്രാർഥിക്കുക. ശേഷം ഉള്ളം കയ്യിൽ അരിയെടുത്തു 'ഓം കൃഷ്ണായ നമഃ' എന്ന് മൂന്നുതവണ ജപിച്ചശേഷം അരി  ഇടുക . 

 

അടുക്കളയിൽ ഉപ്പിന്റെ സ്ഥാനം പ്രധാനമാണ്. പാചകം ചെയ്യുന്നതിന്റെ വലതുഭാഗത്തായി ഉപ്പു വയ്ക്കുക . കല്ലുപ്പാണ് വയ്‌ക്കേണ്ടത്. ഇങ്ങനെ വയ്ക്കുന്നതിലൂടെ അടുക്കളയിൽ ഐശ്വര്യം വർധിക്കും എന്നാണ് വിശ്വാസം . കൂടാതെ ധാന്യങ്ങൾ തെക്കു പടിഞ്ഞാറേ മൂലയിൽ സൂക്ഷിക്കുക.  അടുക്കളയ്ക്ക് പിങ്ക് , ഇളംപച്ച , മഞ്ഞ , ഇളം ഓറഞ്ച്  എന്നീ നിറങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക 

 

ഊണുമേശയിൽ പഴവർഗങ്ങൾ സൂക്ഷിക്കുക. അതിൽ മാമ്പഴം പോലുള്ള  വിത്തുള്ള പഴവർഗങ്ങൾ വയ്ക്കുന്നത് നന്ന്. മനസിന് അസ്വാസ്ഥ്യമുണ്ടാക്കുന്ന വസ്തുക്കൾ ഒഴിവാക്കുക . ഉദാഹരണമായി പൊട്ടിയ വസ്തുക്കൾ ഉപേക്ഷിക്കുക , ചെരുപ്പുകൾ മുതലായവ അടുക്കി വയ്ക്കുക ,പാത്രങ്ങൾ അപ്പപ്പോൾ തന്നെ വൃത്തിയാക്കുക. 

 

കൂടാതെ എല്ലാ ഒന്നാം തീയതിയും സാധിക്കുമെങ്കിൽ ക്ഷേത്രദർശനം നടത്തുക. അന്നേദിവസം പുതു വസ്ത്രം ധരിക്കുവാൻ സാധിച്ചാൽ അത്യുത്തമം. 


ലേഖകൻ

ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ, 

ശിവപാർവതീ ജ്യോതിഷാലയം , 

നാലുകോടി പി. ഒ, 

ചങ്ങനാശ്ശേരി  

Ph : 9562988304

 

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം

pregeeshbnairastrologer youtube channel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com