ADVERTISEMENT

 

സർപ്പം ശാപം മൂലം ദീരിതം അനുഭവിക്കുന്നവർ ആയില്യം നാളിൽ വ്രതമെടുത്ത് സർപ്പക്കാവിലോ നാഗക്ഷേത്രങ്ങളിലോ ദർശനം നടത്തണം. പാൽ അഭിഷേകം ചെയ്യുകയും മഞ്ഞൾപ്പൊടിയും പാലും പഴവും കരിക്കും സമർപ്പിക്കുന്നതും സർപ്പശാപം മാറാൻ നല്ലതാണ്. വെള്ളിയിലോ സ്വർണത്തിലോ ഉണ്ടാക്കിയ പാമ്പ്, പുറ്റ്, മുട്ട രൂപം ക്ഷേത്രത്തിൽ നൽകാം. ഒപ്പം സർപ്പബലി കൂടി ചെയ്താൽ ഉത്തമമായി. 

 

ഓം നമ:ശിവായ മന്ത്രം 108 പ്രാവശ്യം ജപിക്കുന്നതും നല്ലതാണ്. 

 

ഓം അനന്തായ നമഃ 

ഓം വാസുകയേ നമഃ  

ഓം തക്ഷകായ നമഃ 

ഓം കാർക്കോടകയാ നമഃ 

ഓം ഗുളികായ നമഃ 

ഓം പത്മായ നമഃ 

ഓം മഹാപത്മായ നമഃ  

ഓം ശംഖപാലായ നമഃ  

എന്നീ 8 മന്ത്രങ്ങൾ 12 പ്രാവശ്യം ചൊല്ലുക. 

 

ആയില്യം നാളിൽ ഉപവാസമോ ഒരിക്കലൂണോ ആകാം.12 ആയില്യം നാളിൽ വ്രതമെടുത്താൽ നാഗശാപം മൂലമുള്ള രോഗങ്ങൾ,  ദുരിതങ്ങൾ എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് സൗകര്യം പോലെ ഒരു ദിവസം നാഗരാജാവിനെ പത്മത്തിൽ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതും ശ്രേയസ്കരമാണ്. 

 

നാഗരാജ പ്രീതിക്ക് ജപിക്കേണ്ട നാഗരാജ മന്ത്രം

 

ഓം നമഃ കാമരൂപിണെ നാഗരാജായ മഹാബലായ സ്വാഹാ 

 

അഭീഷ്ട സിദ്ധിക്ക് ജപിക്കേണ്ട നാഗമോഹന മന്ത്രം

 

ഓം നമഃ ശിവായ നാഗായ നാഗ മോഹനായ നാഗാധിപതയെ വിശ്വായ വിശ്വംഭരായ വിശ്വ പ്രാണായ നാഗരാജായ ഹ്രീം നമഃ 

 

ശാപദോഷ ശാന്തിക്ക് 

 

"ഓം ഹ്രീം നാഗരാജായ നമഃ" 

 

ഈ മന്ത്രം 36 പ്രാവശ്യം 24 ദിവസം ചൊല്ലിയാൽ മുൻജന്മ ശാപങ്ങൾ മാറും.

 

പാമ്പും മേക്കാട്, ആമേട , വെട്ടികോട് നാഗ രാജ ക്ഷേത്രം,തുടങ്ങിയ ക്ഷേത്രങ്ങളിൽ കന്നി മാസത്തിലും മണ്ണാറ ശാലയിൽ തുലാമാസ ആയില്യവും ആണ് വിശേഷ ദിവസമായി ആഘോഷിക്കുന്നത്.

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337

English Summary : Significance of Ayilya Pooja and Vratham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com