ADVERTISEMENT

ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് നിത്യവും രാവിലെയും വൈകുന്നേരവും ഭവനങ്ങളിൽ തെളിയിക്കാറുണ്ട്. ഒരു ചടങ്ങിനെന്ന പോലെ വിളക്ക് കൊളുത്തുന്നതിൽ കാര്യമില്ല. സർവൈശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നിലവിളക്കു കൊളുത്തേണ്ട രീതി വിശദമാക്കുകയാണ് ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ

 

നിലവിളക്ക് രാവിലെയും വൈകിട്ടും കത്തിക്കുമ്പോൾ 5 തിരിയിട്ടു തെളിയിക്കുന്നതാണ് ഉത്തമം.

നിത്യവും കഴുകി വൃത്തിയാക്കിയ ശേഷമേ നിലവിളക്കിൽ ദീപം തെളിയിക്കാവൂ. എണ്ണ ഒഴിച്ച ശേഷം തിരിയിടുക. അല്ലെങ്കിൽ ദാരിദ്ര്യമായിരിക്കും ഫലം. തിരി എണ്ണയിലേക്ക് താഴ്ത്തി കെടുത്തുന്നതാണ് ഉത്തമം.

വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തിയ ശേഷം വേണം വിളക്ക് വയ്ക്കാൻ. അതിനായി വാൽക്കിണ്ടിയിലോ മറ്റോ ശുദ്ധജലം എടുത്തു സർവ മംഗള മംഗല്യേ... ജപിച്ച ശേഷം 'ഓം നമോ ഭഗവതേ  വാസുദേവായ' , 'ഓം കൃഷ്ണായ നമഃ' , 'ഓം നമോ നാരായണായ' ജപിച്ചു തളിക്കുക  

വിളക്ക് കത്തിക്കുമ്പോളും അണയ്ക്കുമ്പോളും സർവമംഗള മംഗല്യേ.... ജപിക്കണം. ആദ്യം കിഴക്കുഭാഗത്തെ പിന്നീട് വടക്കു കിഴക്ക്, വടക്ക് , പടിഞ്ഞാറ്  എന്നീ ക്രമത്തിൽ തിരി തെളിയിക്കുകയും അണയ്ക്കുകയും ചെയ്യുക. അവസാനം തെക്കു ഭാഗത്തെ തിരി കത്തിക്കുമ്പോളും അണയ്ക്കുമ്പോളും സർവ മംഗള മംഗല്യേ... ജപിച്ച ശേഷം ഓം നമോ ഭഗവതേ  വാസുദേവായ , ഓം കൃഷ്ണായ നമഃ , ഓം നമോ നാരായണായ എന്ന് ചൊല്ലണം. 

 

ദീപം തെളിയിച്ച ശേഷം വിളക്കിനെ തൊഴുക. തൊഴുമ്പോൾ ഗണപതി , മഹാദേവൻ , ദേവി , കൃഷ്ണൻ എന്നീ ക്രമത്തിൽ പ്രാർഥിക്കുക. 

 

വിളക്ക് തെളിയിച്ച ശേഷം കർപ്പൂരം കത്തിച്ചു തൊഴുക.

ദേവീ സ്തുതി 

സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ  

ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ

 

ലേഖകൻ 

ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ, 

ശിവപാർവതീ ജ്യോതിഷാലയം , 

നാലുകോടി പി. ഒ, 

ചങ്ങനാശ്ശേരി  

Ph : 9562988304

 

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം

pregeeshbnairastrologer youtube channel

 

 

Content Summary : How to Light Nilavilakku for Prosperity

 

     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com