സങ്കടഹര ചതുർഥിയിൽ ജപിക്കാം ഈ ഗണേശ മന്ത്രങ്ങൾ

HIGHLIGHTS
  • ഈ മന്ത്രങ്ങൾ ഒരു തവണയെങ്കിലും ജപിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും
693339470
Photo Credit : Nikhil Patil / istockphoto.com
SHARE

വിഘ്‌നേശ്വരനായ ഗണപതി ഭഗവാന് പ്രാധാന്യമുള്ള ദിനങ്ങളിൽ ഭഗവാനെ ഭജിക്കുന്നത് ഉത്തമ ഫലങ്ങൾ നൽകും. തുലാമാസത്തിലെ തിരുവോണം, മീനത്തിലെ പൂരം, മലയാള മാസങ്ങളിലെ ആദ്യ വെള്ളിയാഴ്ച, എല്ലാ മലയാളമാസത്തിലും വരുന്ന സങ്കടഹര ചതുർഥി എന്നീ ദിനങ്ങളിൽ ഗണപതി ഭഗവാനെ പ്രാർഥിക്കുന്നത് ഭഗവൽ പ്രീതിക്ക് കാരണമാകുമെന്നാണ് വിശ്വാസം. 

അറിവിന്റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ. നാനൂറ്റി മുപ്പത്തിരണ്ട്  ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും വിശ്വാസമുണ്ട്. ജാതകപ്രകാരം ജീവിതത്തിൽ അനുകൂലസമയമാണെങ്കിലും ഗണേശപ്രീതിയില്ലെങ്കിൽ സദ്ഗുണങ്ങളൊന്നും അനുഭവയോഗ്യമാവില്ല. ഉദാത്തമായ ഭക്തിയോടെ ഗണേശനെ വണങ്ങണം.

സങ്കടഹര ചതുർഥി ദിനത്തിൽ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണിക്കുന്ന ‘ഗണേശ സഹസ്രനാമം’ , നൂറ്റെട്ട് ഭാവങ്ങളെ വർണിക്കുന്ന ഗണേശ അഷ്ടോത്തരം, ഗണേശ പഞ്ചരത്നസ്തോത്രം എന്നിവ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം.

ഭാഗ്യവർധനവിന് ഗണപതി ഭഗവാന്റെ മൂലമന്ത്രം 'ഓം ഗം ഗണപതയേ നമഃ' 108 തവണ ജപിക്കാം.

ഗണേശ ഗായത്രി 36 തവണ ജപിക്കുന്നതിലൂടെ സർവ ദുരിതങ്ങളും നീങ്ങി കുടുംബത്തിൽ ഐശ്വര്യം കളിയാടും എന്നാണ് വിശ്വാസം .


ഗണേശ ഗായത്രി

ഏകാദന്തായ വിദ്‌മഹേ

വക്രതുണ്ഡായ ധീമഹി, 

തന്നോ ദന്തി പ്രാചോദയാത്

ഗണേശന്റെ പന്ത്രണ്ട് മന്ത്രങ്ങൾ ചേർന്ന ഗണേശ ദ്വാദശമന്ത്രം സങ്കടഹര ചതുർഥിയിൽ ജപിക്കുന്നതിലൂടെ ഇഷ്ടകാര്യലബ്ധി, വിഘ്നനിവാരണം, പാപമോചനം എന്നിവയാണ് ഫലം.108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്‌ അല്ലാത്തപക്ഷം കുറഞ്ഞത് 3 തവണയെങ്കിലും ജപിക്കുക  


ഗണേശ ദ്വാദശ മന്ത്രം

ഓം വക്രതുണ്ഡായ നമ:

ഓം ഏകദന്തായ നമ:

ഓം കൃഷ്ണപിംഗാക്ഷായ നമ:

ഓം ഗജവക്ത്രായ നമ:

ഓം ലംബോധരായ നമ:

ഓം വികടായ നമ:

ഓം വിഘ്നരാജായ നമ:

ഓം ധ്രൂമ്രവര്‍ണ്ണായ നമ:

ഓം ഫാലചന്ദ്രായ നമ:

ഓം വിനായകായ നമ:

ഓം ഗണപതയേ നമ:

ഓം ഗജാനനായ നമ:


ഗണേശപ്രീതികമായ മന്ത്രങ്ങൾ

ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം 

ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം 


ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം 

കാമരൂപധരം ദേവം വന്ദേഹം ഗണനായകം 


അംബികാ ഹൃദയാനന്ദം മാതൃഭിർ പരിവേഷ്ടിതം 

ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം 


സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം

സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം


ഗജാനനം ഭൂത ഗണാതി സേവിതം

കപിത്ഥജംഭൂ ഫല സാര ഭക്ഷിതം

ഉമാസുതം ശോക വിനാശ കാരണം

നമാമി വിഗ്നേശ്വര പാദ പങ്കജം


ശുക്ലാംബരധരം വിഷ്ണും, ശശിവര്‍ണ്ണം ചതുര്‍ഭുജം

പ്രസന്നവദനം ധ്യായേത്, സര്‍വവിഘ്നോപശാന്തയേ


വക്രതുണ്ട മഹാകായ സൂര്യകോടി സമപ്രഭ.

നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്വ കാര്യേഷു സര്‍വ്വധാ

Content Summary : Most Powerful Manthram of Lord Ganesha in Sankatahara Chaturthi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS