ഒരു വശത്ത് സന്നിധാനം, മറുവശത്ത് പൊന്നമ്പലമേട്. ഒരേ സമയം മകരജ്യോതിയും അയ്യപ്പനെയും കണ്ടു തൊഴാൻ എന്തു സുകൃതം ചെയ്യണം? പുൽമേട് എന്ന പുണ്യസ്ഥാനത്തെ പോകണം. പുല്ലുമേട് നിന്നു നോക്കിയാൽ ഒരേ സമയം സന്നിധാനവും പൊന്നമ്പല മേടും കാണാം. എല്ലാ വർഷവും ഭക്ത ലക്ഷങ്ങൾ പുല്ലുമേട് എത്തുന്നു. ഭക്തിയും പ്രകൃതിയും ഒന്നായി മാറുന്നതാണ് പൂങ്കാവനത്തിലൂടെ ശബരിമല സന്നിധാനത്തിലേക്കുള്ള കാനനപാതകൾ. വലിയൊരു അനുഭൂതിയാണ് ആ തീർഥാടന യാത്ര. അതിന്റെ മുഴുവൻ ഭക്തിസൗന്ദര്യം പുൽമേട് വഴിയുള്ള യാത്രയിൽ അനുഭവിക്കാം. ഒരിക്കൽ യാത്ര ചെയ്താൽ ആരും മറക്കില്ല പുല്ലുമേട് വഴിയുള്ള ആ യാത്ര. മനസ്സുകൊണ്ട് ഒന്നു യാത്ര ചെയ്താലോ. ഒപ്പം പുല്ലുമേടിന്റെ കാഴ്ചകളും കാണാം. മലയാള മനോരമ സീനിയർ ഫൊട്ടോഗ്രാഫർ അരവിന്ദ് ബാലയും ജി. ഹസ്താമലകനും നടത്തിയ യാത്രയിലൂടെ...
HIGHLIGHTS
- പൂർണമായും പെരിയാർ കടുവാ സങ്കേതത്തിലൂടെ ശബരിമലയിലേക്ക് ഒരു യാത്ര
- പമ്പയിൽ മഹാപ്രളയം ഉണ്ടായപ്പോൾ നിറപുത്തരിക്കുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടുപോയ വഴിയിലൂടെ...