ADVERTISEMENT

മേടം മുതൽ മീനം വരെ പന്ത്രണ്ട് രാശികളിൽ ധനുവിൽ നിന്ന് സൂര്യൻ മകരം രാശിയിലേക്ക് മാറുന്ന ദിവസമാണ് മകര സംക്രമം. ഉത്തരായണ പുണ്യകാലത്തിന്റെ പ്രവേശന സമയമാണ് മകര സംക്രമം അഥവാ സംക്രാന്തി. മകരം മുതൽ ആറു മാസകാലം ഉത്തരായണവും പിന്നീട് ആറു മാസം ദക്ഷിനായനവുമാണ്. ഈ വർഷം ജനുവരി 15 ഞായറാഴ്ചയാണ് സംക്രാന്തി.

 

ഭൂമിയുടെ ചരിവ് കൊണ്ട് സൂര്യൻ ഭൂമദ്ധ്യരേഖയുടെ നേരെ മുകളിൽ നിന്ന് തെക്കോട്ടും വടക്കോട്ടും നീങ്ങി ഉദിക്കുന്നതാണ് അയനം. ദേവൻമാരുടെ ഒരു പകലാണ് ഉത്തരായണം. രാത്രി ദക്ഷിണായണം. ദേവപ്രതിഷ്ഠ പോലുള്ള ശുഭകർമങ്ങൾ ഉത്തരായണത്തിലാണ് നടത്തുന്നത്. ഈ  ദിവസം മുതൽ പകൽ കൂടുതലാകും. 

 

ബംഗാളിലെ ഗംഗാസാഗരത്തിൽ പിതൃതർപ്പണവും സ്നാനവും തമിഴ്നാട്ടിൽ പൊങ്കലും ആന്ധ്രയിൽ സമൃദ്ധിയുടേയും സന്തോഷത്തിന്റെയും വിളവെടുപ്പുത്സവവും ഹരിദ്വാറിൽ മഹാ കുംഭമേളയും സംക്രമസ്നാനവും ശബരിമലയിൽ മകര വിളക്കും ആഘോഷിക്കുന്നതെല്ലാം ഈ ദിവസമാണ്. 

 

അയ്യപ്പനും മകരസംക്രമണ ദിനവും

മഹിഷിയെ വധിച്ചതിന്റെ ആഹ്ലാദമായാണ് പൊന്നമ്പലമേട്ടിൽ ആദ്യം മകരജ്യോതി തെളിയിച്ചത് എന്നൊരു വിശ്വാസം ഉണ്ട്. അയ്യപ്പന്റെ ജനനം മകര സംക്രമ ദിനത്തിൽ ആയിരുന്നുവെന്ന് മറ്റൊരു വാദം. അവതാര ലക്ഷ്യം പൂർത്തിയാക്കി അയ്യപ്പൻ ശബരിമലയിലെ വിഗ്രഹത്തിൽ ലയിച്ചത് മകരസംക്രാന്തി ദിവസമാണ് എന്നും പറയപ്പെടുന്നു. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത് വിശേഷ ദിവസമായി കൊണ്ടാടുന്നു. 

 

ബ്രഹ്മത്തെ പ്രാപിക്കാം

ഭഗീരഥൻ ആകാശ ഗംഗയെ പിതൃമോക്ഷത്തിനായി ഭൂമിയിൽ കൊണ്ട് വന്നതും മഹാവിഷ്ണു കൂർമാവതാരം എടുത്തതും മകര സംക്രമദിനത്തിലാണെന്ന് പറയപ്പെടുന്നു. ഇഷ്ടമുളളപ്പോൾ മരിക്കാൻ വരം ലഭിച്ച ഭീഷ്മർ ശരശയ്യയിൽ കിടന്ന് മരണം വരിച്ചതും ഉത്തരായണത്തിലാണ്. ഈ ആറ് മാസത്തിൽ മരിച്ചാൽ ബ്രഹ്മത്തെ പ്രാപിക്കും എന്നാണ് വിശ്വാസം.

 

(ലേഖകൻ:     

Dr. P. B. Rajesh      

Rama Nivas ,

Poovathum parambil,  

Near ESI  Dispensary Eloor East ,  

Udyogamandal.P.O,    

Ernakulam 683501   

email : rajeshastro1963@gmail.com

Phone : 9846033337)

 

Content Summary: Makar Sankranti 2023: Date, History, Rituals and Significance of Hindu Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com