ഇന്ന് മകരത്തിലെ പ്രദോഷം; സന്ധ്യയ്ക്ക് മഹാദേവനെ ഇങ്ങനെ വന്ദിച്ചാൽ സവിശേഷ ഫലസിദ്ധി

importance-of-pradosham-
SHARE

ഇന്ന് മകരമാസത്തിലെ കറുത്തപക്ഷ പ്രദോഷം വരുന്നു. സന്ധ്യാനേരത്ത് ത്രയോദശി തിഥി വരുന്ന ദിവസമാണു പ്രദോഷവ്രതം ആചരിക്കുന്നത്. പ്രദോഷസമയത്താണ് സാക്ഷാൽ പരമശിവൻ പാർവതീദേവിയുടെ മുന്നിൽ നടരാജരൂപത്തിൽ നൃത്തം ചെയ്തത്. നടരാജന്റെ ആനന്ദനടനം കാണാൻ മഹാവിഷ്ണു അടക്കമുള്ള ദേവന്മാരും എത്തിയിരുന്നു എന്നാണ് ഐതിഹ്യം. കറുത്തപക്ഷത്തിലെ  പ്രദോഷ സന്ധ്യയിൽ ശിവഭജനം നടത്തുന്നതിലൂടെ രോഗദുരിതങ്ങൾ ഒഴിഞ്ഞുപോകും എന്നാണ് വിശ്വാസം. ഉത്തരായണം ആരംഭിച്ചതിനാൽ ഈ ദിനത്തിലെ വ്രതാനുഷ്ഠാനം ഇരട്ടി ഫലദായകവുമാണ്.

പ്രദോഷ സന്ധ്യയിലെ ഈശ്വരഭജനത്തിലൂടെ സകലദേവതാ അനുഗ്രഹവും ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ശിവപാർവതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദർശനം ഉത്തമം. ഈ ദിവസം കൂവളത്തില കൊണ്ടുള്ള അർച്ചന, കൂവളമാല എന്നീ വഴിപാടുകൾ വിശേഷ ഫലം തരും. ഈ ദിവസം ഗായത്രീമന്ത്രം പത്തു തവണ ജപിച്ചാൽ പോലും അതിനു 108 തവണ ജപിക്കുന്നതിന്റെ ഫലമുണ്ടാകുമെന്നാണ് വിശ്വാസം.

വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ പ്രദോഷദിനത്തിലെ പൂജകൾ തൊഴുന്നത് അതിവിശിഷ്ടമാണ്. ഭസ്മധാരണത്തോടെ പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തിയാൽ സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം. അന്നേദിവസം ശിവപുരാണം പാരായണം ചെയ്യുന്നത് ഉത്തമമാണ്. കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം ജപിക്കാവുന്നതാണ്. ശിവപഞ്ചാക്ഷരി സ്തോത്രം, ശിവസഹസ്രനാമം ,ശിവാഷ്ടകം എന്നിവ ജപിച്ചുകൊണ്ടു പ്രദോഷദിനം മുഴുവൻ മഹാദേവനെ ഭജിക്കണം.

2
Show All
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS