നാളെ വസന്തപഞ്ചമി; ഈ ക്ഷേത്രദർശനം അത്യുത്തമം

vasanta-panchami
Image Credits: Photo craze/Shutterstock.com
SHARE

ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ദിനമാണ് വസന്തപഞ്ചമി. മാഘമാസത്തിലെ കറുത്ത വാവിന് ശേഷം അഞ്ചാം നാൾ ആൾ ആണ് വസന്തപഞ്ചമിയായി ആഘോഷിക്കുന്നത്‌. വസന്തത്തിന് ആരംഭം കുറിക്കുന്ന ദിനം എന്ന് കരുതപ്പെടുന്നു എങ്കിലും സരസ്വതി ദേവിക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു ദിനമായാണ് വസന്തപഞ്ചമി ആകർഷിക്കപ്പെടുന്നത്. കേരളത്തിൽ നവരാത്രിക്ക് വിദ്യാരംഭം കുറിക്കുന്നതിന് സമാനമായി വടക്കേ ഇന്ത്യൻ രാജ്യങ്ങളിൽ ഇതിൽ ചില കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഏറ്റവും നല്ല ദിനമായി വസന്തപഞ്ചമി കണക്കാക്കുന്നു. ഇതിന് ശ്രീപഞ്ചമി എന്നും പേരുണ്ട്. ഈ വർഷം ജനുവരി 26–നാണ് വസന്ത പഞ്ചമി.

വിദ്യയുടെയും ജ്ഞാനത്തെയും പ്രതീകമായ സരസ്വതീദേവി മാഘമാസത്തിലെ പഞ്ചമി നാളിൽ അവതരിച്ചു എന്നാണ് വിശ്വാസം. സകല ഐശ്വര്യത്തെയും സൂചിപ്പിക്കുന്നതിനാൽ ശ്രീ പഞ്ചമി എന്നും ഈ ദിനം അറിയപ്പെടുന്നു. ഇന്നേ ദിവസം സരസ്വതീദേവിയെ പൂജിക്കുന്നത് ഏറെ ഐശ്വര്യപ്രദമാണ്. വടക്കേ ഇന്ത്യൻ രാജ്യങ്ങളിൽ വസന്ത പഞ്ചമി ദിനത്തിൽ ദേവിക്ക് ഐശ്വര്യത്തിന്റെ പ്രതീകമായ മഞ്ഞനിറത്തിലുള്ള പൂക്കളും വസ്ത്രങ്ങളും മധുരപലഹാരങ്ങളും സമർപ്പിക്കുന്നതാണ് രീതി. ഹോളി ആഘോഷത്തിന് തുടക്കം കുറിക്കുന്നതും ഈ സമയമാണ്. വസന്തപഞ്ചമി ദിനത്തിൽ സരസ്വതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും സരസ്വതി സ്തോത്രങ്ങൾ ഉരുവിടുന്നതും ഏറെ ഉത്തമമായി കരുതപ്പെടുന്നു. വിദ്യാദായകയായ ദേവിക്ക് മുന്നിൽ പഠനോപകരണങ്ങൾ വച്ച് പൂജിക്കുന്നതും അന്നേദിവസം പതിവാണ്. വസന്തപഞ്ചമി ദിനത്തിൽ സരസ്വതിയെ ഉപാസിക്കുന്നവർ പുനർജന്മത്തിൽ മഹാപണ്ഡിതനായി ഭവിക്കുമെന്നും വിശ്വാസമുണ്ട്. 

നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ എല്ലാ വർഷവും വസന്ത പഞ്ചമി നാൾ വിശേഷാൽ പൂജകൾ നടത്തി ആചരിക്കുന്നു. വിദ്യാർഥികളും ഉദ്യോഗസ്ഥരും കലാകാരന്മാരും ഈ ദിനം ആവണംകൊട് സരസ്വതി ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്നതും അവനവനാൽ കഴിയുന്ന വഴിപാടുകൾ നടത്തുന്നതും ഉത്തമമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS