ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രം സന്ദർശിച്ചു നടി സാമന്ത; ഒപ്പം ദേവ് മോഹനും

actress-samantha-ruth-prabhu-and-actor-dev-mohan-visit-sri-peddamma-thalli-temple
SHARE

ഹൈദരാബാദിലെ പ്രസിദ്ധമായ ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രം സന്ദർശിച്ചു നടി സാമന്ത. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനോടൊപ്പം ക്ഷേത്ര ദർശനം നടത്തുന്ന വിഡിയോ സാമന്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

പുതിയ ചിത്രമായ ശാകുന്തളത്തിന്റെ പ്രമോഷനു മുന്നോടിയായാണ് ഇരുവരും ക്ഷേത്രദർശനം നടത്തിയത്. ഇതിഹാസ കാവ്യമായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ശാകുന്തളം. ഇതിൽ ശകുന്തളയായി സാമന്തയും ദുഷ്യന്തനായി ദേവ് മോഹനും വേഷമിടുന്നു. 

സാമന്തയോടൊപ്പമുള്ള  ക്ഷേത്രദർശന ചിത്രങ്ങൾ നടൻ ദേവ് മോഹനും സമൂഹമാധ്യമത്തിൽ പങ്കുവച്ചു . ചിത്രത്തിനും വിഡിയോയ്ക്കും താഴെ നിരവധി ആരാധകരാണ് ആശംസ അറിയിച്ചെത്തിയത്

ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രം. സിംഹവാഹിനിയായാണ് ഇവിടെ ദേവിയുടെ പ്രതിഷ്ഠ. ഏകദേശം 150 വർഷത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. നവരാത്രി ആഘോഷങ്ങൾ ഇവിടെ പ്രധാനമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS