രാമനവമി മാർച്ച് 30ന്, ഇങ്ങനെ അനുഷ്ഠിച്ചാൽ അത്യുത്തമം

Rama Navami
Photo Credit : Govind Jangir / Shutterstock.com
SHARE

ദശരഥപുത്രനായ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്ര മാസത്തിലെ  ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. ഈ വർഷം മാർച്ച് 30 നാണ് ശ്രീരാമനവമി. 

ശ്രീരാമൻ ജനിച്ചത് പുണർതം നക്ഷത്രം അവസാന പാദത്തിൽ ( കർക്കടക രാശിയിൽ). തിഥി - നവമി, സൂര്യൻ, ചൊവ്വ, ഗുരു, ശുക്രൻ, ശനി എന്നിങ്ങനെ 5 ഗ്രഹങ്ങൾ ജാതകത്തിൽ ഉച്ചത്തിലായിരുന്നു. പിന്നീട് ബാക്കിയുള്ള രണ്ടു ഗ്രഹങ്ങൾ, അതിൽ ചന്ദ്രൻ സ്വക്ഷേത്ര ബലവാനായി ലഗ്നമായ കർക്കിടകത്തിൽ. ബുധൻ മിത്രക്ഷേത്രമായ ഇടവത്തിലാണ് എന്ന് രാമായണത്തിൽ പറയുന്നു. 

ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാന്‍.

രാമനവമി ദിനം ക്ഷേത്രങ്ങൾ ഭംഗിയായി അലങ്കരിക്കുന്നു. അമ്പലങ്ങളിൽ രാമായണ പാരായണവും ഉണ്ടായിരിക്കും. രാമന്റെയും സീതയുടേയും ചെറിയ മൂർത്തികൾ ഉപയോഗിച്ച് നടത്തുന്ന കല്യാണോത്സവം എന്ന ചടങ്ങ് വീടുകളിൽ നടത്തുന്നു. ശർക്കരയും കുരുമുളകും ഉപയോഗിച്ചുണ്ടാക്കുന്ന പാനകം രാമനവമി ദിവസം നിവേദിക്കുന്നു.

വൈകുന്നേരം വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര. രാമനവമി ദിവസം രാമനെക്കൂടാതെ പത്നി സീത, സഹോദരൻ ലക്ഷ്മണൻ, സേനാനായകൻ ഹനൂമാൻ എന്നിവരേയും ആരാധിക്കുന്നു. രാമന്റെ കഥ വിവരിക്കുന്ന രാമായണം ഉൾപ്പെടെയുള്ള രാമകഥ കേൾക്കുകയോ പാരായണം ചെയ്യുകയോ ആണ് ഈ ദിവസം പ്രധാനമായും അനുഷ്ടിക്കേണ്ടത്. അതിന് സാധിക്കാത്തവർ രാമ രാമ എന്ന് മനസ്സിൽ ഉരുവിടുക. അന്നേ ദിവസം ശ്രീരാമ ക്ഷേത്ര ദർശനം ഉത്തമമാണ്. 

വിവാഹ സമയം എപ്പോൾ? വിവാഹ തടസ്സത്തിന് കാരണം ഇതാവാം

കണ്ണൂരിൽ തിരുവങ്ങാട് ക്ഷേത്രം, തൃശ്ശൂരിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, തിരുവില്വാമല  ക്ഷേത്രം, കടവല്ലൂർ ക്ഷേത്രം, കൊല്ലത്ത് വെളിനല്ലൂർ ശ്രീ രാമ ക്ഷേത്രം, മലപ്പുറത്തെ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, എറണാകുളം തൃപ്പൂണിത്തുറയിലെ ശ്രീരാമ ക്ഷേത്രം, കോട്ടയത്തെ രാമപുരം ക്ഷേത്രം ഒക്കെ പ്രസിദ്ധമാണ് .ശ്രീരാമനവമി ദിനം നാലമ്പല ദർശനം അത്യുത്തമമാണ്. 

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337

Content Summary : Significance of Ramanavami 2023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS