ADVERTISEMENT

വളരെ പ്രത്യേകതകൾ നിറഞ്ഞ ശരീരത്തിന് ഉടമയാണ് ശ്രീ ഗണേശ ഭഗവാൻ. തലയ്ക്ക് യോജിക്കാത്ത ഉടലും ഉടലിനു യോജിക്കാത്ത വയറും വയറിനു യോജിക്കാത്ത കാലും ശരീരത്തിന് യോജിക്കാത്ത വാഹനവും എല്ലാം  മറ്റ് ദേവതാ സങ്കൽപ്പങ്ങളിൽ നിന്ന് ഗണപതി ഭഗവാനെ വ്യത്യസ്തനാക്കുന്നു. പരസ്പരം ചേരാത്ത അനേക വസ്തുക്കളുടെ കൂട്ടമാണ് പ്രപഞ്ചം. ചേർച്ചയില്ലായ്മയുടെ ചേർച്ചയാണ് ഈ ജീവിതവും പ്രപഞ്ചവും. ഈ തത്വം തന്നെയാണ് ഗണപതി സങ്കൽപത്തിനു പിന്നിലുള്ളത്. ദേവ- മനുഷ്യ- മൃഗ- പക്ഷി-വൃക്ഷ- ഗണങ്ങളുടെ നാഥൻ എന്ന അർഥമാണ് ഗണപതി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് പരബ്രഹ്മനായാണ് ഗണപതി ഭഗവാനെ കാണുന്നത്.

Read also : ഈ കൂറുകാർക്ക് ഇത് ഭാഗ്യവാരം; സമ്പൂർണ സൂര്യരാശിഫലം ഒറ്റനോട്ടത്തിൽ

32 അവതാരങ്ങൾ ഉള്ള  ഗണപതിക്ക് ആനയുടെ തലയും ഉദിച്ചുവരുന്ന മകര സൂര്യനെ പോലെയുള്ള സിന്ദൂര വർണവും മൂന്നാം തൃക്കണ്ണും തലയിൽ ഒരു ചന്ദ്രക്കലയും പത്തു കൈകളും ആ കൈകളിൽ ഓരോന്നിലും താമര, മാതളം, ചക്രം, ഒടിഞ്ഞ കൊമ്പ്, വൈര്യങ്ങളും രത്നങ്ങളും നിറച്ച സ്വർണപാത്രം, നീലത്താമര, നെല്ലിന്റെ കതിർ, കരിമ്പിന്റെ വില്ല്, ശംഖ് എന്നിങ്ങനെ പിടിച്ചിരിക്കുന്നു. ഇത് മറ്റ് ദേവന്മാർ കൊടുത്ത സമ്മാനമാണെന്നും അതിനാൽ ഏതു ദേവന്റെ കാര്യവും മഹാഗണപതിക്ക് ചെയ്യാനാവും എന്നതിനെയും സൂചിപ്പിക്കുന്നു.

 

മാതളം എന്തും ഉണ്ടാക്കാനുള്ള കഴിവിനെയാണ് പ്രതിനിധീകരിക്കുന്നത്. കരിമ്പിന്റെ വില്ല് കാമദേവനെയും നെൽക്കതിർ അമ്പായും ചക്രം വിഷ്ണു ഭഗവാനെയും ഗദ വരാഹ അവതാരത്തെയും സ്വർണപ്പാത്രം കുബേരനെയും അങ്ങനെ എല്ലാ ദേവന്മാരെയും ഉൾക്കൊണ്ട ദേവനാണ് മഹാഗണപതി. എല്ലാ തരത്തിലുള്ള സന്തോഷവും പ്രശസ്തിയും ധനവും ഐശ്വര്യവും സൗന്ദര്യവും തരുന്ന ദേവനാണ് മഹാഗണപതി .

 

പ്രപഞ്ചം സൃഷ്ടിച്ചത് തന്നെ ഗണപതി ഭഗവാനാണെന്നും പ്രളയം വന്ന് എല്ലാം നഷ്ടപ്പെട്ടാൽ തന്നെയും ഗണപതി ഭഗവാൻ ഉണ്ടാവും എന്നുമാണ് വിശ്വാസം. ശിവഭഗവാൻ പോലും ശ്രീഗണപതിയെ വണങ്ങിയ കഥയുണ്ട്. തൃപുരാസുരനെ വധിക്കാൻ മഹാദേവൻ യുദ്ധത്തിന് പോയപ്പോൾ ഗണപതിയെ കാണാതെ പോയതിനാൽ ശിവഭഗവാന്റെ വാഹനത്തിന് വഴിയിൽ വച്ച് കേടുപാടുകൾ സംഭവിക്കുകയും അതിന്റെ കാരണം മനസ്സിലാക്കിയതിനാൽ മടങ്ങിവന്ന് ഗണപതി ഭഗവാനെ പ്രണമിക്കുകയും തുടർന്ന് യുദ്ധത്തിൽ അസുരനെ വധിക്കുകയും ചെയ്തു. അത്രയ്ക്ക് ശക്തിയും സിദ്ധിയും ഉള്ള ദേവനാണ് ശ്രീഗണപതി.

 

എല്ലാത്തിന്റെയും തുടക്കമാണ് ഗണേശൻ. ജീവിതത്തിൽ ഗണേശ പ്രീതി ഇല്ലെങ്കിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ ആയിരിക്കും. ശുഭകാര്യങ്ങളുടെ തുടക്കത്തിനുള്ള ഈശ്വരനായാണ് ഗണേശ ഭഗവാനെ സങ്കൽപ്പിച്ചിരിക്കുന്നത്. അതിനാൽ ഏതു പ്രവർത്തിയുടെയും തുടക്കം കുറിക്കുന്നത് ഗണേശ പൂജയിലൂടെയാണ്.കുട്ടികളെ ആദ്യമായി വിദ്യാരംഭത്തിന് ഇരുത്തുമ്പോൾ  'ഓം ഹരിശ്രീ ഗണപതയെ നമ : അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ: ' എന്നാണ് എഴുതിക്കുന്നത്.

Read also : ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാന്‍.

ബുദ്ധിയുടെയും സിദ്ധിയുടെയും ഇരിപ്പിടമായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. മഹാഗണപതിയെ പ്രാർഥിക്കാവുന്ന മന്ത്രമാണ് താഴെ പറയുന്നത്.

"ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയെ 

വരവരദ സർവ്വജനം മേ വശമാനയ സ്വാഹ :

 

(ലേഖകരുടെ ഫോൺ: 

Dr. R . ശ്രീദേവൻ - 94460 06470

Dr. പ്രീത സൂരജ് - 94468 57460)

 

Content Summary : Importance of Lord Ganesha Pooja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com