ADVERTISEMENT

ഇന്ന് മേടമാസത്തിലെ വൈശാഖ പൗർണമിയും വെള്ളിയാഴ്ചയും ചേർന്നു വരുന്ന അപൂർവദിനം. വിഷ്ണു ലക്ഷ്മീപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിനം. ഇന്ന് വിഷ്ണുസഹസ്രനാമവും ലളിതാ സഹസ്രനാമവും തുല്യ പ്രാധാന്യത്തോടെ ജപിക്കണം. ലക്ഷ്മീ കടാക്ഷം ഉണ്ടെങ്കിൽ മാത്രമേ ശാന്തിയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളു അല്ലാത്തപക്ഷം കുടുംബക്ഷയമാവും ഫലം. ഈ ദിനത്തിൽ  ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം ജപിക്കാം. നെയ് വിളക്കിനു മുന്നിൽ ഇരുന്നുള്ള ജപം സവിശേഷ ഫലദായകമാണ് .

Read also : വൈശാഖ പൗർണമിയും വെള്ളിയാഴ്ചയും; അത്യപൂർവ ദിനം ഇങ്ങനെ ആചരിച്ചാൽ

അഷ്ടകം എന്നാൽ  എട്ടെണ്ണം ചേർന്നത് എന്നാണ് അർഥം . ലക്ഷ്മീ ദേവിയുടെ എട്ടു ഭാവങ്ങളെ ഈ അഷ്ടകത്തിൽ വർണിക്കുന്നു. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാര്‍ക്കും തുല്യപ്രാധാന്യത്തോടെ അർഥം മനസ്സിലാക്കി വേണം മഹാലക്ഷ്മ്യഷ്ടകം ജപിക്കാൻ. ധനലക്ഷ്മിയാൽ ഐശ്വര്യവും ധാന്യലക്ഷ്മിയാൽ ദാരിദ്ര്യമോചനവും ധൈര്യലക്ഷ്മിയാൽ അംഗീകാരവും ശൗര്യലക്ഷ്മിയാൽ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാൽ അറിവും കീർത്തിലക്ഷ്മിയാൽ സമൃദ്ധിയും വിജയലക്ഷ്മിയാൽ ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാൽ സ്ഥാനമാനവും നമുക്ക് ലഭിക്കുന്നു.

 

നമസ്തേസ്തു മഹാമായേ

ശ്രീപീഠേ സുരപൂജിതേ

ശംഖചക്ര ഗദാഹസ്തേ

മഹാലക്ഷ്മി നമോസ്തുതേ

(മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്‍മാരും ഒരു പോലെ വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ എന്നും നമിക്കുന്നു.)

നമസ്തേ ഗരുഡാരൂഢേ

കോലാസുര ഭയങ്കരി

സര്‍വ്വ പാപ ഹരേ ദേവി

മഹാലക്ഷ്മി നമോസ്തുതേ

(ഗരുഢനെ ഇരിപ്പടമാക്കിയ ദേവിയെ നമിക്കുന്നു . കോലാസുരനെ വധിച്ച ദേവി , ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന ദേവിയെ എന്നെന്നും നമിക്കുന്നു.)

സര്‍വജ്ഞേ സര്‍വ്വ വരദേ

സര്‍വ്വ ദുഷ്ട ഭയങ്കരി

സര്‍വ്വ ദുഖ ഹരേ ദേവി

മഹാലക്ഷ്മി നമോസ്തുതേ

(സര്‍വശക്തയായ ദേവി അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവിഎല്ലാ വേദനകളും ദുഖങ്ങളുടെ കാരണവും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.)

സിദ്ധിബുദ്ധി പ്രദേ ദേവി

ഭുക്തി മുക്തി പ്രദായിനി

മന്ത്ര മൂര്‍ത്തേ സദാ ദേവി

മഹാലക്ഷ്മി നമോസ്തുതേ

(ഭക്തര്‍ക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നതും ദേവിയാണ്. എല്ലാ പുണ്യ പ്രതീകങ്ങളിലും കുടികൊള്ളുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.)

ആദ്യന്ത രഹിതേ ദേവി

ആദിശക്തി മഹേശ്വരി

യോഗജേ യോഗ സംഭൂതേ

മഹാലക്ഷ്മി നമോസ്തുതേ

(ദേവി നിനക്ക് ആദിയും അ വും ഇല്ല. പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ ശക്തി നീയാണ്. നിര്‍മ്മലമായ ഊര്‍ജ്ജത്തില്‍ നിന്നും രൂപം കൊണ്ട നീ അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. മഹാലക്ഷ്മി, ദേവിയെ എല്ലായ്പ്പോഴും നമിക്കുന്നു.)

സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ

മഹാശക്തി മഹോദരേ

മഹാപാപ ഹരേ ദേവി

മഹാലക്ഷ്മി നമോസ്തുതേ

(ചെറുതും വലുതമായ എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജം നല്‍കുന്ന ദേവി , ഏറ്റവും വലിയ ശക്തിയും എല്ലാ സന്തോഷങ്ങള്‍ക്കും ഐശ്വര്യത്തിനും കാരണക്കാരിയും നീയാണ്. എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ  വന്ദിക്കുന്നു.)

പത്മാസന-സ്ഥിതേ ദേവി

പരബ്രഹ്മ സ്വരൂപിണി

പരമേശി ജഗന്മാതർ

മഹാലക്ഷ്മി നമോസ്തുതേ

(താമരപൂവില്‍ ഇരിക്കുന്ന ദേവി നീ

പരബ്രഹ്മത്തിന്റെ അവതാരമാണ്. നീ മഹാശക്തിയും ലോകത്തിന്റെ മാതാവുമാണ്. ദേവി മഹാലക്ഷ്മിയെ എന്നെന്നും വന്ദിക്കുന്നു.)

ശ്വേതാംബരധരേ ദേവി

നാനാലങ്കാര ഭൂഷിതേ

ജഗത്സ്ഥിതേ ജഗന്മാതർ

മഹാലക്ഷ്മി നമോസ്തുതേ

(വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും രത്ന സ്വര്‍ണ്ണാഭരണങ്ങളാല്‍ അലംകൃതയുമായ ദേവി നീ ലോകത്തെല്ലായിടത്തും

വ്യാപിച്ചിരിക്കുന്നു. ലോക മാതാവായ മഹാലക്ഷ്മിയെ എന്നെന്നും നമിക്കുന്നു)

മഹാലക്ഷ്മ്യഷ്ടകം സ്തോത്രം

യഃ പഠദ് ഭക്തിമാന്‍ നരഃ

സര്‍വ്വസിദ്ധി മവാപ്നോതി

രജ്യം പ്രാപ്നോതിസര്‍വ്വദാ

(മഹാലക്ഷ്മിയുടെ ഈ സ്തോത്രം ഭക്തിയോടെ ജപിക്കുന്ന

ഏതൊരാള്‍ക്കും എല്ലാ കഴിവുകളും ബുദ്ധിയും ലഭിക്കും. ലോകത്തിലെ സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് ലഭ്യമാകും)

ഏകകാലേ പഠേ നിത്യം

മഹാ പാപ വിനാശനം

ദ്വികാലം യ പഠേ നിത്യം

ധന-ധാന്യ-സമാന്‍വിത

ത്രികാലം യ പഠേന്‍ നിത്യം

മഹാശത്രു വിനാശനം

മഹാലക്ഷ്മി -ഭവേന്‍ നിത്യം

പ്രസന്ന വരദ ശുഭ

Content Summary : Most Powerful Manthram in Vaishaka Pournami Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com