ADVERTISEMENT

വ്യക്തികളുടെ പേരുകൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിയും. ഓരോ പേരിലുമുള്ള അക്ഷരങ്ങളാണ് ഭാഗ്യനിർഭാഗ്യങ്ങളെ നിർണയിക്കുന്നത്. ഈ വിശ്വാസത്തിന്റെ പിൻബലത്തിലാണ് സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമുൾപ്പെടെയുള്ള പലരും തങ്ങളുടെ പേരുകളിൽ ഭാഗ്യം കൊണ്ടുവരുവാനായി ചില അക്ഷരങ്ങളൊക്കെ ചേർക്കുന്നത്. അത്തരം മാറ്റങ്ങൾ ചിലർക്ക് വലിയ വിജയങ്ങളും സമ്മാനിക്കാറുണ്ട്. ഈ വിശ്വാസത്തിൽ സത്യമുണ്ടെന്നു തന്നെയാണ് സൂര്യരാശി പറയുന്നത്. ചിലരുടെ പേരിലുള്ള അക്ഷരങ്ങൾ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കു കാരണമാകുന്നുണ്ട്. ഏതൊക്കെയാണ് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ നിർണായക സ്വാധീനമാകുന്ന അക്ഷരങ്ങൾ എന്നറിയേണ്ടേ?

 

ഏരീസ് (മാർച്ച്22-ഏപ്രിൽ20) ഏരീസ് രാശിക്കാരുടെ പേരുകളിൽ M, Bha, N എന്നീ അക്ഷരങ്ങളുണ്ടെങ്കിൽ ജീവിതത്തിൽ അതവർക്കേറെ ഗുണം ചെയ്യും. P, Kh തുടങ്ങിയ അക്ഷരങ്ങൾ ഈ രാശിക്കാർക്കു അശുഭകരങ്ങളാണെന്നാണ് പറയപ്പെടുന്നത്. 'M' എന്ന അക്ഷരം പേരിലുണ്ടെങ്കിൽ ജീവിതവിജയവും സാമ്പത്തിക ഉന്നമനവും പ്രതീക്ഷിക്കാമെന്നും സൂര്യരാശി ഉറപ്പിച്ചു പറയുന്നു.

ടോറസ് (ഏപ്രിൽ21-മേയ്21) P, G, Y എന്നീ അക്ഷരങ്ങളാണ് ടോറസ് രാശിക്കാരുടെ ഭാഗ്യക്ഷരങ്ങൾ. ഇതിൽ തന്നെ 'G' എന്ന അക്ഷരം പേരിലുണ്ടെങ്കിൽ വൈവാഹിക ജീവിതം ശുഭകരവും തൊഴിൽമേഖലയിൽ അപ്രതീക്ഷിത വിജയങ്ങളും പ്രതീക്ഷിക്കാം. ഈ രാശിക്കാർക്കു ദോഷകരമായ ഫലങ്ങൾ നൽകുന്ന അക്ഷരങ്ങളാണ് A, V, R തുടങ്ങിയ അക്ഷരങ്ങൾ. ഇവ പേരിലുണ്ടെങ്കിൽ കാര്യതടസങ്ങളുണ്ടാകാനിടയുണ്ട്. 

ജെമിനി (മെയ്22-ജൂൺ21) ജമിനി രാശിക്കാരെ ജീവിതത്തിൽ വിജയം നേടാൻ തുണയ്ക്കുന്ന അക്ഷരങ്ങളാണ് R, Sh. ഈ അക്ഷരങ്ങളിൽ തന്നെ 'S' , 'Sh' എന്നിവ സ്വനാമത്തിലുണ്ടെങ്കിൽ ഇവർക്ക് കഠിനാധ്വാനത്തിൽ ഏർപ്പെടാതെ തന്നെ ജീവിതത്തിൽ വിജയം നേടാമെന്നു സൂര്യരാശി പറയുന്നു. എന്നാൽ ജമിനി രാശിക്കാരെ ഒട്ടും തുണക്കാത്ത അക്ഷരങ്ങളാണ് K, Ch എന്നിവ. ഈ അക്ഷരങ്ങൾ നിർഭാഗ്യം കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. 

 

കാൻസർ (ജൂൺ22-ജൂലൈ23) N, Sh, M, D ഈ അക്ഷരങ്ങളാണ്‌ കാൻസർ രാശിക്കാരുടെ ജീവിതത്തിലുടനീളം സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നത്. ഇതിൽ തന്നെ Sh, D എന്നിവ പേരിലുണ്ടെങ്കിൽ ഇവർക്ക് എല്ലാ മേഖലകളിലും വിജയമുറപ്പാണ്. എന്നാൽ A, P എന്നീ അക്ഷരങ്ങൾ ഈ രാശിക്കാർക്കു വിപരീതഫലങ്ങൾ സമ്മാനിക്കും. 

 

ലിയോ (ജൂലൈ24-ഓഗസ്റ്റ്23) ലിയോ രാശിക്കാരുടെ പേരുകളിൽ Bha, Y, L, A അക്ഷരങ്ങളുണ്ടെങ്കിൽ അത് ശുഭസൂചനയാണ്. ഈ അക്ഷരങ്ങളിൽ തന്നെ പ്രധാനിയാണ് 'A'. ഈ അക്ഷരം പേരിലുണ്ടെങ്കിൽ അത് ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിലെല്ലാം വിജയം സമ്മാനിക്കും. H, R എന്ന അക്ഷരങ്ങൾ ലിയോ രാശിക്കാർക്കു ശുഭകരമല്ല.

 

വിർഗോ (ഓഗസ്റ്റ്24-സെപ്റ്റംബർ23) G, O, R, M എന്നീ അക്ഷരങ്ങൾ പേരിലുണ്ടെങ്കിൽ വിർഗോ രാശിക്കാർക്കു അവ നേട്ടങ്ങൾ സമ്മാനിക്കുമെന്ന കാര്യമുറപ്പാണ്. 'R' എന്ന അക്ഷരം ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനൊപ്പം വിജയങ്ങളും സമ്മാനിക്കും. വിർഗോ രാശിക്കാരെ സംബന്ധിച്ച് പേരിൽ നിന്നും ഒഴിവാക്കപ്പെടേണ്ട അക്ഷരങ്ങളാണ് S, T എന്നിവ. ഈ അക്ഷരങ്ങൾ ഇക്കൂട്ടർക്കു നേട്ടങ്ങൾ സമ്മാനിക്കുകയില്ലെന്നു മാത്രമല്ല, നഷ്ടങ്ങൾക്കിടയാക്കുകയും ചെയ്യും. 

 

ലിബ്ര (സെപ്റ്റംബർ24-ഒക്ടോബർ23) ലിബ്ര രാശിക്കാർക്കു ജീവിതത്തിലെ സമസ്തമേഖലകളിലും വിജയം നേടാൻ സഹായിക്കും പേരിലുള്ള Sh, S, K, Gh എന്നീ അക്ഷരങ്ങൾ. ഈ അക്ഷരക്കൂട്ടങ്ങളിൽ പ്രധാനിയാണ് 'Sh'. വിജയം, ബന്ധങ്ങളിൽ ദൃഢത, ശുഭചിന്ത എന്നിവയൊക്കെ സ്വായത്തമാക്കാൻ പേരിൽ ഈ അക്ഷരമുള്ളവർക്കു സാധിക്കും. ലിബ്ര രാശിക്കാരെ ഒട്ടും സഹായിക്കാത്തതും വിപരീത ഫലങ്ങളുണ്ടാക്കുന്നവയുമാണ് Ch, M, N എന്നീ അക്ഷരങ്ങൾ.

 

സ്കോർപിയോ (ഒക്ടോബർ24-നവംബർ22) A, N, D ഇവരാണ് സ്കോർപിയോ രാശിക്കാരുടെ പേരുകളിൽ ഉണ്ടാകേണ്ട അക്ഷരങ്ങൾ. ജീവിതത്തിൽ താഴ്ചകൾ ഉണ്ടാകാതെ, എല്ലാകാലത്തും സ്ഥിരമായ അവസ്ഥയിലൂടെ കൊണ്ടുപോകാനും വിജയിച്ചുമുന്നേറാനും ഈ രാശിക്കാരെ സഹായിക്കുന്ന അക്ഷരങ്ങളിൽ സുപ്രധാനിയാണ് 'A'. P, R, K എന്നീ അക്ഷരങ്ങൾക്ക് ഈ രാശിക്കാരുടെ ജീവിതത്തിൽ അശുഭകരങ്ങളായ കാര്യങ്ങൾ നിറയ്ക്കാൻ സാധിക്കും. 

 

സാജിറ്റേറിയസ് (നവംബർ23-ഡിസംബർ-22) Sh, M, H, A എന്നീ അക്ഷരങ്ങൾ പേരിലുണ്ടാകുന്നതു ഈ രാശിക്കാർക്കു ഗുണകരമാണ്. സാജിറ്റേറിയസ് രാശിക്കാരുടെ ജീവിതത്തിൽ സമാധാനവും പുരോഗതിയും ഉണ്ടാകാൻ സഹായിക്കുന്ന അക്ഷരമാണ് 'Sh'. V, K എന്നിവ പേരിലുണ്ടാകുന്നത് അത്ര നന്നല്ല എന്നുകൂടി സൂര്യരാശി ഈ രാശിക്കാരെ ഓർമിപ്പിക്കുന്നു.

 

കാപ്രികോൺ (ഡിസംബർ23-ജനുവരി20) കാപ്രികോൺ രാശിക്കാരെ സംബന്ധിച്ച് ശുഭകരമാണ് പേരിൽ V, L, J, Kh എന്നീ അക്ഷരങ്ങളുണ്ടാകുന്നത്. ഇതിൽ 'V' എന്ന അക്ഷരമാണ് പ്രധാനി. അതികഠിന പ്രയത്നം കൂടാതെ തന്നെ ജീവിതത്തിൽ ഉയർന്ന വിജയം നേടാൻ ഇക്കൂട്ടരെ സഹായിക്കാൻ പേരിലെ V എന്ന അക്ഷരത്തിനു സാധിക്കും. D, H, M എന്നീ അക്ഷരങ്ങൾ ഈ രാശിക്കാരെ ഒട്ടും തുണയ്ക്കുകയില്ലെന്നു മാത്രമല്ല, വിപരീതഫലങ്ങൾക്കു ഇടവരുത്തുകയും ചെയ്യും. 

 

അക്വേറിയസ് (ജനുവരി21-ഫെബ്രുവരി19) K, Sh, A, R എന്നിവ അക്വേറിയസ് രാശിക്കാരെ വളരെയധികം സഹായിക്കുന്ന അക്ഷരങ്ങളാണ്. ഈ അക്ഷരങ്ങളിൽ പ്രമുഖ സ്ഥാനമുണ്ട് 'A' എന്ന അക്ഷരത്തിന്. പേരിൽ ഈ അക്ഷരമുണ്ടെങ്കിൽ ജീവിതത്തിൽ പുരോഗതിയും വിജയവും സുനിശ്ചിതമാണ്. എന്നാൽ H, P, D എന്നീ അക്ഷരങ്ങൾ അക്വേറിയസ് രാശിക്കാർക്കു യോജിച്ചവയല്ല. 

 

പൈസീസ് (ഫെബ്രുവരി20-മാർച്ച്21) പൈസീസ് രാശിക്കാരുടെ ജീവിതത്തിൽ ഉയർച്ച സമ്മാനിക്കാൻ കഴിവുള്ള പേരിലെ അക്ഷരങ്ങളാണ് H, Y, T, M, R എന്നീ അക്ഷരങ്ങൾ ഈ രാശിക്കാരുടെ പേരുകളിൽ വരുന്നത് ഗുണകരമല്ല. പേരിൽ 'N' എന്ന അക്ഷരമുണ്ടെങ്കിൽ അത് പൈസീസ് രാശിക്കാരെ ഏറെ സഹായിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയമുറപ്പിക്കാൻ പേരിലുള്ള 'N' എന്ന അക്ഷരം കൊണ്ട് ഈ രാശിക്കാർക്കു സാധിക്കും.

 

English Summary: Lucky Alphabets According To Your Zodiac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com