വീടിനുള്ളിൽ കറുത്ത ഉറുമ്പുകളുടെ സാന്നിധ്യമുണ്ടോ? പ്രാവുകൾ കൂടു കൂട്ടിയോ? ഇവ നൽകുന്ന സൂചനകൾ!

Mail This Article
ജീവിതത്തിൽ വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് പല സൂചനകളും നമ്മുടെ കൺമുന്നിൽ എത്താറുണ്ട്. എന്നാൽ പലരും അത് തിരിച്ചറിയാത്തതുമൂലം വേണ്ടത്ര പ്രാധാന്യം കൽപ്പിക്കാറില്ല. ഇത്തരത്തിലുള്ള പല കാര്യങ്ങളും പ്രകൃതി തന്നെ നൽകുന്ന സൂചനകളാണെന്ന് ലക്ഷണശാസ്ത്ര വിദഗ്ധർ പറയുന്നു. വീട്ടിൽ എത്തുന്ന വിവിധ ജീവജാലങ്ങളുടെ സാന്നിധ്യവും അവയുടെ പെരുമാറ്റവും അവിടെ വസിക്കുന്നവരുടെ ഭാവി എന്തായിരിക്കും എന്ന് സൂചിപ്പിക്കുന്നു. അത്തരത്തിൽ ശുഭകരവും അശുഭകരവുമായ ചില അടയാളങ്ങൾ നോക്കാം.
∙കറുത്ത ഉറുമ്പുകൾ കൂട്ടമായി എത്തുന്നത് പൊതുവേ ശുഭസൂചകമാണ്. വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് ഇതിലൂടെ മനസ്സിലാക്കാം. അതേസമയം ഇതിന് ദോഷകരമായ മറ്റൊരു വശം കൂടിയുണ്ട്. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ശക്തമാകുമെന്ന് സൂചനയും ഇത് നൽകുന്നുണ്ട്.
∙ഐശ്വര്യവും ഊർജവും തിരിച്ചറിയാൻ ആനകൾക്ക് സാധിക്കും. വീടിനു മുൻപിൽ എത്തുന്ന ആന തുമ്പിക്കൈ ഉയർത്തിയാൽ അവിടേയ്ക്ക് ഐശ്വര്യം തേടിയെത്തും എന്ന് മനസ്സിലാക്കാം. ഏറ്റവും നല്ല മാർഗത്തിലൂടെയാവും കുടുംബത്തിൽ സമൃദ്ധി നിറയുന്നത്.
∙പ്രാവുകൾ സ്വയമേ വീട്ടുപരിസരത്ത് കൂടുകൂട്ടുന്നതും ശുഭസൂചകമാണ്. കുടുംബാന്തരീക്ഷത്തിൽ സമാധാനവും സന്തോഷും നിറയാൻ ഇത് സഹായിക്കും. അതിനാൽ അത്തരം ഒരു കൂടു കണ്ടെത്തിയാൽ അത് ഒരിക്കലും നശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
∙വീട്ടിലേയ്ക്ക് നോക്കി പട്ടി കുരയ്ക്കുന്നത് അത്ര നല്ല ലക്ഷണമല്ല. കുടുംബാംഗങ്ങൾ പ്രതിസന്ധി നേരിടുമെന്ന മുന്നറിയിപ്പായി ഇതിനെ കണക്കാക്കാം.
∙ചിലന്തിവലകളാണ് മറ്റൊരു അശുഭ സൂചന. ദാരിദ്ര്യവും ധനനഷ്ടവും എത്തുമെന്നതിന്റെ അടയാളമാണ് ചിലന്തിവലകൾ. അതിനാൽ വീടിന്റെ ഏത് ഭാഗത്ത് ചിലന്തി വല കെട്ടിയിരിക്കുന്നത് കണ്ടാലും അത് ഉടൻതന്നെ നീക്കം ചെയ്യുക.
∙എലികളുടെ സാന്നിധ്യം വീടിനുള്ളിൽ താമസിക്കുന്നവർക്ക് അരോചകമാണെങ്കിലും ചുണ്ടെലികൾ ധനനേട്ടത്തിന്റെ സൂചനയാണെന്നാണ് കണക്കാക്കുന്നത്. അതേസമയം സാധാരണ എലികളാണ് വീടിനുള്ളിൽ നിറയുന്നതെങ്കിൽ അത് കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നതിന്റെ സൂചനയാണ്.
∙വീട്ടുമുറ്റത്തോ പരിസരങ്ങളിലോ മുറിവേറ്റ നിലയിൽ പക്ഷി വന്ന് വീഴുന്നതും അശുഭകരമാണ്. വീട്ടിലുള്ളവർക്ക് അപകടങ്ങൾ വന്നുചേർന്നേക്കാം എന്ന മുന്നറിയിപ്പായി ഇതിനെ കണക്കാക്കാം.
Content Highlights: Auspicious | signs | Inauspicious | Vaastu | Malayalam Astrology | Manorama Astrology