ADVERTISEMENT

പലയിടങ്ങളിലും പ്രാവുകൾക്ക് മറ്റു പക്ഷികളെക്കാൾ കൂടുതൽ പ്രാധാന്യം നൽകാറുണ്ട്. സമാധാനത്തിന്റെയും ശാന്തിയുടെയുമൊക്കെ പ്രതീകമായാണ് പ്രാവുകളെ വിശേഷിപ്പിക്കുന്നത്.  അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി പ്രാവുകൾ വീട്ടിലോ പരിസരങ്ങളിലോ എത്തുന്നതിന് വളരെ പ്രാധാന്യവും കൽപ്പിച്ചു വരുന്നു. അവയുടെ സാന്നിധ്യം പുതിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നും സൗഭാഗ്യങ്ങൾ തേടി വരുമെന്നുമാണ് പൊതുവേയുള്ള വിശ്വാസം. ദൈവികമായ ഇടപെടലിന്റെയോ ആത്മീയ അനുഗ്രഹത്തിന്റെയോ ഒക്കെ സൂചനയായാണ് പ്രാവുകളുടെ ഈ സന്ദർശനത്തെ വിലയിരുത്തുന്നത്. കുടുംബത്തിന്റെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾക്ക് മാറ്റം വരുന്നതിന്റെയും പോസിറ്റിവിറ്റി നിറയുന്നതിന്റെയും ലക്ഷണമായും ഇവയെ കണക്കാക്കാം. 

പ്രാവുകൾ വീട്ടിലേയ്ക്ക് വരുന്നതിന്റെ ആത്മീയ അർത്ഥങ്ങൾ എന്താണെന്ന് നോക്കാം:

∙ പ്രതീക്ഷയുടെ സൂചന

വളരെ ഊർജ്ജസ്വലരായ ജീവികളായാണ് പ്രാവുകളെ  കണക്കാക്കുന്നത്. അതിനാൽ ഇവയുടെ സാന്നിധ്യം പുത്തൻ പ്രതീക്ഷകളുടെ സൂചനയായി കരുതാം. പ്രാവുകൾ വെറുതെ സന്ദർശനം നടത്തിയാലും പരിസരത്ത് കൂടുകൂട്ടി താമസിച്ചാലും അതിനെ ശുഭാപ്തി വിശ്വാസത്തോടെ തന്നെ കാണാം. ആത്മബോധത്തിനൊപ്പം മറ്റുള്ളവരോടും നല്ല ബന്ധം കാത്തുസൂക്ഷിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാനും പ്രതീക്ഷ കൈവിട്ടു കളയാതിരിക്കാനുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണിത്.

∙ആത്മീയ സന്ദേശം 

അതീന്ദ്രിയമായ ശക്തികളിൽ നിന്നുള്ള സന്ദേശവുമായാവാം ഒരുപക്ഷേ പ്രാവുകൾ എത്തുന്നത്. നല്ല കാലം കടന്നുവരുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം. അവയുടെ സാന്നിധ്യംകൊണ്ട് വീട്ടിൽ ഒരു പുത്തൻ ഉണർവ് തന്നെ ലഭിച്ചേക്കാം.

∙പുതിയ തുടക്കങ്ങൾ

ഇന്നോളം കണ്ടിട്ടില്ലാത്ത വിധത്തിൽ ജീവിതത്തിൽ പുതിയ മാറ്റങ്ങളും അവസരങ്ങളും വന്നുചേരുന്നതിന്റെ ലക്ഷണം കൂടിയാണ് പ്രാവുകളുടെ സന്ദർശനം. സമീപഭാവിയിൽ തന്നെ ഭാഗ്യം തേടിയെത്താനുള്ള സാധ്യതയുണ്ട്. ലക്ഷ്യങ്ങളും സ്വപ്നങ്ങളും കൈവിടാതെ മുന്നോട്ടുപോകാനും ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണാനുമുള്ള പ്രചോദനമാവാൻ ഇവയ്ക്ക് സാധിക്കും. 

∙സമൃദ്ധിയുടെ സൂചന 

കൃഷിയിടത്തിലോ വീട്ടു പരിസരത്തോ പ്രാവ് കൂടുകൂട്ടിയാൽ അത് വിളവുകൾ സമൃദ്ധമായി ഉണ്ടാകുമെന്നതിന്റെ സൂചനയാണെന്ന് മുൻകാലങ്ങളിൽ കരുതിപോന്നിരുന്നു. സമാനമായ രീതിയിൽ കുടുംബങ്ങളിൽ ഐശ്വര്യവും സമൃദ്ധിയും വന്നുനിറയും എന്ന സന്ദേശവുമായാണ് പ്രാവുകൾ എത്തുന്നത്. കഷ്ടതകൾക്കും ദാരിദ്ര്യത്തിനും പരിഹാരമാകുമെന്നും കുടുംബത്തിന് അധികം വൈകാതെ ക്ഷേമം വന്നുചേരുമെന്നും പ്രാവുകളുടെ സാന്നിധ്യത്തിലൂടെ ഉറപ്പിക്കാം.

∙സംരക്ഷണം

ചുറ്റുവട്ടം നിരീക്ഷിച്ച് അപകട സാധ്യതകൾ വേഗത്തിൽ കണ്ടെത്താനുള്ള കഴിവ് പ്രാവുകൾക്കുണ്ട്. ഇവയുടെ പെരുമാറ്റത്തിൽ നിന്നും അത്തരം ഒരു അപകടസാധ്യതയുടെ സൂചന ലഭിക്കും. അതുകൊണ്ടുതന്നെ സംരക്ഷണം ലഭിക്കും എന്നതിന്റെ പ്രതീകമായും പ്രാവുകളെ കണക്കാക്കാം.  ഇവയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ പൊതുവേ അപകട ഭീഷണി ഒഴിഞ്ഞു നിൽക്കും.

 

Content Highlights: Spiritual | Meanings | Pigeon | Coming | House | Astrology News | Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT