പൂച്ച വീട്ടിൽ വന്നു കയറുന്നത് ഭാഗ്യമോ? സൗഭാഗ്യം തേടിയെത്തും

HIGHLIGHTS
  • പൂച്ച വീട്ടിൽ വന്നു കയറുന്നത് പൊതുവേ നല്ല സൂചനയായണ് കണക്കാക്കുന്നത്. പൂച്ചയുടെ സാന്നിധ്യത്തിലൂടെ സൗഭാഗ്യങ്ങൾ വന്നുചേരുമെന്നാണ് വിശ്വാസം.
cat1
Image Credit: rai/ Istock
SHARE

പൂച്ചകളുമായി ബന്ധപ്പെട്ട് ഒട്ടേറെ വിശ്വാസങ്ങളാണ് പലയിടങ്ങളിലും നിലനിൽക്കുന്നത്. പൂച്ചകളെ ശകുനം കാണുന്നത് ഉദ്ദേശിക്കുന്ന കാര്യത്തിന് മുടക്കം വരാൻ കാരണമാകുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അവ വീട്ടിലേയ്ക്ക് വന്നു കയറുന്നത് പൊതുവേ നല്ല സൂചനയായണ് കണക്കാക്കുന്നത്. പൂച്ചയുടെ സാന്നിധ്യത്തിലൂടെ സൗഭാഗ്യങ്ങൾ  വന്നുചേരുമെന്നും വിശ്വാസമുണ്ട്.  കുടുംബാന്തരീക്ഷം പൊതുവേ മെച്ചപ്പെടുമെന്നും ഇതിൽ നിന്നും മനസ്സിലാക്കാം. പൂച്ച വീട്ടിലേക്ക് വന്നു കയറുന്നതിന് പല വ്യാഖ്യാനങ്ങളുണ്ട്.

∙വീട് സംരക്ഷിക്കപ്പെടുന്നു

പല സംസ്കാരങ്ങളിലും പരിശുദ്ധമായ സ്ഥലങ്ങളുടെ കാവൽക്കാരായാണ് പൂച്ചകളെ കരുതി പോരുന്നത്. അതിനാൽ അവയിലൊന്ന് നിങ്ങളുടെ വീട്ടിലേയ്ക്ക് അപ്രതീക്ഷിതമായി വന്നുചേർന്നാൽ അവിടെ ആധ്യാത്മിക ചൈതന്യം നിറഞ്ഞുനിൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം. സുരക്ഷിത സ്ഥാനമായതുകൊണ്ടാണ് പൂച്ച അവിടം തിരഞ്ഞെടുത്തിരിക്കുന്നത്.

∙പോസിറ്റീവ് എനർജി

വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയുന്നതിന്റെ ലക്ഷണമാണ് പൂച്ചകൾ വന്നു കയറുന്നത്. ആത്മീയമായ പിന്തുണ നിങ്ങൾക്ക് ആവശ്യമായിരിക്കുന്ന സമയത്താവും അവ സാന്നിധ്യം അറിയിക്കുന്നത്. ഇതിലൂടെ മനോവിഷമതകൾ മറികടന്ന് കുടുംബാന്തരീക്ഷത്തിൽ പുത്തനുണർവ് ഉണ്ടാകും. നെഗറ്റീവ് എനർജിയെ അകറ്റി നിർത്താനും ഐക്യം കൊണ്ടുവരാനും ഇവയുടെ സാന്നിധ്യത്തിന് സാധിക്കും.

∙ശാന്തതയും സമാധാനവും

പൂച്ചകൾ സമാധാനത്തിന്റെ പ്രതീകം കൂടിയാണ്. മാനസിക സംഘർഷങ്ങൾക്ക് അയവ് വരുമെന്നും കുടുംബാംഗങ്ങൾക്ക് ശാന്തിയും സമാധാനവും കൈവരുമെന്നും ഇവയുടെ സാന്നിധ്യത്തിലൂടെ മനസ്സിലാക്കാം.

∙ആത്മീയ തലത്തിലുള്ള സംരക്ഷണം

ദുഷ്ട ശക്തികളെ അകറ്റിനിർത്താൻ  പ്രത്യേക കഴിവുള്ള ജീവികളാണ് പൂച്ചകൾ.  അതിനാൽ വീട്ടിലേയ്ക്ക് വന്നു കയറുന്ന പൂച്ചകൾ അത്തരം ശക്തികളിൽ നിന്നും ഒരു കവചം പോലെ നിങ്ങളെയും കുടുംബത്തെയും സംരക്ഷിച്ചു നിർത്തും.

∙സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്നു

സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നവയാണ് പൂച്ചകൾ. അതിനാൽ കെട്ടുപാടുകളിൽ നിന്നോ ബുദ്ധിമുട്ടുകളിൽ നിന്നോ പുറത്തുവരാൻ കുടുംബത്തിനോ കുടുംബാംഗങ്ങൾക്കോ സാധിക്കുമെന്നതിന്റെ സൂചനയായും ഇവയുടെ സാന്നിധ്യത്തെ കണക്കാക്കാം.

∙ജീവിതത്തിനും പ്രവർത്തികൾക്കും പുത്തൻ ഉണർവ്

അലസതയോടെ ഏറെ നേരം കിടക്കുന്നവയാണെങ്കിലും പൂച്ചകൾ ഉറക്കമുണർന്നു കഴിഞ്ഞാൽ എപ്പോഴും ഊർജ്ജസ്വലരായിരിക്കും. സമാനമായ രീതിയിൽ നിങ്ങളുടെ ജീവിതത്തിലും മാറ്റങ്ങൾ വരുകയും ഊർജ്ജസ്വലത നിറയുകയും ചെയ്യുമെന്ന് പൂച്ചകളുടെ വരവിലൂടെ മനസ്സിലാക്കാം. കാലങ്ങളായി ചെയ്യാൻ മടിച്ചിരുന്ന പല കാര്യങ്ങളിലേയ്ക്കും ഇറങ്ങാനുള്ള മനോബലം നിങ്ങൾക്ക് കൈവരും.

Content Highlights:  Stray Cat | Comes | House | Malayalam Astrology | Astrology News | Astrology Manorama

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS