വാസ്തുവിദ്യയുടെ കാലാതീത സൗന്ദര്യം; കർണാടകയിലെ 3 ക്ഷേത്രങ്ങൾ കൂടി യുനെസ്കോ പൈതൃക പട്ടികയിൽ

Mail This Article
×
വാസ്തുവിദ്യയുടെ കാലാതീത സൗന്ദര്യം പേറുന്ന കർണാടകയിലെ 3 ക്ഷേത്രങ്ങൾക്ക് യുനെസ്കോയുടെ ലോക പൈതൃക സ്മാരക പദവി ലഭിച്ചു. ഹാസൻ ബേലൂരിലെ ചന്നകേശവ, ഹാലെബീഡുവിലെ ഹൊയ്സാലേശ്വര, മൈസൂരു സോമനാഥപുരയിലെ കേശവ ക്ഷേത്രങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന ഈ കേന്ദ്രങ്ങൾ 2014 മുതൽ യുനെസ്കോയുടെ പരിഗണനയിലുണ്ട്. പശ്ചിമഘട്ട മേഖലയായ മലനാട് ഭരിച്ചിരുന്ന ഹൊയ്സാല രാജാക്കന്മാരാണ് ഇവ നിർമിച്ചത്.
Content Highlights: Hoysala temples | Karnataka | inscribed | UNESCO | World Heritage Sites | Astrology News
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.