വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നവംബർ 24ന് കൊടി കയറും
Mail This Article
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നവംബർ 24ന് കൊടി കയറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 8.45നും 9.05നും ഇടയിലാണ് കൊടിയേറ്റ് . പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 5 നാണ്. രാവിലെ 4.30നാണ് അഷ്ടമി ദർശനം. 6ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.അഷ്ടമിയുടെ കോപ്പു തൂക്കൽ നവംബർ 21നും, കൊടിയേറ്റ് അറിയിപ്പും സംയുക്ത എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന കുലവാഴ പുറപ്പാട് 23നും നടക്കും.
കൊടിയേറ്റിന് മുന്നോടിയായി നടത്തുന്ന സന്ധ്യ വേല ഒക്ടോബർ 19ന് ആരംഭിക്കും. പുള്ളി സന്ധ്യ വേലയുടെ കോപ്പു തൂക്കൽ ഒക്ടോബർ 18നും പുള്ളി സന്ധ്യ വേല ഒക്ടോബർ 19, 21 23, 25 തീയതികളിലാണ്. മുഖസന്ധ്യ വേലയുടെ കോപ്പു തൂക്കൽ ഒക്ടോബർ 26നും മുഖസന്ധ്യ വേല ഒക്ടോബർ 27 മുതൽ 30 വരെയുമാണ്. സമൂഹ സന്ധ്യ വേല നവംബർ 18ന് തുടങ്ങും. വൈക്കം സമൂഹത്തിന്റെ സന്ധ്യ വേല 18നും തെലുങ്ക് സമൂഹം സന്ധ്യ വേല 20നും തമിഴ് വിശ്വബ്രഹ്മസമാജം സന്ധ്യ വേല 21നും വടയാർ സമൂഹ സന്ധ്യ വേല 23നും നടത്തും.
അഷ്ടമി ഉത്സവത്തിന് കലാപരിപാടികൾ സ്പോൺസർ ചെയ്യാനും, വഴിപാടായി നടത്താനും താൽപര്യമുള്ളവർ ഒക്ടോബർ 5ന് മുൻപ് ദേവസ്വം ഓഫിസുമായി ബന്ധപ്പെടണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.എസ്.വിഷ്ണു അറിയിച്ചു.
Content Highlights: Vaikathashtami | Festival 2023 | Lord Shiva | Vaikom Mahadeva Temple | Astrology News | Manorama Astrology