ADVERTISEMENT

ചില ജീവികൾ ആകസ്മികമായി നമ്മുടെ പുരയിടത്തിലേക്കോ ഭവനത്തിലേക്കോ എത്താറുണ്ട്. മറ്റുള്ള ജീവികൾ കൂടുകെട്ടി പാർത്ത ശേഷമാവും നാം കാണുന്നത്. ചില ജീവികൾ വീട്ടിലേക്കെത്തുന്നത് ശുഭകരമായും മറ്റു ചിലതു അശുഭകരമായും കണക്കാക്കപ്പെടുന്നു. വീട്ടിൽ എത്തുന്ന വിവിധ ജീവജാലങ്ങളുടെ സാന്നിധ്യവും അവയുടെ പെരുമാറ്റവും അവിടെ വസിക്കുന്നവരുടെ ഭാവി എന്തായിരിക്കും എന്ന് സൂചിപ്പിക്കുന്നു. ഇത്തരത്തിൽ ജീവികൾ വീട്ടിലേക്കെത്തിയാലുള്ള ഫലങ്ങൾ അറിയാം.

അണ്ണാൻ 

അണ്ണാൻ  വീട്ടിലേക്കു വന്നുകയറുന്നതു നല്ലതാണ്. വിട്ടു മാറാത്ത ദുരിതങ്ങൾ നീങ്ങും എന്നാണ് വിശ്വാസം.

പ്രാവ്

അതീന്ദ്രിയമായ ശക്തികളിൽ നിന്നുള്ള സന്ദേശവുമായാവാം ഒരുപക്ഷേ പ്രാവുകൾ എത്തുന്നത്. നല്ല കാലം കടന്നുവരുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം. അവയുടെ സാന്നിധ്യംകൊണ്ട് വീട്ടിൽ ഒരു പുത്തൻ ഉണർവ് തന്നെ ലഭിച്ചേക്കാം. ഇന്നോളം കണ്ടിട്ടില്ലാത്ത വിധത്തിൽ ജീവിതത്തിൽ പുതിയ മാറ്റങ്ങളും അവസരങ്ങളും വന്നുചേരുന്നതിന്റെ ലക്ഷണം കൂടിയാണ് പ്രാവുകളുടെ സന്ദർശനം. സമീപഭാവിയിൽ തന്നെ ഭാഗ്യം തേടിയെത്താനുള്ള സാധ്യതയുണ്ട്. ലക്ഷ്യങ്ങളും സ്വപ്നങ്ങളും കൈവിടാതെ മുന്നോട്ടുപോകാനും ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണാനുമുള്ള പ്രചോദനമാവാൻ ഇവയ്ക്ക് സാധിക്കും.

കടന്നൽ 

ഉപദ്രവകാരിയായ കടന്നൽ കൂടു കെട്ടുന്നത്  ശത്രുദോഷത്തെ സൂചിപ്പിക്കുന്നു.


കറുത്ത ഉറുമ്പുകൾ
കറുത്ത ഉറുമ്പുകൾ കൂട്ടമായി എത്തുന്നത് പൊതുവേ ശുഭസൂചകമാണ്. വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് ഇതിലൂടെ മനസ്സിലാക്കാം. അതേസമയം ഇതിന് ദോഷകരമായ മറ്റൊരു വശം കൂടിയുണ്ട്. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ശക്തമാകുമെന്ന് സൂചനയും ഇത് നൽകുന്നുണ്ട്. 

എലികള്‍

എലികളുടെ സാന്നിധ്യം വീടിനുള്ളിൽ താമസിക്കുന്നവർക്ക് അരോചകമാണെങ്കിലും ചുണ്ടെലികൾ ധനനേട്ടത്തിന്റെ സൂചനയാണെന്നാണ് കണക്കാക്കുന്നത്. അതേസമയം സാധാരണ എലികളാണ് വീടിനുള്ളിൽ നിറയുന്നതെങ്കിൽ അത് കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നതിന്റെ സൂചനയാണ്. 

തത്ത/ മൈന

ഭവനത്തിൽ ഉന്നതി ഉണ്ടാവാൻ കാരണമാകും. പക്ഷേ കൂട്ടിൽ അടച്ചു വളർത്തുന്നത് വിപരീത ഫലം നൽകും. അണ്ണാൻ 

നായ

നായ വീടുകളിലേക്ക് കയറിവരുന്നത് കഷ്ടകാലമാണെന്നാണ് പറയുക . ഇത് ദാരിദ്ര്യത്തിന് കാരണമാകും. വീട്ടിലേയ്ക്ക് നോക്കി നായ കുരയ്ക്കുന്നതും അത്ര നല്ല ലക്ഷണമല്ല. കുടുംബാംഗങ്ങൾ പ്രതിസന്ധി നേരിടുമെന്ന മുന്നറിയിപ്പായി ഇതിനെ കണക്കാക്കാം. 

പൂച്ച

പൂച്ച വീട്ടിൽ കയറിവരുന്നത് സന്താന സൗഖ്യത്തിനും ഉയർച്ചക്കും കാരണമാകും . സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നവയാണ് പൂച്ചകൾ. അതിനാൽ കെട്ടുപാടുകളിൽ നിന്നോ ബുദ്ധിമുട്ടുകളിൽ നിന്നോ പുറത്തുവരാൻ കുടുംബത്തിനോ കുടുംബാംഗങ്ങൾക്കോ സാധിക്കുമെന്നതിന്റെ സൂചനയായും ഇവയുടെ സാന്നിധ്യത്തെ കണക്കാക്കാം. അലസതയോടെ ഏറെ നേരം കിടക്കുന്നവയാണെങ്കിലും പൂച്ചകൾ ഉറക്കമുണർന്നു കഴിഞ്ഞാൽ എപ്പോഴും ഊർജ്ജസ്വലരായിരിക്കും. സമാനമായ രീതിയിൽ നിങ്ങളുടെ ജീവിതത്തിലും മാറ്റങ്ങൾ വരുകയും ഊർജ്ജസ്വലത നിറയുകയും ചെയ്യുമെന്ന് പൂച്ചകളുടെ വരവിലൂടെ മനസ്സിലാക്കാം. കാലങ്ങളായി ചെയ്യാൻ മടിച്ചിരുന്ന പല കാര്യങ്ങളിലേയ്ക്കും ഇറങ്ങാനുള്ള മനോബലം നിങ്ങൾക്ക് കൈവരും.

തേനിച്ചക്കൂട് 

നിർഭാഗ്യം എന്നതിലുപരി അപകടകരവുമാണ് തേനിച്ചക്കൂട് വീടിനകത്തുള്ളത്. സൗഭാഗ്യത്തെയും സമ്പത്തിനെയും ഇല്ലാതാക്കുന്നു.

ചിലന്തി 

വീട്ടിൽ ചിലന്തിവലകൾ നിറഞ്ഞിരിക്കുന്നത് ദൗർഭാഗ്യം സമ്മാനിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദാരിദ്ര്യവും ധനനഷ്ടവും എത്തുമെന്നതിന്റെ അടയാളമാണ് ചിലന്തിവലകൾ. അതിനാൽ വീടിന്റെ ഏത് ഭാഗത്ത് ചിലന്തി വല കെട്ടിയിരിക്കുന്നത് കണ്ടാലും അത് ഉടൻതന്നെ നീക്കം ചെയ്യുക. 

വവ്വാൽ

വീടിനകത്ത് വവ്വാൽ കടന്നു വരുന്നത് നല്ലതല്ല. വീടിനകത്ത് കൂടുകെട്ടി താമസിക്കുന്നതും നല്ലതല്ല. ഇത് ദുശ്ശകുനമായി കരുതിപ്പോരുന്നു 

കീരി / ഉടുമ്പ്

കീരി, ഉടുമ്പ് എന്നിവ പുരയിടത്തിൽ വരുന്നത് ശത്രു വിജയത്തെ കുറിക്കുന്നു.

ആമ 

ഉടൻ വാഹനയോഗം ഉണ്ടാകുമെന്നാണ് വിശ്വാസം.

പാമ്പ്‌

പാമ്പ്‌ നമ്മളെ ഭീതിപ്പെടുത്തുന്നതാണെങ്കിലും പുരയിടത്തിൽ  കയറി വന്നാൽ ഐശ്വര്യമാണെന്നു  പറയപ്പെടുന്നു. 

 

Content Highlights: Animal | Insect | Bird | Omens | Meanings | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT