ADVERTISEMENT

ഗജരാജൻ ഗുരുവായൂർ കേശവനു രാജകീയ പ്രണാമം. ശ്രീവത്സം അതിഥി മന്ദിരത്തിൽ കേശവന്റെ പ്രതിമയ്ക്കു മുന്നിലെത്തിയാണ് ദേവസ്വത്തിലെ ഗജവീരൻമാർ പ്രണാമം അർപ്പിച്ചത്. കൊമ്പൻ ഇന്ദ്രസെൻ പ്രതിമയ്ക്കു മുന്നിൽ തുമ്പിക്കൈ ഉയർത്തി ആദരം അർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പുഷ്പാർച്ചന നടത്തി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി.നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ നേതൃത്വം നൽകി.. 

രാവിലെ 7ന് ഘോഷയാത്ര തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്നാരംഭിച്ചു. കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂർ കേശവന്റെ കോലമേറ്റി. ബൽറാം ഗുരുവായൂരപ്പന്റെ ചിത്രവും ഗോപീകണ്ണൻ മഹാലക്ഷ്മിയുടെ ചിത്രവും വഹിച്ചു മുന്നിൽ അണിനിരന്നു. ഗജഘോഷയാത്ര പുതിയ മേൽപാലത്തിലൂടെ പാർഥസാരഥി ക്ഷേത്രത്തിലെത്തി. തുടർന്നു കിഴക്കേ നടയിൽ ദീപസ്തംഭത്തിനു മുന്നിൽ നിന്നു ഗുരുവായൂരപ്പനെ വണങ്ങി തീർഥക്കുളം പ്രദക്ഷിണം വച്ചു.

നിലമ്പൂർ കാട്ടിൽ നിന്നു നിലമ്പൂർ കോവിലകത്തെത്തിയ കുട്ടിക്കൊമ്പനെ 1922ൽ ഗുരുവായൂരപ്പനു നടയിരുത്തുകയായിരുന്നു. ഏറെക്കാലം ശീവേലിക്കും ചുറ്റുവിളക്കിനും എഴുന്നള്ളിപ്പുകൾക്കും പ്രധാനിയായി ഗുരുവായൂരപ്പനെ ശിരസ്സേറ്റി. 60 വർഷത്തെ സേവനം പൂർത്തിയാക്കിയ കേശവനു ദേവസ്വവും വിവിധ സംഘടനകളും ചേർന്നാണ് ഗജരാജ പട്ടം നൽകിയത്.

English Summary:

Guruvayur’s Majestic Icon: Gajarajan Keshavan Revered by Elephant Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com