ADVERTISEMENT

വീടുകളിൽ വിശ്വാസികൾ ഏറെ പ്രാധാന്യത്തോടെ കണ്ടു വരുന്ന ഒന്നാണ് പൂജാമുറി. വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരിടമായിരിക്കും ഇതിനായി ഒരുക്കുക. ഫ്ലാറ്റുകളും വില്ലകളും വാങ്ങി താമസിക്കുന്നവർക്ക് ഇഷ്ടപ്രകാരം പൂജാമുറികൾ പണിയുക എന്നത് അസാധ്യമാണ്. ഇങ്ങനെയുള്ളവർ പ്രധാനമായും റെഡിമേഡ് പൂജാ സ്റ്റാണ്ടുകളെയാണ് ആശ്രയിക്കുക. എന്നാൽ ഇവ വയ്ക്കുന്നതിനും കൃത്യമായ സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നാണ് വസ്തു ശാസ്ത്രം പറയുന്നത്. വീടിനു ഭംഗി നൽകുക എന്നതിനേക്കാൾ വീട്ടിലുള്ളവർക്ക് പോസിറ്റിവ് എനർജിയും അനുഗ്രഹവും ലഭിക്കുന്ന രീതിയിൽ വേണം പൂജാമുറി ക്രമീകരിക്കുവാൻ. . പണ്ട് വിളക്ക് കൊളുത്താന്‍ കന്നിമൂലയിലോ കിഴക്ക് ഭാഗത്തോ ഒരു പ്രത്യേകമായി ശുദ്ധിയോടെ അല്പം ഇടം മാറ്റിവച്ചിരുന്നു. എന്നാല്‍ ഇന്ന് ഇത് സാധ്യമല്ലാതായി മാറിയിരിക്കുന്നു. വീട്ടിൽ പൂജാമുറി സജ്ജീകരിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം.

1 പൂജാമുറി കിഴക്കോട്ട് അഭിമുഖമായിരിക്കണം. പൂജാമുറിയുടെ വലുപ്പമല്ല, സ്ഥാനം ആണ് പ്രധാനം. വെളിച്ചം കടക്കുന്ന, മറ്റ് വസ്തുക്കൾ ഒന്നും വയ്ക്കേണ്ടാത്ത ഒരിടത്താണ് പൂജാമുറി ഒരുക്കേണ്ടത്. പൂജാമുറിയുടെ ദിശ കുടുംബാംഗങ്ങള്‍ക്കും ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. പൂജാമുറികൾക്ക് പിരമിഡ് ഷേപ്പ് ആണ് ഏറ്റവും ഉത്തമം.

2 ഗോവണിക്ക് കീഴെ പൂജാമുറി പാടില്ല. പല വീടുകളിലും സ്ഥലസൗകര്യം ഇല്ലാത്തതിനാൽ സ്റ്റെയര്കേസിന് കീഴിൽ വിളക്ക് വച്ച് , പൂജാമുറി ഒരുക്കാറുണ്ട്. ഇത് ഉചിതമല്ല. ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്ന രീതിയാണിത്.

3 പൂജാമുറി താഴത്തെ നിലയിൽ ഒരുക്കുക. സൗകര്യം കണക്കാക്കി മുകളിലത്തെ നില, ബേസ്മെന്റ് എന്നിവ പൂജാമുറിക്ക് വേണ്ടി പരിഗണിക്കരുത്.

4 പൂജാമുറി സ്വുതാര്യമായി ഒരുക്കുക. വീടുകളിൽ കുളിമുറിയോടും കിടപ്പുമുറിയോടും ചേര്‍ന്ന് ഭിത്തിവരുന്ന തരത്തില്‍ നിർമിച്ച പൂജാമുറികള്‍ അശുഭകരമായി കണക്കാക്കപ്പെടുന്നു.

5 പൂജാമുറികളില്‍ തകര്‍ന്ന ചിത്രങ്ങളോ വിഗ്രഹങ്ങളോ സ്ഥാപിക്കാന്‍ പാടില്ല. ഇളം നിറത്തിലുള്ള പെയിന്റുകൾ അടിക്കുക. ഇത് പൂജാമുറിയിൽ ശാന്തമായ അന്തരീക്ഷം നിറയ്ക്കും. ഇളം നിറത്തിലുള്ള ഷേഡുകള്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും പോസിറ്റീവ് എനര്‍ജി നല്‍കുകയും ചെയ്യുന്നു.

6 എന്നും വിളക്ക് വയ്ക്കാൻ സാധിക്കില്ല എങ്കിൽ പൂജാമുറികളില്‍ കൃഷ്ണശില, സ്വര്‍ണ്ണം, വെള്ളി, പഞ്ചലോഹ വിഗ്രഹങ്ങള്‍, സാളഗ്രാമം, ശ്രീചക്രം എന്നിവ സൂക്ഷിക്കരുത്.

English Summary:

Essential Pooja Room Vastu Tips for a Happy Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com