ADVERTISEMENT

സൂര്യദേവന് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് മേടമാസത്തിൽ വരുന്ന പത്താമുദയം അഥവാ മേടപ്പത്ത്. ഈ ദിനത്തിൽ സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്നാണു ജ്യോതിഷത്തിലെ സങ്കൽപം. സൂര്യതേജസ്സ് അതീവ ശക്തിയോടെ പ്രഭവിക്കുന്ന മാസമാണല്ലോ മേടം. മേടം രാശി സൂര്യന്റെ ഉച്ചരാശിയുമാണ്. അതിൽത്തന്നെ മേടം പത്താണ് അത്യുച്ചം.

ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. പത്താമുദയ ദിനത്തിലെ സൂര്യാരാധന സവിശേഷ ഫലദായകമാണ്. ഈ ദിനത്തിൽ ഭക്തിയോടെ സൂര്യദേവനെ സ്മരിച്ചാൽ രോഗദുരിതശാന്തി ലഭിക്കും എന്നാണ് വിശ്വാസം. ദീര്‍ഘകാലത്തെ പ്രവൃത്തികള്‍ ആരംഭിക്കാനുള്ള ശുഭദിനവുമാണിത്. അതിനാൽ കാർഷിക ആരംഭത്തിനു ഉത്തമദിനമായി കരുതിപ്പോരുന്നു. മേടമാസത്തിലെ പത്താം നാൾ ആണ് പത്താമുദയം വരുന്നത്. ഇതനുസരിച്ചു ഈ വർഷത്തെ പത്താമുദയം ഏപ്രിൽ 23 ചൊവ്വാഴ്ചയാണ് വരുന്നത്.

നവഗ്രഹങ്ങളുടെ നായകനാണ് സൂര്യദേവൻ. പ്രപഞ്ചനിലനിൽപ്പിന്റെ ഉറവിടവും ഊർജ്ജകേന്ദ്രവും ത്രിമൂർത്തീചൈതന്യം നിക്ഷിപ്തവുമായിരിക്കുന്ന സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം വർധിക്കും. അതിനാൽ ഈ ദിനത്തിൽ ബുദ്ധിക്കു ഉണർവേകുന്നതും സൂര്യപ്രീതികരവുമായ ഗായത്രി മന്ത്രം 108 തവണ ജപിക്കുന്നത് ഇരട്ടിഫലദായകമാണ്.

ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാനും സൂര്യഭജനം ഉത്തമമത്രേ. സൂര്യഭഗവാന്റെ ഏറ്റവും ശക്തിയേറിയ മന്ത്രമാണ് ആദിത്യഹൃദയം. ശത്രുക്ഷയം വരുത്തുന്നതിനായി അഗസ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച മന്ത്രമാണിത്. ആദിത്യഹൃദയ ജപം പതിവാക്കിയാൽ ജീവിതം മംഗളമായി മുന്നോട്ടു നീങ്ങും എന്നാണ് വിശ്വാസം. നിത്യേന ജപിക്കുന്നതിലൂടെ അജ്ഞതയും വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി കൈവരും. ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ കിട്ടുമെന്നാണ് സ്തോത്രത്തിന്റെ ഫലശ്രുതി. അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങൾ, ആദിത്യഹൃദയം എന്നിവ ജപിക്കാൻ പാടില്ല.

ആദിത്യഹൃദയം
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ

English Summary:

Significance and Rituals in Pathmudayam Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com