ADVERTISEMENT

ദേഷ്യം വന്നാൽ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നവരാണ് നമ്മളിൽ പലരും. ദേഷ്യത്തിന്റെ കെട്ടിറങ്ങുമ്പോൾ പറഞ്ഞതിലും വേഗത്തിൽ അതൊക്കെ മറക്കുകയും ചെയ്യും. എന്നാൽ ചില രാശിക്കാരുണ്ട്, ജീവിതത്തിലെ നല്ല കാര്യങ്ങൾക്കൊപ്പം മോശം കാര്യങ്ങളും മരണം വരെ ഓർത്തിരിക്കും. നിങ്ങൾ ചെയ്യുന്ന മോശം കാര്യങ്ങളുടെ പേരിൽ അവർ ചിലപ്പോൾ നിങ്ങളോട് ക്ഷമിച്ചേക്കാം, പക്ഷേ ഒരിക്കലും മറക്കില്ല. ഇങ്ങനെയുള്ള രാശിക്കാരെ പരിചയപ്പെടാം.

ഇടവരാശി (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)
നല്ലതോ ചീത്തയോ എന്ന വേർവ്യത്യാസമൊന്നും ഇവർക്കില്ല. ജീവിതത്തിൽ നടന്ന എല്ലാക്കാര്യങ്ങളും ഒരു സുന്ദര ചിത്രം പോലെ ഇടവം രാശിക്കാർക്ക് മണിമണിയായി ഓർത്തെടുക്കാനാകും. നിസ്സാര കാര്യങ്ങളോ ഗൗരവമുള്ള കാര്യങ്ങളോ ആകട്ടെ പഴയ കാര്യങ്ങൾ എപ്പോഴും ഓർത്തു പെരുമാറും.

കർക്കടകരാശി (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ)
പണ്ടേ ദുർബല, പോരാത്തതിന് ഗർഭിണിയും എന്നു പറഞ്ഞതുപോലെയാണ് കർക്കടക രാശിക്കാരുടെ സ്വഭാവം. സെൻസിറ്റീവ് സ്വഭാവത്തിന്റെ ആശാന്മാരാണിവർ. പോരാത്തതിന് മൂഡ് സ്വിങ്സും. എപ്പോഴും ജാഗരൂകരായിരിക്കുന്ന ഇവർ ഒറ്റു കൊടുത്തവരെയും ചതിച്ചവരെയും മരണം വരെ മറക്കില്ല.

കന്നിരാശി (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)
എന്തുകാര്യം ചെയ്താലും അത് പെർഫെക്റ്റ് ആകണമെന്ന വാശിയുണ്ട് കന്നിരാശിക്കാർക്ക്. വ്യക്തമായ പദ്ധതികളോടെയും ആസൂത്രണത്തോടെയുമാണ് അവർ ജീവിതത്തിലെ ഓരോ ചുവടും മുന്നോട്ടു വയ്ക്കുക. കഴിഞ്ഞ കാലത്ത് സംഭവിച്ചു പോയ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ഓർമയുള്ളതിനാൽ വാശിയോടെയുള്ള പെരുമാറ്റമായിരിക്കും ഇക്കൂട്ടർക്ക്

വൃശ്ചികരാശി (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)
വർഷങ്ങൾക്കു മുൻപ് നടന്ന, വളരെ നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് വ്യാകുലതപ്പെടുന്നവരാണ് ഇക്കൂട്ടർ.

English Summary:

The Zodiac Signs That Never Forget: Aries, Cancer, Virgo, and Scorpio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com