രാമായണസംഗീതാമൃതം ഇരുപത്തിയഞ്ചാം ദിനം – വിഭീഷണസ്തുതി
Mail This Article
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ യുദ്ധകാണ്ഡത്തിൽ രാവണൻ നിയോഗിച്ചതനുസരിച്ചു വിഭീഷണൻ ശ്രീരാമസന്നിധിയിൽ എത്തുന്നു. ''അല്ലയോ ത്രിലോകീപതിയായ രമാരമണാ രാവണസോദരനായ വിഭീഷണനാണ് ഞാൻ. സീതാദേവിയെ കട്ടത് അനുചിതമാണെന്നും ദേവിയെ ശ്രീരാമന് നൽകണമെന്നും ആവോളം ഉപദേശിച്ചതാണ് ഞാൻ. എന്നാൽ രാവണൻ അജ്ഞാനിയായതിനാൽ ഞാൻ പറഞ്ഞതെല്ലാം അപഥ്യമായി വന്നുഭവിച്ചു.
കാളസർപ്പത്തിന്റെ വേഗത്തിൽ വാളും കൊണ്ട് എന്നെ വധിക്കാനാണ് രാവണൻ ശ്രമിച്ചത്'' വിഭീഷണൻ ഇപ്രകാരം പറയുന്നു. സുഗ്രീവൻ വിഭീഷണവാക്യങ്ങളിൽ സംശയചിത്തനാകുന്നുവെങ്കിലും ഹനുമാൻ പറയുന്നത് വിഭീഷണൻ ഉത്തമനാണെന്നും ശരണം പ്രാപിക്കുന്നവനെ രക്ഷിക്കുന്നതാണ് നല്ലത് എന്നുമാണ്. ഹനുമാൻ പറഞ്ഞതാണ് ഉചിതമെന്ന് ശ്രീരാമദേവൻ അരുളിച്ചെയ്യുന്നു.
രാമദേവൻ സുഗ്രീവനോട് പറയുന്നു ''എന്നെ ശരണം ഗമിക്കുന്നവർക്കു ഞാൻ എന്നുമഭയം കൊടുക്കും അതിദ്രുതം പിന്നെ യവർക്കൊരു സംസാരദുഃഖവും വന്നുകൂടാ നൂനമെന്നുമറിക നീ'' ശ്രീരാമ പാദങ്ങളിൽ വീണു നമസ്കാരം ചെയ്യുന്ന വിഭീഷണൻ തുടർന്ന് രാമദേവനെ സ്തുതിച്ചുപാടുന്നു. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം വി കൃഷ്ണകുമാർ. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റിക്കോഡിങ് അനിൽ കൃഷ്‌ണ.
തയാറാക്കിയത്: അനിൽ കൃഷ്ണ