ADVERTISEMENT

വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ അനവധി സ്ത്രീജന്മങ്ങൾ പുരാണങ്ങളിലും ചരിത്രത്തിലും വാർത്തമാനകാലത്തിലും ഉണ്ട്,അത്തരത്തിൽ പെട്ട ഒരാളാണ് ആധി കാവ്യമായ രാമായണത്തിലെ ഊർമിള. രാമായണത്തിലെ ഏറ്റവും ത്യാഗപരിതമായ ജീവിതമായിരുന്നു ഊർമിളയുടേത്. ശ്രീ രാമചന്ദ്രന്റെ നിഴലായി എപ്പോലും കഴിയുക എന്നതാണ് ലക്ഷമണന്റെ നിയോഗം. വനവാസ നിച്ഛയം ഉണ്ടായി രാമ ലക്ഷ്മണന്മാർ കാട്ടിലേക്ക് പോകുവാൻ തീരുമാനിക്കുകയാണ്, ഭാരതീയ ഇതിഹാസത്തിലെ ധർമ്മ പത്നി രാമനോടൊപ്പം പോവുകയാണ്. പക്ഷേ കൊട്ടാരത്തിൽ പതിനാനാല്‌ വർഷം അടക്കിപിടിച്ച യൗവനത്തിന്റെ നെടുവീർപ്പാണ് ഊർമിള. ശ്രീരാമചന്ദ്രന്റെ കീർത്തി ഉയർത്തി പിടിക്കാൻ ലക്ഷ്മണകുമാരനെ വിട്ടുകൊടുത്ത ഭർതൃമതിയായ ഊർമിള നഷ്ടപ്പെടുത്തിയത് പതിനാല് ആണ്ടിന്റെ ദാമ്പത്യമാണ്. പതിനാല്  ആണ്ടിന്റെ ഭർതൃസുഖമാണ്. പക്ഷേ രാമായണ ഇതിഹാസത്തിൽ ഊർമിളയുടെ ഈ ത്യാഗം അത്രമേൽ ആരും കണ്ടിട്ടില്ല അംഗീകരിച്ചിട്ടുമില്ല. ഒരു  നിയോഗവും ഇല്ലാതെ ഭർത്താവിനെ പിരിഞ്ഞു കൊട്ടാരത്തിലെ ഏകാന്തയുടെ തടവുകാരിയും കൂട്ടുകാരിയുമായ യുവതിയാണ് ഊർമിള.

English Summary:

Urmila: The Unsung Heroine of the Ramayana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com