സവിശേഷമായ അമോസോമവാര ദിനം; അനുഷ്ഠാനം ഇങ്ങനെ
Mail This Article
ഭഗവാൻ ശിവശങ്കരന് പ്രധാനമാണ് തിങ്കളാഴ്ചകളിലെ ഭജനം. ഇന്ന് ശ്രാവണമാസത്തിലെ തിങ്കളാഴ്ചയും ഭദ്രകാളീ പ്രീതികരമായ അമാവാസിയും ചേർന്ന് വരുന്ന സവിശേഷദിനം. സർവ ചരാചരങ്ങളുടെയും മാതാവായ ഭഗവതി തന്നെയാണ് ഭദ്രകാളി. ദുഷ്ട നിഗ്രഹത്തിനായി അവതരിച്ച രൂപമാണിതെങ്കിലും ഭക്തരിൽ മാതൃസ്വരൂപിണിയാണ് ദേവി. ഭദ്രകാളിയെ ആരാധിച്ചാൽ ജീവിതത്തിലെ ഏതു പ്രതിസന്ധിഘട്ടത്തെയും അതിജീവിക്കാനും ഗ്രഹദോഷങ്ങൾ അകറ്റാനുമാകുമെന്നാണ് വിശ്വാസം. ഇന്ന് ശിവപ്രീതികരമായ പഞ്ചാക്ഷരീ സ്തോത്രവും ഭദ്രകാളീ പ്രീതികരമായ ഭദ്രകാളിപ്പത്തും ജപിക്കാവുന്നതാണ്.
ഈ ദിനത്തിൽ ശിവപാര്‍വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ഭജിക്കാന്‍. ശിവക്ഷേത്ര ദർശനം നടത്തി 'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്.
നെയ്‌വിളക്ക് കൊളുത്തി അതിനുമുന്നിലായി ഇരുന്നു ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും ജപിക്കാം . കൂടാതെ ശിവഭഗവാനും പാർവതീദേവിക്കും തുല്യപ്രാധാന്യം നൽകി ഉമാമഹേശ്വര സ്തോത്രം ജപിക്കുന്നത് കുടുംബഐശ്വര്യത്തിനും അഭിവൃദ്ധിക്കും ദാമ്പത്യസൗഖ്യത്തിനും കാരണമാകും എന്നാണ് വിശ്വാസം.
ഉമാമഹേശ്വര സ്തോത്രം
നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ട വപുര്‍ധരാഭ്യാം
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം
നാരായണേനാര്‍ചിത പാദുകാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിംദ്രസുപൂജിതാഭ്യാം
വിഭൂതിപാടീരവിലേപനാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം
ജംഭാരിമുഖ്യൈരഭിവംദിതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീപംജരരംജിതാഭ്യാം
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാമതിസുന്ദരാഭ്യാം
അത്യംതമാസക്തഹൃദംബുജാഭ്യാം
അശേഷലോകൈകഹിതംകരാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുര്‍ധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാം
അകുണ് ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം രഥവാഹനാഭ്യാം
രവീന്ദുവൈശ്വാനരലോചനാഭ്യാം
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം ജടിലംധരാഭ്യാം
ജരാമൃതിഭ്യാം ച വിവര്‍ജിതാഭ്യാം
ജനാര്‍ദനാബ്ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ് ഭ്യാം
ശോഭാവതീശാന്തവതീശ്വരാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്രയീരക്ഷണബദ്ധഹൃദ്ഭ്യാം
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
സ്തോത്രം ത്രിസംധ്യം ശിവപാര്‍വതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ
സ സര്‍വ്വസൗഭാഗ്യഫലാനി
ഭുംക്തേ ശതായുരാന്തേ ശിവലോകമേതി