വിവാഹം കഴിക്കാൻ താൽപര്യമില്ലാത്തതിനു പിന്നിൽ? കാരണവും പരിഹാരവും
Mail This Article
×
വിവാഹ താൽപര്യമില്ലാത്തവരുടെ ജാതകങ്ങൾ പരിശോധിച്ചാൽ മനസ്സിലാവുന്ന പ്രധാന കാര്യം അവരിൽ അധികം പേരുടെ ജാതകത്തിലും വിവാഹകാരകനായ ശുക്രന് മൗഢ്യമുണ്ട് എന്നുള്ളതാണ്. അല്ലെങ്കിൽ ഗുരു ശുക്ര പരസ്പര ദൃഷ്ടി ദോഷമുണ്ടാകും. ചില ജാതകങ്ങളിൽ ഏഴാം ഭാവാധിപനായ ഗ്രഹത്തിന് മൗഢ്യം വന്നാലും വിവാഹം നീണ്ടു പോകും. ഏഴാം ഭാവാധിപൻ ആറിൽ മറഞ്ഞു പോവുകയോ അഷ്ടമത്തിലാവുകയോ ചെയ്താലും വിവാഹം നടക്കാൻ ഏറെ പണിപ്പെടേണ്ടി വരാം.
ഇത്തരം സാഹചര്യങ്ങളിൽ കുടുംബ ക്ഷേത്രത്തിൽ യഥാശക്തി വഴിപാടുകൾ നടത്തുകയും ആവശ്യമായ രത്നങ്ങൾ ധരിക്കുകയും ചെയ്യാൻ ജോത്സ്യന്മാർ പരിഹാരം നിർദ്ദേശിക്കാറുണ്ട്. ഗ്രഹദോഷ പരിഹാരങ്ങളും ചെയ്യാവുന്നതാണ്. വിവാഹം പെട്ടെന്ന് നടക്കാനായി ശിവനും പാർവതിയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ബാണേശി ഹോമം നടത്തുന്നതും പരിഹാരമാണ്.
English Summary:
Unveiling the Astrological Reasons Behind Lack of Interest in Marriage
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.