ADVERTISEMENT

യക്ഷന്മാരുടെ രാജാവാണ് കുബേരൻ അഥവാ വൈശ്രവണൻ. പരമശിവൻ ധനം സംരക്ഷിക്കുന്ന കാവൽക്കാരനായാണ് കുബേരനെ നിയോഗിച്ചിരിക്കുന്നത്. വൈശ്രണവന്റെ മുന്നിൽ പ്രാർഥിച്ച് വഴിപാടുകൾ സമർപ്പിച്ചാൽ ധനാഭിവൃദ്ധിയും ഐശ്വര്യംവും ഉണ്ടാകും എന്നാണ് വിശ്വാസം. കാശി വിശ്വനാഥക്ഷേത്രത്തിൽ ഉപദേവനാണ് കുബേരൻ. ക്ഷേത്രങ്ങളിൽ ഉപദേവനായി കുബേരനെ പ്രതിഷ്ഠിക്കുന്നത് ക്ഷേത്രത്തിന് ഐശ്വര്യം ഉണ്ടാകാൻ വേണ്ടിയാണ്. കേരളത്തിലും കുബേര ക്ഷേത്രങ്ങളും യക്ഷിക്കാവുകളുമുണ്ട്.

വാസ്തുശാസ്ത്രം അനുസരിച്ച് വടക്ക് കിഴക്കേ മൂലയാണ് കുബേരമൂല. കന്നിമൂല പോലെതന്നെ വലിയ പ്രാധാന്യമുള്ളതാണ് ഇതും. പറമ്പിന്റെ വടക്ക് കിഴക്കേ മൂല താഴ്ന്നിരിക്കുകയും കന്നിമൂല ഉയർന്നിരിക്കുകയും വേണം. വടക്ക് കിഴക്കേ മൂലയിൽ ഒരു ഗേറ്റ് ഉണ്ടാകുന്നത് പണത്തിന്റെ ഒഴുക്ക് സുഗമമാക്കും. അവിടെ വലിയ തടസ്സങ്ങൾ ഉണ്ടാകുന്നത് ധനത്തിന്റെ വരവിനെ തടയും എന്നാണ് വസ്തു ശാസ്ത്രം പറയുന്നത്.

English Summary:

Unlock financial abundance with Vastu Shastra! Learn how to activate your Kubera corner, the wealth zone in your home or office, to attract prosperity and financial well-being.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com