ADVERTISEMENT

പ്രധാന ദിനങ്ങളും വിശേഷ ദിവസങ്ങളും ഭിത്തിയിൽ തൂക്കിയിട്ട കലണ്ടറുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവരാണ് നാമെല്ലാവരും. എന്നാൽ ഭിത്തിയിൽ മാത്രമല്ലാതെ, ആപ്പിന്റെ രൂപത്തിൽ കലണ്ടർ പോക്കറ്റിലുണ്ടാവുമ്പോൾ എന്തൊക്കെ പുതുമകൾ പ്രതീക്ഷിക്കാം. പ്രധാനദിവസങ്ങളും നാളും തിഥിയും നക്ഷത്രഫലവും പെരുന്നാളും ഉദയാസ്തമയ സമയങ്ങളുമൊക്കെ അറിയുന്നതിനപ്പുറം നിരവധി പുതുമകളാണ് പാരമ്പര്യത്തനിമയും ആധുനികതയും ഒത്തുചേരുന്ന പുതിയ മനോരമ കലണ്ടർ ആപ്ലിക്കേഷനിലുള്ളത്. ദശാബ്ദങ്ങളായി മലയാളിയുടെ ദിനചര്യകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മനോരമ കലണ്ടറിന്റെ മൊബൈൽ ആപ്ലിക്കേഷൻ 2025 എഡിഷൻ പാരമ്പര്യത്തനിമയും ആധുനികതയും ഒത്തുചേരുന്നു. പുതിയ മനോരമ കലണ്ടർ ആപ്ലിക്കേഷനിൽ ജ്യോതിഷപരമായി ഒട്ടേറെ പുതുമകളും ഉണ്ട്.

തുറന്നു വരുന്ന ആദ്യ സ്ക്രീനിൽ തന്നെ പ്രധാന തീയതികൾ കാണാനാകും. മുഹൂർത്തങ്ങൾ, ജന്മദിനങ്ങൾ, നമസ്ക്കാരസമയം, ശുഭദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാം ക്രമീകരിക്കാം. പ്രദോഷം, ഏകാദശി തുടങ്ങിയ വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് നിങ്ങളെ ഓർമപ്പെടുത്തും. ഉദാഹരണത്തിന് ഓരോ മാസത്തിലെയും ഏകാദശി വ്രതദിവസം ഓർമിപ്പിക്കാൻ വ്രതങ്ങൾ എന്നൊരു കാറ്റഗറി ഉണ്ടാക്കി റിമൈൻഡർ തയാറാക്കാം. കേരളത്തിൽ അങ്ങോളമുള്ള എല്ലാ പ്രമുഖക്ഷേത്രങ്ങളിലെ ഉത്സവ സമയങ്ങൾ അതും കൊടിയേറ്റ്, ആറാട്ട് എന്നീ വിശേഷദിനങ്ങൾ ഉൾപ്പെടെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്.

ആചാരപരമായ കാര്യങ്ങൾക്കും മറ്റുമായി ഉദയാസ്തമയങ്ങൾ നോക്കുന്നവർക്കു കലണ്ടറിനുള്ളിൽ അലാം സെറ്റ് ചെയ്യാം. ഉദാഹരണമായി രാഹുകാലം, നമസ്കാരസമയങ്ങൾ, ഉദയാസ്തമയ സമയങ്ങൾ എന്നിവയ്ക്കും അലാമും റിമൈൻഡറും ക്രമീകരിക്കാം. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവയും രേഖപ്പെടുത്തി അലാം ക്രമീകരിക്കാം. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് നിങ്ങളെ ഓർമപ്പെടുത്തും. സാധാരണ മനോരമ കലണ്ടറിൽ ഉള്ളതുപോലെ കൊല്ലവർഷം, ഹിജ്റ വർഷം, ശകവർഷം, വിശേഷ ദിവസങ്ങൾ, പ്രധാന ദിവസങ്ങൾ, മുഹൂർത്തം, ഞാറ്റുവേല, ഗ്രഹനില തുടങ്ങിയ എല്ലാ വിവരങ്ങളും ഈ കലണ്ടർ ആപ്പിലും ഉണ്ട്.

2514637151
Image Credit : Kateryna Onyshchuk / Shutterstock

ഇത്തരം വിവരങ്ങൾ പരിശോധിക്കുന്നതിനൊപ്പം ആ ദിവസങ്ങൾനുസരിച്ചു ഇവന്റുകൾ ആഡ് ചെയ്യാനും സാധിക്കും എന്നതാണ് പ്രത്യേകത. നിരവധി സേർച്ച് ഓപ്ഷനുകൾ മനോരമ കലണ്ടർ ആപ്പിൽ ഉണ്ട്. റിമൈൻഡറുകളും നോട്ടുകളും മറ്റും വളരെ എളുപ്പത്തിൽ സേർച്ച് ചെയ്ത് കണ്ടുപിടിക്കാം. പ്രധാന ദിവസങ്ങൾ കണ്ടു പിടിക്കാം. ഒരു നിശ്ചിത തീയതിയിലേക്കു പോകാം.മികച്ച സേർച്ച് ഓപ്ഷൻ ഉദാഹരണത്തിനു ഓണം ഏതു തീയതികളിലാണ് എന്നറിയാൻ ആപ്പിനുള്ളിൽ ഓണം എന്നു സേർച്ച് ചെയ്താൽ ഒന്നാം ഓണം, തിരുവോണം എന്നിങ്ങനെ തീയതികൾ മുന്നിലെത്തും. അതുമല്ലെങ്കിൽ ഒരു മലയാളം നാൾ നൽകി ആ മാസത്തിൽ ഏതു തീയതി ആണെന്നും എത്രാമത്തെ ആഴ്ചയാണെന്നുമുള്ള വിവരങ്ങൾ വേഗം കണ്ടെത്താം. ഒരേ ആപ്പിനുള്ളിൽ തിരുവിതാംകൂർ, മലബാർ കലണ്ടറുകൾ എന്ന രണ്ട് എഡിഷനുകളിലേക്ക് മാറാനും ഉപയോക്താക്കൾക്ക് സാധിക്കും. അവധി ദിനങ്ങൾ, നക്ഷത്രഫലം, പ്രധാനപ്പെട്ട തീയതികൾ എന്നിവയിലേക്കു എളുപ്പത്തിൽ പോകാനാവുന്ന രീതിയിലാണ് കലണ്ടർ തയാറാക്കിയിരിക്കുന്നത്. ഓഫ്​ലൈനായി പ്രവർത്തിക്കും എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.

ഏതു പ്രവർത്തിയും ശുഭസമയത്തു ചെയ്യുന്നത് അനുകൂല ഫലം നൽകുമെന്നാണല്ലോ വിശ്വാസം. എപ്പോഴും ജ്യോത്സ്യനെ കണ്ടു സമയം ഗണിക്കാൻ കഴിഞ്ഞെന്നു വരില്ല. ഈ സമയങ്ങളിൽ നിങ്ങളുടെ നക്ഷത്രമനുസരിച്ച് ശുഭസമയം തിരഞ്ഞെടുക്കാൻ സഹായകമാണിത്. കൂടാതെ ശുഭകാര്യങ്ങൾക്ക് ഉത്തമമായ ഊൺനാളുകൾ ഓർമിപ്പിക്കാനും സംവിധാനം ഉണ്ട്.

രാഹുകാലത്തിനും അലാം, മികച്ച സേർച്ച് ഓപ്ഷൻ

ഓരോ ദിനത്തിലേയും രാഹുകാലം, ഗുളികകാലം , ഉദയാസ്തമയ സമയങ്ങൾ എന്നിവയ്ക്കും അലാം ക്രമീകരിക്കാം. സാധാരണ മനോരമ കലണ്ടറിൽ ഉള്ളതുപോലെ കൊല്ലവർഷം, വിശേഷ ദിവസങ്ങൾ, പ്രധാന ദിവസങ്ങൾ, മുഹൂർത്തം, ഞാറ്റുവേല, ഗ്രഹനില തുടങ്ങിയ എല്ലാ വിവരങ്ങളും ഈ കലണ്ടർ ആപ്പിലും ഉണ്ട്. മൂന്നുതരത്തിലുള്ള സേർച്ച് ഓപ്ഷനുകൾ മനോരമ കലണ്ടർ ആപ്പിൽ ഉണ്ട്. റിമൈൻഡറുകളും നോട്ടുകളും മറ്റും വളരെ എളുപ്പത്തിൽ സേർച്ച് ചെയ്ത് കണ്ടുപിടിക്കാം. പ്രധാന ദിവസങ്ങൾ കണ്ടു പിടിക്കാം.

കലണ്ടർ ലഭിക്കാൻ ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. പരസ്യങ്ങൾ ഒഴിവാക്കിയുള്ള കലണ്ടറിനായി ഒരു വർഷം 49 രൂപ മാത്രം (ഇന്ത്യക്കു പുറത്ത് നിരക്കിൽ മാറ്റം ഉണ്ടാകും ) നൽകിയാൽ മതിയാകും. ഇനിയും മലയാള മനോരമ കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്തില്ലേ? 

ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക : www.manoramaonline.com/calendar

English Summary:

Download the new Manorama Calendar app – your complete guide to auspicious times, festivals, and daily routines. Combining tradition and modernity, it features offline access, detailed astrological information, and convenient search options.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com