ADVERTISEMENT

ഇന്ന് മഹാദേവന്റെ പിറന്നാളായ ധനുമാസത്തിലെ തിരുവാതിരയും ഭഗവാനു പ്രധാനമായ തിങ്കളാഴ്ചയും ദേവീ പ്രീതികരമായ പൗർണമിയും ചേർന്ന് വരുന്ന സവിശേഷദിനം. ഇന്ന് ശിവപാർവതീ മന്ത്രങ്ങള്‍ ചേര്‍ത്ത് 'നമ:ശിവായ ശിവായ നമ:' എന്ന മന്ത്രം 108 തവണ ജപിക്കുന്നത് ഉത്തമം. ദിനം മുഴുവൻ കഴിവതും ശിവപാർവതീ സ്മരണയിൽ കഴിച്ചുകൂട്ടുക. ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്‌നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമാണ് ഈ ദിനത്തിലെ വ്രതാനുഷ്ഠാനം. കൂടാതെ ശിവകുടുംബപ്രീതിക്ക് കാരണമാകുമെന്നതും പ്രത്യേകതയാണ്.

നെയ്‌വിളക്ക് കൊളുത്തി അതിനുമുന്നിലായി ഇരുന്നു ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും ജപിക്കുന്നത് സവിശേഷമാണ്. കൂടാതെ ശിവപ്രീതികരവും ദേവീപ്രീതികരവുമായ മന്ത്രങ്ങൾ ജപിക്കാവുന്നതാണ്. നമഃശിവായ ജപത്തോടൊപ്പം ശ്രീ പാർവതീദേവിയുടെ മൂലമന്ത്രമായ ഹ്രീം ഉമായൈ നമ: ജപിക്കുന്നതും നന്ന്.

ശിവഭഗവാനും പാർവതീദേവിക്കും തുല്യപ്രാധാന്യം നൽകി ഉമാമഹേശ്വര സ്തോത്രം ജപിക്കുന്നത് കുടുംബഐശ്വര്യത്തിനും അഭിവൃദ്ധിക്കും ദാമ്പത്യസൗഖ്യത്തിനും കാരണമാകും എന്നാണ് വിശ്വാസം.

നമഃശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ട വപുര്ധരാഭ്യാം
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃശിവാഭ്യാം സരസോത്സവാഭ്യാം
നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം
നാരായണേനാര്‍ചിത പാദുകാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിംദ്രസുപൂജിതാഭ്യാം
വിഭൂതിപാടീരവിലേപനാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം
ജംഭാരിമുഖ്യൈരഭിവംദിതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീപംജരരംജിതാഭ്യാം
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃശിവാഭ്യാമതിസുന്ദരാഭ്യാം
അത്യംതമാസക്തഹൃദംബുജാഭ്യാം
അശേഷലോകൈകഹിതംകരാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുര്‍ധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാം
അകുണ്ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃശിവാഭ്യാം രഥവാഹനാഭ്യാം
രവീന്ദുവൈശ്വാനരലോചനാഭ്യാം
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃശിവാഭ്യാം ജടിലംധരാഭ്യാം
ജരാമൃതിഭ്യാം ച വിവര്‍ജിതാഭ്യാം
ജനാര്‍ദനാബ്ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ്ഭ്യാം
ശോഭാവതീശാന്തവതീശ്വരാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം

നമഃശിവാഭ്യാം പശുപാലകാഭ്യാം
ജഗത്രയീരക്ഷണബദ്ധഹൃദ്ഭ്യാം
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം

സ്തോത്രം ത്രിസംധ്യം ശിവപാര്‍വതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോയഃ
സ സര്‍വ്വസൗഭാഗ്യഫലാനി
ഭുംക്തേ ശതായുരാന്തേ ശിവലോകമേതി

English Summary:

Mahadeva's birthday, coinciding with Thiruvathira and a full moon, is exceptionally auspicious. Chanting the Uma Maheswara Stotram and other Shiva-Parvati mantras brings blessings for family, marriage, and spiritual growth.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com