ചന്ദ്രനെ കണ്ടാൽ വ്യത്യസ്ത ഫലങ്ങൾ, ഈ ദിവസം കണ്ടാൽ ധനലാഭം

Mail This Article
കറുത്ത വാവു കഴിഞ്ഞ് ചന്ദ്രനെ ആദ്യമായി കാണുന്നതിന്റെ അടിസ്ഥാനത്തിൽ ഫലപ്രവചനം നടത്തുന്ന രീതി ജ്യോതിഷത്തിലുണ്ട്.
സുഖ ജള മൃതി ഭീതി.... എന്നു തുടങ്ങുന്ന നിയമമനുസരിച്ച്, വെളുത്ത പക്ഷത്തിലെ ചന്ദ്രനെ ആദ്യമായി കാണുന്നത് ഞായറാഴ്ചയാണെങ്കിൽ സുഖം ഫലം. തിങ്കളാഴ്ചയാണെങ്കിൽ ജളത്വം (സദസ്സിൽ അപമാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നർഥം). ചൊവ്വാഴ്ചയാണെങ്കിൽ മൃത്യുദോഷം , ബുധനാഴ്ചയാണെങ്കിൽ ഭയം, വ്യാഴാഴ്ചയാണെങ്കില്‍ ധനലാഭം, വെള്ളിയാഴ്ചയാണെങ്കിൽ സുഖഭോഗം , ശനിയാഴ്ചയാണെങ്കിൽ രോഗം എന്നിങ്ങനെയാണു ചന്ദ്രദർശന ഫലം.
നൃണാം പീയുഷഭാനു പ്രതിശതിനിയതം....എന്നു തുടങ്ങുന്ന നിയമപ്രകാരം, കറുത്ത വാവു കഴിഞ്ഞുള്ള ചന്ദ്രനെ ആദ്യമായി കാണുന്നത് മഴക്കാറിനിടയിലാണെങ്കിൽ ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം ഫലം. ചന്ദ്രനെ കാണുന്നത് മരങ്ങൾക്കിടയിലൂടെയാണെങ്കിൽ ദ്രവ്യനാശം (ധനനാശം) ഫലം. വെള്ളത്തിൽ പ്രതിബിംബരൂപത്തിലാണ് ചന്ദ്രനെ ആദ്യമായി കാണുന്നതെങ്കിൽ രോഗം ഫലം.
വിവരങ്ങൾക്ക് കടപ്പാട് : മനോരമ പഞ്ചാംഗം