ADVERTISEMENT

ജനിച്ച ദിവസത്തെ അക്കങ്ങൾ അനുസരിച്ച് ഫലം പറയുന്ന രീതിയുണ്ട് സംഖ്യാ ജ്യോതിഷത്തിൽ. ജനിച്ച തീയതി 10 ആണെങ്കിൽ 1 +0 = 1 എന്ന്  കണക്കാക്കും. ഈ തരത്തിൽ ചിന്തിക്കുമ്പോൾ 1, 10, 19, 28 എന്നീ തീയതികളിൽ  ജനിച്ചവരുടെ ജന്മസംഖ്യ ഒന്ന് ആയി ആണ്  കണക്കാക്കുന്നത്. സൂര്യനെ പ്രതിനിധാനം ചെയ്യുന്ന ഒന്ന് ജന്മസംഖ്യ ആയവർ  ഏതു കാര്യവും ഏറ്റെടുക്കാൻ മടിയില്ലാത്തവരും നേതൃപാടവം ഉള്ളവരുമായിരിക്കും. കരിയറിൽ ഭരണ നിർവഹണം ആവശ്യമായ പദവികളിൽ  ഇവർ ശോഭിക്കും. 

ഈ സംഖ്യയിൽ പിറന്ന സ്ത്രീകൾക്കും ഇതേ ഗുണങ്ങൾ ഉണ്ടാകും. ആരോഗ്യം, സ്വതത്ര ബുദ്ധി എന്നിവ ഇവരുടെ പ്രത്യേകതകളാണ്. വിട്ടുവീഴ്ചകൾക്ക് തയാറാകാത്ത പ്രകൃതം പലപ്പോഴും ബന്ധങ്ങൾ വഷളാക്കാൻ ഇടയാക്കും. 

സ്വന്തം കഴിവിൽ അതിരുകടന്ന ആത്മവിശ്വാസമുള്ള ഇവർക്ക് ഈശ്വരവിശ്വാസവും താരതമ്യേന കുറവായിരിക്കും. ജീവിതപങ്കാളിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും ഈശ്വരചിന്തയും  പുലർത്തുന്നത് ജീവിത പുരോഗതിക്ക് സഹായിക്കും. ഞായറും തിങ്കളുമാണ്  ഈ ജന്മസംഖ്യയിൽ പിറന്നവരുടെ ഭാഗ്യദിനങ്ങൾ.

English Summary:

Birthdate Number 1 numerology reveals individuals with strong leadership and independent thinking. This number, linked to the Sun, highlights both their strengths and areas for growth in relationships and spirituality.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com