മഹാകുംഭമേളയിൽ തീർഥാടകർക്ക് സേവനത്തിന്റെ കരങ്ങൾ നീട്ടി റിലയൻസ്

Mail This Article
മനുഷ്യ ജീവിതത്തിൽ ഒരേയൊരു തവണ മാത്രം സാക്ഷ്യം വഹിക്കാനാവുന്ന മഹാ കുംഭമേളയുടെ ഭാഗമാകാൻ ദശലക്ഷക്കണക്കിന് ജനങ്ങളാണ് പുണ്യനദികളുടെ സംഗമസ്ഥലമായ പ്രയാഗ് രാജിലേക്ക് ഒഴുകിയെത്തുന്നത്. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ച് നടത്തുന്ന ഈ തീർഥയാത്രയിൽ ആത്മാന്വേഷികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. തീർഥാടകർക്കുവേണ്ട ആഹാരവും യാത്രാസൗകര്യങ്ങളും മരുന്നും അടക്കമുള്ളവ റിലയൻസ് സേവനമായി വാഗ്ദാനം ചെയ്യുന്നുണ്ട്.
തീർഥാടകരെ സേവിക്കുന്നവരിലേക്കും അനുഗ്രഹമെത്തും എന്നാണ് വിശ്വാസം. അക്കൂട്ടത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടതെല്ലാം ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറായ അനന്ത് അംബാനി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ മത-സാംസ്കാരിക സമ്മേളനമായ മഹാകുംഭമേളയിൽ ദശലക്ഷക്കണക്കിന് തീർഥാടകരുടെ ആരോഗ്യം, ക്ഷേമം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനും ലഭിച്ച അവസരത്തെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അനന്ത് പറയുന്നു. പ്രധാനമായും എട്ടുമേഖലകൾ മുൻനിർത്തിയാണ് റിലയൻസ് തീർഥാടകര്‍ക്കായുള്ള സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്.
1.അന്ന ദാനം
തീർത്ഥാടകർക്ക് പോഷകസമൃദ്ധമായ ആഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് അന്നദാന പദ്ധതി. ആയിരക്കണക്കിന് ഭക്തർക്ക് സൗജന്യ ഭക്ഷണവും വെള്ളവും നൽകുന്നതിനായി ഓരോ അഖാടകളിലും റിലയൻസിന്റെ സന്നദ്ധസേവകരുണ്ട്. ഇവിടെയെത്തുന്ന തീർഥാടകർക്ക് എല്ലാവിധത്തിലുള്ള പിന്തുണയും സന്നദ്ധസേവകർ ഉറപ്പു നൽകുന്നു.

2.സമഗ്ര ആരോഗ്യ സംരക്ഷണം
തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പുരുഷ-വനിതാ വാർഡുകൾ, ഒപിഡികൾ, ദന്ത സേവനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി 24 മണിക്കൂറും സൗജന്യ വൈദ്യപരിചരണം റിലയൻസ് ഫൗണ്ടേഷൻ നൽകുന്നുണ്ട്. വനിതാ തീർഥാടകരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് റിലയൻസ് സൗജന്യ സാനിറ്ററി നാപ്കിനുകളും വിതരണം ചെയ്യുന്നു.

3.യാത്രാ സൗകര്യം
തീർഥാടകരിലെ പ്രായമായവരുടെയും ഭിന്നശേഷിക്കാരുടെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ യാത്ര സുഗമമാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളും ഗോൾഫ് കാർട്ടുകളും റിലയൻസ് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ എല്ലാ തീർഥാടകർക്കും പ്രയാഗ്‌രാജിൽ നിന്ന് സംഗമത്തിലേക്ക് പ്രത്യേക ഗതാഗത സൗകര്യവും ഒരുക്കിയിരിക്കുന്നു.
4.പുണ്യനദികളിലെ സുരക്ഷ
തീർഥാടകരുടെ മാത്രമല്ല സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണവും റിലയൻസ് കണക്കിലെടുത്തിട്ടുണ്ട്. പുണ്യനദികളിലേക്ക് പോകുന്ന തീർഥാടകരുടെയും ബോട്ട്മാൻമാരുടെയും ജൽ പൊലീസിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് റിലയൻസ് ലൈഫ് ജാക്കറ്റുകൾ നൽകുകയും പുണ്യനദികളിലൂടെ സഞ്ചരിക്കുന്ന ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു.

5.സൗകര്യപ്രദമായ വിശ്രമ കേന്ദ്രങ്ങൾ
തീർഥാടകർക്ക് യാത്രയ്ക്കിടെ സൗകര്യപ്രദമായ രീതിയിൽ വിശ്രമിക്കുന്നതിനായി ക്യാമ്പ് ആശ്രം എന്ന പേരിൽ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് വിശ്രമ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.
6.വ്യക്തമായ നാവിഗേഷൻ
വിശാലമായ പ്രദേശത്ത് കൃത്യമായ ലക്ഷ്യസ്ഥാനങ്ങളിലേക്കെത്തിച്ചേരാൻ തീർഥാടകരെ സഹായിക്കുന്നതിനായി കുംഭമേള മൈതാനത്തുടെനീളം ദിശാ ബോർഡുകൾ റിലയൻസ് സ്ഥാപിച്ചിരിക്കുന്നു. എല്ലാ തീർഥാടകർക്കും എളുപ്പത്തിൽ വായിക്കാവുന്ന തരത്തിലാണ് ബോർഡുകൾ സജ്ജീകരിച്ചിരിക്കുന്നത്.

7.മികച്ച കണക്ടിവിറ്റി
തീർഥാടകർക്ക് തടസ്സമില്ലാതെ ആശയവിനിമയം നടത്താൻ സാധിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് ജിയോ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും പുതിയ 4G ,56 ബിടിഎസ് സ്ഥാപിക്കുകയും മാറ്റി സ്ഥാപിക്കാവുന്ന ടവറുകൾ നിർമിക്കുകയും സുപ്രധാന സ്ഥലങ്ങളിൽ സെൽ സൊല്യൂഷനുകൾ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ഇതിനുപുറമേ പ്രധാന മേഖലകളിൽ പുതിയ ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
8.പൊലീസുകാർക്കുള്ള സൗകര്യങ്ങൾ
മഹാകുംഭമേളയിലെ തീർഥാടകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന സേവനം മനസ്സിലാക്കിക്കൊണ്ട് അവർക്ക് വേണ്ട പിന്തുണയും റിലയൻസ് നൽകുന്നുണ്ട്. പൊലീസ് ബൂത്തുകളിൽ വെള്ളം നൽകുന്നതിനു പുറമേ എല്ലാ സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ ബാരിക്കേഡുകളും വാച്ച് ടവറുകളും സ്ഥാപിച്ചിട്ടുണ്ട്.

ശാരദ പീഠ് മഠം ട്രസ്റ്റ് ദ്വാരക, ശ്രീ ശങ്കരാചാര്യ ഉത്സവ് സേവാലയ ഫൗണ്ടേഷൻ, നിരഞ്ജനി അഖാട, പ്രഭു പ്രേമി സംഘ് ചാരിറ്റബിൾ ട്രസ്റ്റ്, പർമാർഥ് നികേതൻ ആശ്രമം എന്നിവയുൾപ്പെടെയുള്ള പ്രശസ്ത ആത്മീയ സംഘടനകളുമായി സഹകരിച്ചാണ് റിലയൻസിന്റെ പ്രവർത്തനങ്ങൾ. സേവനങ്ങൾ പരമാവധി തീർഥാടകരിലേക്കെത്തിക്കുന്നതിനു വേണ്ടിയാണിത്. 'തീർഥ് യാത്രി സേവ'യിലൂടെ തീർഥാടകരുടെ യാത്ര സുരക്ഷിതവും സുഖകരവും ആത്മീയ സമ്പന്നവുമാണെന്ന് ഉറപ്പാക്കാനാണ് റിലയൻസിന്റെ ശ്രമം.