ADVERTISEMENT

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക1/4):ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവഭജനം നടത്തുക. തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള മാല ചാർത്തിച്ച് മലർ നിവേദ്യം നടത്തിക്കുക.

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2 ):ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ  ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം ഇവ നിവേദിക്കുക. നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക.

മിഥുനക്കൂർ (മകയിരം 1/2, തിരുവാതിര, പുണർതം 3/4):ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താ ഭജനം നടത്തുക. അദ്ദേഹത്തിന്റെ അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശനിയാഴ്ചകളിൽ നീരാഞ്ജനം കത്തിച്ചു തൊഴുതു പ്രാർഥിക്കുക.

കർക്കടകക്കൂർ (പുണർതം, പൂയം, ആയില്യം):ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. ഭവനത്തിൽ ഭഗവതപാരായണം സ്വയം ചെയ്യുക. ജന്മനാളിൽ വിഷ്ണു ക്ഷേത്രത്തിൽ  ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4):ദോഷശമനത്തിനും ഗുണവർധനവിനുമായി സുബ്രഹ്മണ്യസ്വാമിയെ ഭജിക്കുക. ചൊവ്വാഴ്ചകളിൽ സുബ്രഹ്മണ്യ സ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി തൃമധുരം നിവേദിച്ച് നടത്തുക. നിത്യേന ഭവനത്തിൽ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2):ദോഷ ശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ജന്മനാളിൽ ഹനുമാൻ സ്വാമിയെ വണങ്ങി അവൽ നിവേദ്യം നടത്തുക. ഒപ്പം പഴുത്തു തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. വീട്ടിൽ രാമായണം സുന്ദര കാണ്ഡം നിത്യേന പാരായണം ചെയ്യുക.

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4):ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. നിത്യേന ഉദയത്തിൽ വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ സ്മരിച്ച് പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട):ദോഷ ശമനത്തിനായി ദേവീ ഭജനം നടത്തുക. ദേവീ ക്ഷേത്ര ദർശനം നടത്തി പഞ്ചാദുർഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം1/4):ഗുണവർധനവിനും ദോഷശമനത്തിനുമായി  ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക. ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം നടത്തിക്കുക.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):ഗുണവർധനവിനും ദോഷ ശമനത്തിനുമായി ശിവ ഭജനം നടത്തുക. ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി ഭയത്തിൽ സങ്കൽപ്പിച്ചു നെയ് വിളക്ക് കത്തിക്കുക.  

കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ  വ്രതമെടുക്കുക. വിഷ്ണു അഷ്ടോത്തര ജപം നടത്തുക. വിഷ്ണുവിന് ജന്മനാളിൽ പാൽപ്പായസം നിവേദിക്കുക.

മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):ദോഷശമനത്തിനായി സുബ്രഹ്മണ്യ ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക. കൂടാതെ നാളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കുക.

English Summary:

Malayalam Nakshatra remedies offer personalized solutions for improving well-being. This guide details specific deity worship and rituals based on your Nakshatra for enhanced virtues and the alleviation of afflictions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com