സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

Mail This Article
നിത്യവും നമ്മൾ സ്വപ്നങ്ങൾ കാണാറുണ്ട്. സ്വപ്നങ്ങൾക്ക് പല അർഥങ്ങളാണുള്ളത്. അവ പലപ്പോഴും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല സ്വപ്നങ്ങളിലും കഴിഞ്ഞ കാലവുമായി ബന്ധമുളള കാര്യമോ അല്ലെങ്കിൽ ഭാവിയിൽ സംഭവിക്കാനിടയുള്ള കാര്യമോ ആകാം നാം കാണുന്നത്. സ്വപ്നങ്ങൾ ചിലപ്പോൾ യാഥാർഥ്യമാകാറുണ്ട്. ചിലത് ഉടനെ നടക്കാറുമുണ്ട്. മറ്റുചിലത് കുറച്ച് കഴിഞ്ഞാകാം സംഭവിക്കുന്നത്. ജ്യോതിഷമനുസരിച്ച് സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചനയാണ് തരുന്നത്. രാവിലെ കാണുന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്നാണ് വിശ്വസം. കാണുന്ന സ്വപ്നങ്ങളുടെ അർത്ഥം അറിയണമെങ്കിൽ, അത് ഓർത്തിരിക്കണം. പലരും സ്വപ്നം കണ്ടത് മറന്നു പോകുകയാണ് പതിവ്.
സിംഹത്തെ സ്വപ്നം കണ്ടാൽ വിജയം നേടുമെന്നാണ്. ശത്രുക്കൾ നിങ്ങളെ ഭയക്കും. ഒരു ജോടി സിംഹക്കുട്ടികളെ കണ്ടാൽ ദാമ്പത്യ ജീവിതം ഊഷ്മളമാകുമെന്ന് അർഥം. ആനയെ സ്വപ്നം കണ്ടാൽ ഐശ്വര്യവും സന്തോഷവും വർധിക്കും. രണ്ട് ആനകളായാൽ ദാമ്പത്യ ജീവിതം ഊഷ്മളമാകും.ആന അനങ്ങാതെ നിൽക്കുകയാണെങ്കിൽ ജോലിയിൽ തടസ്സം വരാനുള്ള സാധ്യതയാണ്. ആന സവാരിയാണെങ്കിൽ സന്തോഷവും സമാധാനവും വർധിക്കും എന്ന സൂചനയാണ്. ശ്വാസതടസമുഉള്ളപ്പോളാകും ആന ഓടിക്കുന്നതായി സ്വപ്നം കാണുന്നത്. ഗണപതിക്കുള്ള നേർച്ച മറന്നാലും ആനയെ സ്വപ്നം കാണാം.
കുതിര സവാരി ചെയ്യുന്നത് സ്വപ്നം കണ്ടാൽ ജോലിയിൽ പുരോഗതി ഉണ്ടാകും. കുതിരപ്പുറത്ത് നിന്ന് വീഴുന്നത് ആണെങ്കിൽ ജോലി നഷ്ടപ്പെടാൻ ഇടയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. വെളുത്ത പശുവിനെ സ്വപ്നം കണ്ടാൽ പഞ്ചസാരയുടെയോ വെള്ളിയുടെയോ വ്യാപാരം കൊണ്ട് നേട്ടമുണ്ടാകും. കറുത്ത പശുവായാൽ പലിശ ഇടപാടിൽ ലാഭമുണ്ടാകും. പശുവിന്റെ പാല് പുറത്തേക്ക് വരുന്നത് കണ്ടാൽ സ്വത്ത് വർധിക്കുകയും കച്ചവടത്തിൽ കൂടുതൽ നേട്ടം ഉണ്ടാകുകയും ചെയ്യും.
നായ കരയുന്നത് സ്വപ്നത്തിൽ കണ്ടാൽ, ചില മോശം വാർത്തകൾ വരുമെന്ന് മനസ്സിലാക്കുക. ഒരു നായയെ കാണ്ടാൽ അതിന്റെ അർഥം നിങ്ങൾ ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാമെന്നാണ് സ്വപ്നഫലം. ഒരു പൂച്ചയെ സ്വപ്നത്തിൽ കണ്ടാൽ ആരോടെങ്കിലും വഴക്കിടാൻ സാധ്യതയുണ്ട്. പാമ്പിനെ സ്വപ്നത്തിൽ കണ്ടാൽ അത് ശുഭസൂചകമാണ്. അത് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വരുന്നതിന്റെ സൂചന നൽകുന്നു. പാമ്പിനെ സ്വപ്നത്തിൽ കണ്ടാൽ മുരുകന് വഴിപാടുകൾ നടത്താം.