ADVERTISEMENT

തുളസി കൊണ്ടു മഹാവിഷ്ണുവിനെ അർച്ചിക്കുന്നതു പോലെ പുണ്യദായകമാണു കൂവളം കൊണ്ടു പരമശിവനെ ആരാധിക്കുന്നത്. അതുകൊണ്ടുതന്നെ കൂവളം വീട്ടുവളപ്പില്‍ നട്ടുവളർത്തുകയെന്നതും കൂവളത്തില കൊണ്ടു ശിവനെ പൂജിക്കുക എന്നതും ആചാരമായിത്തന്നെ ശിവഭക്തർ ശീലമാക്കിയിരുന്നു. ഓരോ തണ്ടിലും മൂന്ന് ദളങ്ങള്‍ വീതമുണ്ടാകുന്ന കൂവളത്തിന്റെ ഇല പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്നാണു വിശ്വാസം. അതുകൊണ്ടു ശിവനും പാർവതിക്കും അർച്ചന നടത്താൻ കൂവളത്തില ഉപയോഗിക്കുന്നു. വില്വപത്രാർച്ചന ശിവക്ഷേത്രങ്ങളിൽ പ്രധാനമാണ്.

മാസപ്പിറവി, പൗർണമി, അമാവാസി, അഷ്ടമി, നവമി, ചതുർ‌ഥി, തിങ്കളാഴ്ച ഈ ദിവസങ്ങളിൽ കൂവളത്തില പറിക്കുന്നത് ശിവകോപത്തിനു കാരണമാകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു പൂജ നടത്താവുന്നതാണ്. ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തിൽ നിന്ന് കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇലകൾ അടർ‌ത്താവൂ. കൂവളത്തില തോട്ടിയിട്ട് ഒടിച്ചെടുക്കുകയോ തല്ലിപ്പറിക്കുകയോ ചെയ്യരുത്. മരത്തിൽ കയറിപ്പറിക്കുന്നതാണ് ഉത്തമം.

കൂവളം നടുന്നതും ശ്രദ്ധാപൂർവം പരിപാലിക്കുന്നതും ശിവപ്രീതിക്ക്‌ അത്യുത്തമമാണ്. കൂവളം നശിപ്പിക്കുക, വേണ്ട രീതിയിൽ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്. വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നടുന്നതും നിത്യവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നതും കുടുംബൈശ്വര്യം നിലനിര്‍ത്താൻ ഉത്തമം. ഒരു കൂവളം നട്ടാൽ അശ്വമേധയാഗം നടത്തിയ ഫലം, കാശി മുതൽ രാമേശ്വരം വരെയുളള ശിവക്ഷേത്രദർശനം നടത്തിയ ഫലം, ആയിരം പേർക്ക് അന്നദാനം നടത്തിയ ഫലം, ഗംഗയിൽ നീരാടിയ ഫലം എന്നീ സത്‌ഫലങ്ങൾ ലഭിക്കുമെന്ന് പുരാണങ്ങളിൽ പറയുന്നു.

English Summary:

Vilva Patra leaves hold immense significance in Shiva worship, considered as sacred as Tulsi for Vishnu. Planting and nurturing this sacred plant at home brings prosperity and spiritual blessings, equivalent to performing grand religious rituals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com