ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ

Mail This Article
ശിവരാത്രി ദിനത്തിൽ ക്ഷേത്രദർശനത്തോടൊപ്പം വഴിപാടുകൾ സമർപ്പിച്ച് പ്രാർഥിക്കുന്നത് അതീവഫലദായകമാണ്. നാം നമ്മെത്തന്നെ ഭഗവാന് സമർപ്പിക്കുന്നതിന് പ്രതീകമാണ് വഴിപാടുകൾ. ഭഗവാന് ഏറ്റവും പ്രധാനമായ മൂന്ന് വഴിപാടുകളാണ് ജലധാര, കൂവളമാല, പിൻവിളക്ക്. രോഗദുരിത ശാന്തിയാണ് ജലധാര വഴിപാടായി സമർപ്പിച്ചാലുള്ള ഫലം.
പാർവതീദേവിയെ സങ്കൽപിച്ചാണ് പിൻവിളക്ക് വഴിപാടു സമർപ്പിക്കുന്നത്. ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കണമെങ്കിൽ പാർവതീ ദേവിക്ക് പിൻവിളക്ക് വഴിപാടുകൂടി സമർപ്പിക്കണം എന്നാണു ചിട്ട. കാര്യസാധ്യത്തിന് ഏറ്റവും ഉത്തമമായ വഴിപാടാണിത്. മംഗല്യസിദ്ധി, ദീർഘമാംഗല്യം, ഭാര്യാ- ഭർതൃ ഐക്യം എന്നിവയാണു പിൻവിളക്കു വഴിപാടിന്റെ ഫലം
പേരിലും നാളിലും കൂവളത്തില കൊണ്ട് അർച്ചന എന്നിവ നടത്തുന്നതും നല്ലതാണ്. ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി സമർപ്പിക്കുക. ദാമ്പത്യ ദുരിതദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക. സ്വയംവര പുഷ്‌പാഞ്‌ജലി സമർപ്പിക്കുന്നത് വിവാഹതടസ്സം നീങ്ങാൻ സഹായകമാണ്.