ഇവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല, ഓർമശക്തിയില്‍ മുന്നിൽ 5 രാശിക്കാർ

Mail This Article
ഇന്നലെ നടന്ന കാര്യങ്ങൾ പോലും ഓർമിച്ചെടുക്കാൻ പാടുപെടുന്നവരാണേറെയും. എന്നാൽ ചില രാശിക്കാർ ഓർമശക്തിയിൽ മുന്നിലായിരിക്കും. ജീവിതത്തിലെ നല്ല കാര്യങ്ങൾക്കൊപ്പം മോശം കാര്യങ്ങളും ഈ രാശിക്കാർ മരണം വരെ ഓർത്തിരിക്കും. ഓർമശക്തിയിൽ മുന്നിൽ നിൽക്കുന്ന ആ അഞ്ചു രാശിക്കാരെ പരിചയപ്പെടാം.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): എന്തുകാര്യം ചെയ്താലും അത് പെർഫെക്റ്റ് ആകണമെന്ന വാശിയുണ്ട് കന്നിരാശിക്കാർക്ക്. ഓർമ ശക്തിയുടെ കാര്യത്തിലും അവർ ഒട്ടും പിന്നിലല്ല. വ്യക്തമായ പദ്ധതികളോടെയും ആസൂത്രണത്തോടെയുമാണ് അവർ ജീവിതത്തിലെ ഓരോ ചുവടും മുന്നോട്ടു വയ്ക്കുക. കഴിഞ്ഞ കാലത്ത് സംഭവിച്ചു പോയ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ഓർമയുള്ളതിനാൽ മുന്നോട്ടുള്ള ജീവിതത്തിലെ ഓരോ കാര്യങ്ങളും വളരെ ശ്രദ്ധയോടെ മാത്രമേ അവർ ചെയ്യൂ.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ഓർമശക്തിയിൽ കന്നിരാശിക്കൊപ്പമോ അതിനും ഒരുപടി മുകളിലോ ആണ് മകരം രാശിക്കാർ. ചെയ്യുന്ന ജോലിയിലും എത്തിക്സിലും അടിയുറച്ച വിശ്വാസമവർക്കുണ്ട്. അപാര ഓർമശക്തിയുള്ള ഇവർക്ക് എത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളും അനായാസം ഓർത്തെടുക്കാൻ സാധിക്കും. ജീവിത വിജയത്തിന് കുറുക്കു വഴികളില്ലെന്നും കഠിനാധ്വാനം കൊണ്ടു മാത്രമേ അതു സാധിക്കൂവെന്നും ഉറച്ചു വിശ്വസിക്കുന്നവരാണ് ഈ രാശിക്കാർ.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): വർഷങ്ങൾക്കു മുൻപ് നടന്ന, വളരെ നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് വൃശ്ചികരാശിയിൽ പിറന്നവരോടു ചോദിച്ചു നോക്കൂ. ഇന്നലെ നടന്ന കാര്യങ്ങൾ പോലെ പുതുമ ചോരാതെ അവർ മറുപടി നൽകും. ഒരു തപ്പലും തടയലുമില്ലാതെ വിശദമായിത്തന്നെ അവർ ഓരോ കുഞ്ഞു കാര്യവും വിശദീകരിച്ചു തരും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ജീവിതത്തിൽ നടന്ന എല്ലാക്കാര്യങ്ങളും ഒരു സുന്ദര ചിത്രം പോലെ ഇടവം രാശിക്കാർക്ക് മണിമണിയായി ഓർത്തെടുക്കാനാകും. നിസ്സാര കാര്യങ്ങളോ ഗൗരവമുള്ള കാര്യങ്ങളോ ആകട്ടെ പഴയ കാര്യങ്ങളെക്കുറിച്ച് എന്തുചോദിച്ചാലും ഞൊടിയിട പോലും ആലോചിക്കാതെ അവർ ഉത്തരം നൽകും. ഓർമശക്തി കൂടുതലുള്ള രാശികളിൽ രണ്ടാമതായ ഇവരുടെ ഗുഡ്ബുക്കിൽ കയറിപ്പറ്റാൻ കഴിയുന്നതു തന്നെ ഒരു വലിയ കാര്യമാണ്.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): പണ്ടേ ദുർബല, പോരാത്തതിന് ഗർഭിണിയും എന്നു പറഞ്ഞതുപോലെയാണ് കർക്കടക രാശിക്കാരുടെ സ്വഭാവം. സെൻസിറ്റീവ് സ്വഭാവത്തിന്റെ ആശാന്മാരാണിവർ. പോരാത്തതിന് മൂഡ് സ്വിങ്സും. എപ്പോഴും ജാഗരൂകരായിരിക്കുന്ന ഇവർ ഓർമകളുടെ ഒരു വലിയ ശേഖരം തന്നെ സൂക്ഷിക്കുന്നവരാണ്. എന്തൊക്കെ കാര്യങ്ങളാണ് ഓർമയിൽ സൂക്ഷിക്കേണ്ടത് എന്നതിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടവർക്ക്.