ADVERTISEMENT

കൈയിലെ രേഖകൾ നോക്കി ഭാവി പറയുന്നതുപോലെ വിരലുകളുടെ നീളം അനുസരിച്ച് ഒരു വ്യക്തിയുടെ സ്വഭാവം മനസ്സിലാക്കാം. ഹസ്ത രേഖ ശാസ്ത്ര പ്രകാരം പൊതുവെ നീളം കൂടിയ വിരലുകളുള്ളവർ സൗഹൃദപ്രിയരും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്നവരും ശാന്തശീലരുമായിരിക്കും. എന്നാൽ കുറിയ വിരലുകളുള്ളവർ എന്തും വെട്ടിത്തുറന്നു പറയുന്നവരും ക്ഷിപ്രകോപികളുമായിരിക്കും. ഈ കോപം വളരെ കുറച്ചു നേരത്തേക്ക് മാത്രമേ കാണൂ. 

മോതിര വിരൽ ചൂണ്ടു വിരലിനേക്കാൾ നീളമുള്ള സ്ത്രീകൾ പൊതുവെ കുടുംബ ബന്ധങ്ങൾക്ക്‌ വില നൽകുന്നവരും സാഹസികരും ചഞ്ചല ഹൃദയരുമായിരിക്കും. ഇക്കൂട്ടരുടെ സാമ്പത്തികനില എപ്പോഴും ഭദ്രമായിരിക്കും. ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തിനു ഉടമയായിരിക്കും. ദേഷ്യപ്രകൃതരായ ഇവർ പെട്ടെന്നു ശാന്തരാവുകയും പറഞ്ഞ കാര്യങ്ങളെല്ലാം മറക്കുകയും ചെയ്യും. സ്നേഹിക്കുന്നവർക്ക് ഇവർ വിശ്വസ്തരായിരിക്കും. തൊഴില്‍പരമായി ഉന്നതിയിലെത്താൻ യോഗവുമുള്ളവരുമാണ് ഈ വിരലിനുടമകള്‍.

മോതിര വിരല്‍ ചൂണ്ടുവിരലിനേക്കാള്‍ നീളം കുറഞ്ഞ സ്ത്രീകൾ ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും. പ്രശ്നങ്ങളെ യുക്തിപൂർവം പരിഹരിക്കുന്നവരും നേതൃപാടവം ഉള്ളവരുമായിരിക്കും. വ്യക്തി ബന്ധങ്ങളേക്കാൾ ജീവിത മൂല്യത്തിനു വിലകൽപ്പിക്കുന്നവരാണിവർ. അതിനാൽത്തന്നെ ഇക്കൂട്ടരുടെ കുടുംബബന്ധങ്ങളിൽ ഉലച്ചിൽ സംഭവിക്കാനിടയുണ്ട്. വിശ്വസ്തരും എല്ലാം നല്ല രീതിയിൽ കാണാൻ ശ്രമിക്കുന്നവരുമായിരിക്കും.

English Summary:

Discover what your finger length reveals about your personality! Palmistry suggests that the relative length of your ring and index fingers indicates traits like family values, financial success, and leadership qualities. Learn more about what your finger length means.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com