ADVERTISEMENT

കാലങ്ങളായി പിന്തുടർന്നു വരുന്ന രീതികളെ വെല്ലുവിളിക്കുകയും അവയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് തന്നിഷ്ടത്തോടെ ജീവിക്കുകയും ചെയ്യുന്ന ചില രാശിക്കാറുണ്ട്. ഇവർ വലിയ സ്വാതന്ത്ര മോഹികളുമായിരിക്കും. സാമ്പ്രദായികമായ പിന്തുടർന്നു വരുന്ന കാര്യങ്ങൾ അനുസരിക്കാൻ ഇഷ്ടപ്പെടാത്ത ഇവർക്ക് അതിരുകൾ ഭേദിക്കുന്നതിനും യാതൊരു മടിയും കാണുകയില്ല. വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന, വിപ്ലവകാരികളായ ഈ രാശിക്കാർ  ആരൊക്കെയാണെന്ന് അടുത്തറിയാം. 

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): വ്യക്തികളെ വളരെയധികം വിലമതിക്കുകയും സമത്വ സുന്ദര ലോകം ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് കുംഭം രാശിക്കാർ. നിലവിലെ വ്യവസ്ഥിതികളെ വെല്ലുവിളിക്കുന്നതിനു ഇക്കൂട്ടർ യാതൊരു മടിയും കാണിക്കുകയില്ല. സമൂഹം പിന്തുടർന്നു പോകുന്ന നിയമങ്ങൾ കാലഹരണപ്പെട്ടതും നീതിയുക്തവുമല്ലെന്നു ചിന്തിക്കുന്ന ഇവർ വികാരങ്ങളെ മാനിക്കുന്നതിൽ പുറകിലായിരിക്കും. യുക്തിപൂർവം കാര്യങ്ങളെ സമീപിക്കുന്ന കുംഭം രാശിക്കാർ തീരുമാനങ്ങൾ കൈകൊള്ളുന്നതും അത്തരത്തിൽ തന്നെയായിരിക്കും. 

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വെല്ലുവിളികളെയും പ്രശ്നങ്ങളെയും സധൈര്യം നേരിടുന്ന, തീരുമാനങ്ങൾ വളരെ പെട്ടെന്ന് കൈക്കൊള്ളുന്ന, ക്ഷമാശീലം വളരെ കുറവായ രാശിക്കാരാണ് ഇക്കൂട്ടർ. തങ്ങളുടെ വളർച്ചയ്ക്ക് തടസമാകുന്ന നിയമങ്ങളെ ലംഘിക്കാൻ മേടം രാശിക്കാർക്ക് യാതൊരു മടിയുമുണ്ടാകുകയില്ല. ചിന്തിക്കാതെ പ്രവർത്തിക്കുന്നവരായതു കൊണ്ടുതന്നെ പലപ്പോഴും വലിയ പ്രത്യാഘാതങ്ങൾ ഇവർ നേരിടേണ്ടി വരാറുണ്ട്. 

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): നയിക്കാനായി ജനിച്ചവരാണ് ചിങ്ങം രാശിക്കാർ അതുകൊണ്ടുതന്നെ തങ്ങളുടെ വ്യക്തിത്വത്തിനോ സർഗാത്മകതയ്‌ക്കോ വെല്ലുവിളി നേരിടേണ്ടി വരുമ്പോൾ പിന്തുടർന്നു വരുന്ന കാര്യങ്ങളെ ലംഘിക്കാൻ ഇക്കൂട്ടർ മുന്നിട്ടിറങ്ങും. വേറിട്ട് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാശിക്കാരാണ് ഇവർ. തങ്ങളുടെ സ്വാതന്ത്ര്യത്തിനായി അധികാര സ്ഥാനങ്ങളെ വെല്ലുവിളിക്കാൻ ഇവർക്ക് യാതൊരു മടിയുമുണ്ടാകുകയില്ല. 

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): കലഹപ്രിയരെങ്കിലും പലപ്പോഴും ഈ സ്വഭാവസവിശേഷത ഉള്ളിലൊളിപ്പിക്കുന്നവരാണ് ഈ രാശിക്കാർ. വികാരങ്ങൾ മുറിപ്പെടുന്ന സന്ദർഭങ്ങളിൽ മാത്രമായിരിക്കും ഇക്കൂട്ടർ പലപ്പോഴും റിബലുകളായി മാറുക. തങ്ങളുടെ ലക്ഷ്യങ്ങളെ എപ്പോഴും സ്വകാര്യതയായി മാത്രം കൊണ്ടുനടക്കുന്ന ഇവർ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ മാത്രമായിരിക്കും ചുറ്റുമുള്ള വ്യവസ്ഥിതികളെ പൊട്ടിച്ചെറിയാൻ ശ്രമിക്കുക. തിടുക്കത്തിൽ തീരുമാനമെടുക്കാതെ കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയതിനു ശേഷം മാത്രമായിരിക്കും ഇക്കൂട്ടർ പ്രതികരിക്കുക. 

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): അറിവ് സമ്പാദിക്കുന്നതിൽ വളരെയധികം താൽപര്യം കാണിക്കുന്നവരാണ് ധനു രാശിക്കാർ. അതുകൊണ്ടുതന്നെ  യാഥാസ്ഥികമായ വിശ്വാസങ്ങളെയും നിയമങ്ങളെയും ചോദ്യം ചെയ്യാനും അവ അനുസരിക്കാനും ഇവർക്ക് വിമുഖതയുണ്ടാകും. സ്വന്തം സ്വാതന്ത്രത്തിനു വിലങ്ങു തടിയാകുന്ന ഏതൊരു അധികാരത്തെയും ചോദ്യം ചെയ്യാൻ ഇവർ മടിക്കുകയില്ല. കൗശലം തീരെയില്ലാത്തവരായതു കൊണ്ടുതന്നെ പലപ്പോഴും വലിയ പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വരാറുണ്ട് ധനു രാശിക്കാർ.

English Summary:

Rebellious Zodiac Signs: Five zodiac signs – Aquarius, Aries, Leo, Scorpio, and Sagittarius – are known for their independent spirits and defiance of traditional norms. These signs prioritize freedom and readily challenge authority to achieve their goals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com