സാമ്പത്തിക പുരോഗതിയാണോ വേണ്ടത്? വീട്ടിൽ അക്വേറിയം ഇങ്ങനെ വയ്ക്കാം

Mail This Article
സാമ്പത്തിക പുരോഗതി ഉണ്ടാകാനായി ഓഫീസിലോ വീട്ടിലോ പ്രധാന മുറിയുടെ വടക്ക് കിഴക്കേ മൂലയിലായി ഒരു അക്വേറിയം സ്ഥാപിക്കാം. അതിൽ 8 സ്വർണമത്സ്യങ്ങളും ഒരു കറുത്ത മത്സ്യവും ഉണ്ടെങ്കിൽ നിശ്ചയമായും അവിടെ ഐശ്വര്യം ഉണ്ടാകുന്നതാണ്. മത്സ്യത്തെ വളർത്തുന്നത് ദൃഷ്ടി ദോഷത്തിന് പരിഹാരമാണ്. അക്വേറിയത്തിലെ മത്സ്യങ്ങളെ നോക്കിയിരിക്കുന്നത് മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാൻ ഉപകാരപ്പെടുകയും ചെയ്യും.
ദൈവം മത്സ്യമായി ആദ്യം അവതരിച്ചു എന്നാണ് ഭാരതീയ സങ്കല്പം. ചൈനീസ് വാസ്തു ശാസ്ത്രം അനുസരിച്ച് വീട്ടിൽ മത്സ്യത്തെ വളർത്തുന്നത് ഐശ്വര്യം നൽകും. എപ്പോഴും അക്വേറിയത്തിലെ മത്സ്യങ്ങളുടെ എണ്ണം കൃത്യമായ നിലനിർത്താൻ ശ്രദ്ധിക്കണം. സമയാസമയങ്ങളിൽ വെള്ളം മാറ്റുകയും ചെയ്യേണ്ടതാണ്.
വെള്ളത്തിന് ഒഴുക്കുണ്ടാവാൻ വേണ്ട സജ്ജീകരണങ്ങളും ചെയ്യണം. പഞ്ചഭൂതങ്ങളുടെയും സ്വാധീനം ഒരു അക്വേറിയത്തിൽ ഉണ്ടെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ അവർ വീട്ടിലെ അന്തരീക്ഷത്തെ സ്വാധീനിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഒരു അക്വേറിയം ഇരിക്കുന്ന സ്ഥലത്ത് എപ്പോഴും പോസിറ്റീവ് എനർജി ഉണ്ടാകാറുണ്ട്.