വിഷുക്കണിയും വിഷു ഫലവും; ഇക്കൊല്ലം ‘രണ്ട് പറ’ വർഷം

Mail This Article
സംസ്ക്കാരം കൊണ്ടും ആചാര–അനുഷ്ഠാനങ്ങളെക്കൊണ്ടും സമ്പന്നമാണ് നമ്മുടെ രാജ്യം. വർഷങ്ങൾ കുറേ കഴിഞ്ഞിട്ടും ഇതെല്ലാം ഇവിടെ തുടർന്ന് കൊണ്ടെയിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളികളെ സംബന്ധിച്ച് വിഷുവിന് ‘വിഷുക്കണി’ കാണുന്നതും ‘വിഷുഫലവും’ വളരെ പ്രധാനപ്പെട്ടതാണ്.
വിഷുസംക്രമം
മീനശനി ഇടവവ്യാഴം കൊല്ലവർഷം 1200–ാം മാണ്ട് മേടമാസം 1–ാം തീയതി 2025 ഏപ്രിൽ 14 തിങ്കളാഴ്ച ഉദിക്കുവാന്‍ 7 നാഴികയും 25 വിനാഴികയുമുളളപ്പോൾ (3 മണി 21 മിനിറ്റിന് IST AM) ചോതി നക്ഷത്രവും തുലാക്കൂറും കൃഷ്ണപക്ഷത്തിൽ പ്രഥമ തിഥിയും വരാഹ കരണവും വജ്രനാമ നിത്യയോഗവും കൂടിയ സമയത്ത് കുംഭരാശി ഉദയ സമയത്തിൽ ഭൂമി ഭൂതോദയം കൊണ്ട് മേഷ വിഷു സംക്രമം.
വിഷുഫലം
എന്താണ് വിഷുഫലം? ഒരു വർഷത്തിൽ പ്രകൃതിമൂലമുണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കുക എന്നതാണ് വിഷുഫലംകൊണ്ട് ഉദ്ദേശിക്കുന്നത്. വിഷുഫലത്തെക്കുറിച്ച് പഴമക്കാർ ആദ്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഈ കൊല്ലം എത്ര ‘പറ’ വർഷമാണ് എന്ന്. ഈ കൊല്ലം ‘രണ്ട് പറ’ വർഷമാണ്. ‘പറ’ എന്നുള്ള ഒരു കണക്ക് ജ്യോതിഷ നിയമപ്രകാരം ഗണിച്ചുണ്ടാകുന്നതാണ്. അതായത് ‘ഒന്നും’ ‘മൂന്നും’ പറ നല്ലതും ‘രണ്ടും’ ‘നാലും’ പറ നല്ലതുമല്ല. എന്നതാണ് സാമാന്യ നിയമം. ഈ കൊല്ലം ‘രണ്ട് പറ’ വർഷമാകയാൽ ആവശ്യത്തിന് മഴ ലഭിക്കാതിരിക്കുകയും അനവസരത്തിൽ മഴ ഉണ്ടാകുകയും ചെയ്യുമെന്നതാണ് അതിനാൽ കർഷകർ കൃഷി കാര്യങ്ങളിൽ ശ്രദ്ധിക്കുകയും വേണം.