ADVERTISEMENT

വാസ്തുശാസ്ത്രം ഒക്കെ നോക്കി വീട് നിർമ്മിച്ചാണ് താമസം തുടങ്ങിയത്. എന്നാൽ പ്രതീക്ഷിച്ചപോലെ ഐശ്വര്യം ഇല്ല, എല്ലാത്തിനും തടസ്സം, മനസമാധാനത്തോടെ താമസിക്കാൻ പറ്റുന്നില്ല എന്നിങ്ങനെയൊക്കെ  പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചില സാഹചര്യത്തിൽ നാം വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളാവും പ്രതികൂല ഊർജത്തിനു കാരണം.

1.വീടിനു ചുറ്റുപാടുകൾ ആദ്യം ശ്രദ്ധിക്കണം. വീടിന്റെ ഭിത്തിയോട് ചേർന്ന് മരക്കഷ്ണങ്ങൾ, ഇഷ്ടിക, ടൈൽ മുറികൾ, മണൽച്ചാക്കുകൾ എന്നിവ ഉണ്ടേൽ ഉടൻ മാറ്റണം. പുതിയ വീട് പണി കഴിഞ്ഞു മിച്ചം ഉള്ളവ വീടിന്റെ ഭിത്തിയോട് ചേർത്ത് വയ്ക്കരുത് എന്ന് ചുരുക്കം .

2.റോസാ ചെടി ഒഴികെ മുള്ളുള്ള ചെടികൾ വീട്ടിൽ നട്ടു വളർത്തുന്നത് പ്രതികൂല ഊർജ്ജത്തിന് കാരണമാകും. വീടുപണി സമയത്തു ദൃഷ്ടിദോഷം ഏൽക്കാതിരിക്കാൻ കള്ളിമുൾച്ചെടികൾ  വയ്ക്കുമെങ്കിലും വീട്ടിൽ  താമസിക്കാൻ തുടങ്ങിക്കഴിഞ്ഞു ഇവ മാറ്റണം .

3.വാതിലിന്റെയും ജനലിന്റെയും അലമാരയുടെയും കുറ്റിയും കൊളുത്തും  മറ്റും  ശരിക്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ ഉടനടി മാറ്റണം.

4.കേടായതും പൊട്ടിയതുമായ വസ്തുക്കൾ ഭവനത്തിൽ സൂക്ഷിക്കാൻ പാടില്ല . എത്ര വിലപിടുപ്പുള്ളതാണെങ്കിലും പൊട്ടിയവസ്തുക്കൾ ഉപേക്ഷിക്കുന്നതാണ് നന്ന് . പൈപ്പിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴാൻ പാടില്ല. പുതിയ ടാപ്പ് പിടിപ്പിക്കുക.  പൈപ്പുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ നന്നാക്കാൻ ഉപേക്ഷ വിചാരിക്കരുത്.

5.വീടിന്റെ വടക്ക് കിഴക്കും  തെക്കു പടിഞ്ഞാറും  ഭാഗങ്ങൾ വളരെയധികം ശ്രദ്ധിക്കണം. ഈ ഭാഗം ഒരിക്കലും അലങ്കോലമായി കിടക്കാൻ ഇടയാവരുത്. വീടിന്റെ  മധ്യഭാഗമാണ് ബ്രഹ്മസ്ഥാനം എന്നറിയപ്പെടുന്നത്. ഈ ഭാഗം എപ്പോഴും  ഒഴിച്ചിടണം എന്നാണ് വാസ്തുശാസ്ത്ര വിധി.

English Summary:

Vastu Shastra for a peaceful home: Even with proper Vastu construction, negative energy can linger from surrounding clutter or broken items. Removing thorny plants, fixing broken appliances and maintaining cleanliness, especially in the Northeast and Southwest corners, are crucial for creating a positive and prosperous home environment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com