വരുഥിനി ഏകാദശിയും വ്യാഴാഴ്ചയും ചേർന്ന് വരുന്ന സവിശേഷദിനം, അനുഷ്ഠാനം ഇങ്ങനെ

Mail This Article
കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയാണ് വരുഥിനി ഏകാദശി. ശുക്ല, ബ്രഹ്‌മ, ത്രിപുഷ്‌കര എന്നിവയുടെ സംയോജനമാണ് വരുഥിനി ഏകാദശി. ഈ മൂന്ന് യോഗങ്ങളിലും ശ്രീ മഹാവിഷ്ണുവിനെ ആരാധിക്കുന്നത് വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നുയോഗം. മുജ്ജന്മ ദോഷങ്ങൾക്കു പരിഹാരമായും കരുതപ്പെടുന്നു.
വരുഥിനി ഏകാദശിയില്‍ ജലം ദാനം ചെയ്യുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം ഈ സമയത്ത് ചൂട് അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. വരുഥിനി ഏകാദശി ദിനത്തില്‍ ഒരു പാത്രം നിറയെ വെള്ളം ദാനം ചെയ്യുകയും വഴിയാത്രക്കാര്‍ക്കായി പൊതുസ്ഥലത്ത് തണ്ണീര്‍ത്തടം സ്ഥാപിക്കുകയും ചെയ്താല്‍ അനേക ജന്മങ്ങളിലെ പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്ന് പറയപ്പെടുന്നു. ആദിനാരായണന്റെ അനുഗ്രഹത്താല്‍ ശരീരം ആരോഗ്യത്തോടെ നിലനിൽക്കും എന്നാണ് വിശ്വാസം.
വരുഥിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ കഴിയുന്നതും ഭക്ഷ്യധാന്യങ്ങള്‍ കഴിക്കരുത്. ദിവസം മുഴുവന്‍ വ്രതമെടുക്കാന്‍ കഴിയാത്തവര്‍ക്ക് പഴങ്ങള്‍ കഴിക്കാവുന്നതാണ്. 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷര ഗോപാലമന്ത്രം ജപിക്കുക. നിവേദ്യത്തില്‍ തുളസി ദളം വയ്ക്കുക. വിഷ്ണു സഹസ്രനാമം ജപിക്കുക. കഴിയുന്നതു പോലെ ദാനകര്‍മ്മങ്ങളും ചെയ്യുക.
പഞ്ചാംഗം അനുസരിച്ച്, കൃഷ്ണ പക്ഷത്തിലെ ഏകാദശി തിഥി ഏപ്രില്‍ 23 ന് പകൽ 04.43 ന് ആരംഭിക്കുന്നു. ഏപ്രില്‍ 24 ന് പകൽ 02.32 ന് അവസാനിക്കും. ഏപ്രിൽ 25 കാലത്ത് 06.09 മുതൽ 08.38 വരെയാണ് പാരണ വീടേണ്ടത്.
ഇന്ന് ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രം ജപിക്കുന്നത് ഉത്തമമാണ്. ഋണം എന്നതു ധനത്തിന്റെ വിപരീതമാണ്. ഏതു തരത്തിലുള്ള ഋണത്തെയും ഇല്ലാതാക്കുന്നതിന് ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രത്തിനു സാധിക്കും. അതു സാമ്പത്തിക ഋണമായാലും മാനസിക ഋണമായാലും. ഭഗവാൻ മഹാവിഷ്ണുവിനെ മനസ്സിൽ സ്മരിച്ച് ശ്രദ്ധയോടെ ജപിക്കുക :
ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രം-
ദേവതാകാര്യ സിദ്ധ്യർഥം
സഭാസ്തംഭസമുദ്ഭവം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
ലക്ഷ്മീലിംഗിത വാമാംഗം
ഭക്താനാം വരദായകം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
മന്ത്രമാലാധരം ശംഖ-
ചക്രാബ്ജായുധധാരിണം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
സ്മരണാത് സർവപാപഘ്നം
കദ്രുജ വിഷനാശനം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
സിംഹനാദേന മഹതാ
ദഗ്ദന്തി ഭയനാശനം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
പ്രഹ്ലാദവരദം ശ്രീശം
ദൈത്യേശ്വര വിദാരിണം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
ക്രൂരഗ്രഹൈർപീഡിതാനാം
ഭക്താനാമഭയപ്രദം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
വേദവേദാന്ത യജ്ഞേശം
ബ്രഹ്മരുദ്രാദി വന്ദിതം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
ഫലശ്രുതി:
യദിദം പഠതേ നിത്യം
ഋണമോചനസഞ്ചിതം
അനൃണീ ജായതേ സദ്യോ
ധനം ശീഘ്രമവാപ്നുയാൻ
ഓം നമോ നാരായണായ. ഓം നമോ നാരായണായ. ഓം നമോ നാരായണായ.
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700