ADVERTISEMENT

പുരുഷ നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീക്ക് പുരുഷ സ്വഭാവവും സ്ത്രീ നക്ഷത്രത്തിൽ ജനിക്കുന്ന പുരുഷന് സ്ത്രൈണ പ്രകൃതവും വരാമെന്ന് വാദമുണ്ട്. നക്ഷത്രയോനിയും വ്യക്തിയുടെ സ്വഭാവവും തമ്മിൽ ബന്ധമുണ്ടോ?. മകം പിറന്ന മങ്ക എന്നൊക്കെ പറഞ്ഞ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാമെങ്കിലും വിപുലമായ അർഥത്തിൽ അതിനു പ്രസക്തിയില്ല. 27 നക്ഷത്രങ്ങളിൽ 14 എണ്ണം പുരുഷനക്ഷത്രങ്ങളും 13 നക്ഷത്രങ്ങൾ സ്ത്രീ നക്ഷത്രങ്ങളുമാണ്. പുരുഷന്മാർ പുരുഷ നക്ഷത്രത്തിലും സ്ത്രീകൾ സ്ത്രീ നക്ഷത്രത്തിലും ജനിച്ചാൽ ധാരാളം സമ്പത്ത് ഇവർക്കുണ്ടാകും.

പുരുഷ നക്ഷത്രങ്ങൾ
തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അശ്വതി, ഭരണി, പൂയം, ആയില്യം, മകം, ഉത്രം, വിശാഖം, പൂരുരുട്ടാതി, ചോതി എന്നീ 14 നക്ഷത്രങ്ങൾ.

സ്ത്രീ നക്ഷത്രങ്ങൾ
കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂരം, അത്തം, ചിത്തിര, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ പതിമൂന്ന് നക്ഷത്രങ്ങൾ സ്ത്രീ നക്ഷത്രങ്ങൾ.

പുരുഷനക്ഷത്രത്തൽ ജനിച്ച പുരുഷനും സ്ത്രീ നക്ഷത്രത്തിൽ ജനിച്ച സ്ത്രീയും തമ്മിലുള്ള വിവാഹം ഉത്തമമായാണ് കരുതുന്നത്. സ്ത്രീയും പുരുഷനും സ്ത്രീ നക്ഷത്രത്തിൽ ജനിച്ചവരാണെങ്കിൽ അവർ തമ്മിലുള്ള വിവാഹം മധ്യമമാകുന്നു. പുരുഷ നക്ഷത്രത്തിൽ ജനിച്ച സ്ത്രീയും സ്ത്രീ നക്ഷത്രത്തിൽ ജനിച്ച പുരുഷനും തമ്മിലുള്ള വിവാഹവും സ്ത്രീയും പുരുഷനും പുരുഷ നക്ഷത്രത്തിൽ ജനിച്ചവർ തമ്മിലുള്ള വിവാഹവും അധമവുമാകുന്നു.

English Summary:

Discover the influence of Nakshatras (lunar mansions) on personality and marriage compatibility. Learn about male and female nakshatras and their impact on traits and relationships in Vedic astrology.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com