Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷത്തിന്റെ അതിജീവന ഹേതുക്കൾ

astro-journey

ജ്യോതിഷത്തിന്റെ നിലനിൽപ്പിന് ആധാരമായിട്ടുള്ളത് എന്താണ്. ശാസ്ത്രജ്ഞരും ബുദ്ധിജീവികളും ഒക്കെ എതിർത്തിട്ടും ജ്യോതിഷം വളരുന്നതിന്റെ രഹസ്യം തേടിയുള്ള യാത്രയിൽ നിങ്ങൾ കപടബുദ്ധിജീവി അല്ലെങ്കിൽ ഒരു കാര്യം മനസ്സിലാക്കുന്നതിനു ശ്രമിക്കുക. ആകാശത്ത് അമ്പിളിമാമൻ ഉള്ളിടത്തോളം കാലം ബഹുജനങ്ങൾ, ജ്യോത്സ്യൻ, മന്ത്രവാദി, സംഖ്യാ ജ്യോത്സ്യൻ, ഹസ്തരേഖക്കാർ, സർവമത പുരോഹിതന്മാർ, അഭിഭാഷകർ (വക്കീൽ) മനഃശാസ്ത്രജ്ഞൻ, മനഃശാസ്ത്രചികിത്സകർ മുതലായവരെ രോഗ, ദുരിത പ്രശ്നപരിഹാരത്തിനായി സമീപിക്കും. കാലം എത്ര പുരോഗമിച്ചാലും ശാസ്ത്രം എത്ര പുരോഗമിച്ചാലും ജ്യോത്സ്യന്മാർക്ക് പ്രാക്റ്റീസിനു കുറവുണ്ടാകില്ല.

ജ്യോത്സ്യന്മാരെ കാണാൻ വരുന്നവരുടെ ജാതകം നോക്കിയാൽ ഒരു കാര്യം മനസ്സിലാക്കാൻ ആർക്കും സാധിക്കും. ചന്ദ്രനും, വ്യാഴത്തിനും ദോഷമുള്ളവരും ദശാസന്ധികൾ ഉള്ളവരും കാലസർപ്പദോഷക്കാരും മാത്രമാണു നിരന്തരമായി പ്രതിസന്ധികളിൽപ്പെട്ട് നട്ടം തിരിഞ്ഞ് ജ്യോത്സ്യൻമാരെ കാണാൻ വരുന്നത്. ജനനസമയത്തെ രാശീസ്ഥിതി പ്രകാരം ചന്ദ്രൻ ജന്മലഗ്നത്തിന്റെ 6-8-12 രാശികളിൽ നിൽക്കുന്നവരും അമാവാസി, അമാവാസിക്കു മുൻപുള്ള ചതുർദശി, അമാവാസി കഴിഞ്ഞ് വരുന്ന പ്രഥമ എന്നീ തിഥികളിൽ ജനിച്ചവരാണു ചന്ദ്രന്റെ ദോഷം മൂലം വലയുന്നത്.

ചന്ദ്രനു ശനിയോഗം, രാഹു കേതുയോഗം, ചന്ദ്രനു ഗുളിക(മാന്ദി) യോഗം, ചന്ദ്രനു കർക്കടകരാശിയിലെ നീചചൊവ്വയുമായി ബന്ധം, പക്ഷബലം കുറഞ്ഞ ചന്ദ്രനു മൗഢ്യം വന്നതോ നീചത്വം ഭവിച്ചതോ ആയ ബുധന്റെ ബന്ധം തുടങ്ങിയവ ഉള്ളവർ‌ നിരന്തരമായി ജ്യോതിഷികളെ സമീപിക്കുന്നതു കാണാം. വെളുത്തവാവു ദിവസം ജനിച്ചവർക്ക് ചന്ദ്രാധിക്യം എന്ന ദോഷം മൂലം ഉണ്ടാകുന്ന അമിതമായ ആത്മവിശ്വാസത്തിൽ നാശം വരും. ആശുപത്രി ജീവനക്കാരുടെ ജാതകം പരിശോധിച്ചാൽ അവരുടെ ജാതകത്തിൽ ചന്ദ്രൻ 6-8-12 രാശികളിൽ നിൽക്കുന്നതു കാണാം. ദുരിതം കണ്ട് ജീവിക്കുന്നവർ. ആത്മഹത്യവാസന ഉള്ളവരുടെ ജാതകത്തിലും ചന്ദ്രൻ 6-8-12 സ്ഥിതിയിലോ മുൻപ് പറഞ്ഞ ദോഷാവസ്ഥയിലോ ആയിരിക്കും. ജാതകന്റെ എട്ടാം രാശിയിൽ ചന്ദ്രൻ വരുന്ന ചന്ദ്രാഷ്ടമ ദിവസങ്ങളിൽ ആയിരിക്കും ആത്മഹത്യ പ്രവണത കൂടുന്നത്. വെള്ളത്തിൽ മുങ്ങി മരണവും ചന്ദ്രനുമായി ബന്ധപ്പെട്ടാണു കണ്ടുവരുന്നത്. മനഃശാന്തിയില്ലായ്മ, ജീവിതത്തിൽ ഉടനീളം ദുരിതങ്ങൾ എന്നിവ ചന്ദ്രന്റെ ദോഷസ്ഥിതി മൂലം വരുന്നതാണ്. മേൽപ്പറഞ്ഞ ജാതകക്കാർ ജ്യോതിഷ ഉപദേശ പ്രകാരം ഉചിതമായ പരിഹാര കർമങ്ങൾ നടത്തിയാൽ പ്രതിസന്ധികളുടെ രൂക്ഷത കുറയ്ക്കാൻ സാധിക്കും

വ്യാഴദോഷം

പണം എത്ര കിട്ടിയാലും തികയുന്നില്ല, ലോണുകളുടെ ഘോഷയാത്ര, കിട്ടിയ പണം ദീപാളി കുളിച്ചു നശിപ്പിച്ചിട്ടു വിലപിക്കുന്നവർ, കുടുംബം നന്നാക്കാൻ വേണ്ടി ഉള്ള സമ്പാദ്യം മുഴുവൻ ചെലവാക്കിയിട്ട് വഴിയാധാരം ആയവർ, സാമ്പത്തിക തട്ടിപ്പിൽപ്പെട്ട് നഷ്ടം വന്നവർ, പലിശക്കടത്തിൽ കുടുങ്ങിയവർ എന്നിവരുടെ ജാതകത്തിൽ വ്യാഴം 6-8-12 രാശികളിൽ നിൽക്കുന്നതു കാണാം. 12 ൽ വ്യാഴം ശത്രുരാശികളിൽ നിന്നാൽ സർവത്ര നാശം, 8 ൽ വ്യാഴം നിൽക്കുന്നവർ മറ്റുള്ളവരുടെ പണം കൊണ്ട് ബിസിനസ് സാമ്രാജ്യങ്ങൾ തീർത്തിട്ടുണ്ട്. 12ൽ വ്യാഴം നിൽക്കുന്ന സ്ത്രീകൾ മറ്റുള്ളവരുടെ പണം കൊണ്ട് സുഖമായി ജീവിക്കുന്നതു കാണാം. സാമ്പത്തികത്തട്ടിപ്പുകാരായ സ്ത്രീകളുടെ ജാതകത്തിലും വ്യാഴം 6-8-12 രാശികളിൽ നിൽക്കുന്നതു കാണാം.

കാലസർപ്പദോഷം

കാലസർപ്പദോഷം, നാഗബന്ധനയോഗം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു വിചിത്രയോഗമാണിത്. ഈ യോഗത്തെക്കുറിച്ച് ജ്യോതിഷത്തിന്റെ ക്ലാസിക്കൽ ഗ്രന്ഥങ്ങളായ പരാശരഹോര, വരാഹഹോര, പ്രശ്നമാർഗം എന്നിവയിൽ പരാമർശം ഇല്ല. എന്നാൽ ജാതകത്തിൽ കാണുന്ന ഈ ദോഷം വളരെ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാക്കുന്നു. 33-35 വയസ്സു വരെ വ്യക്തിയുടെ ജീവിതം തകർക്കാൻ ഈ യോഗത്തിനു സാധിക്കും എന്നതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ട്. ഈ നശീകരണ യോഗം പൂർവജന്മകർമദോഷത്താൽ ഉണ്ടാകുന്നു എന്നു പറയാം. രാഹു കേതുക്കൾക്ക് ഉള്ളിലായി 180 ഡിഗ്രിക്ക് അകത്ത് സർവ ഗ്രഹങ്ങളും നിന്നാൽ കാലസർപ്പയോഗം. രാഹു മുതൽ കേതു വരെയുള്ളവയും കേതു മുതൽ രാഹുവരെയുള്ളതും എന്നിങ്ങനെ രണ്ടു വിധം. രാഹുകേതുക്കൾക്കു പുറത്ത് ലഗ്നമോ ചന്ദ്രനോ നിൽക്കുന്നതും രാഹുകേതുക്കൾക്ക് ഒപ്പം മേൽപ്പറഞ്ഞ ഗ്രഹങ്ങൾ നിൽക്കുന്നതും കാലസർപ്പയോഗത്തിൽ പെടുന്നു. നിരന്തര പരാജയം, രോഗങ്ങൾ, കേസ് വഴക്കുകൾ, ദാമ്പത്യപരാജയം, സ്വത്തുനഷ്ടം, സന്താനദുരിതം, അവസരനഷ്ടം, പിന്നിൽ നിന്നുള്ള ആക്രമണം, വാഗ്ദാനലംഘനം, കടുത്ത നിരാശാബോധം, തീവ്രവാദ ആശയങ്ങൾ, മയക്കുമരുന്ന് അടിമത്തം എന്നിവ ഫലം. ദോഷശമനത്തിനായി ദൈവികമായ കർമങ്ങൾ ചെയ്യാം. ആന്ധ്രപ്രദേശിൽ ശ്രീകാളഹസ്തിയിൽ രാഹു-കേതു ആശീർവാദപൂജയും രുദ്രാഭിഷേകവും നടത്തുന്നതു നല്ലതാണ്. ത്രയംബകേശ്വർ (മഹാരാഷ്ട്ര) ശിവ‌ക്ഷേത്രത്തിലും ഈ പൂജകൾ നടത്താം. കർണ്ണാടകയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രത്തിലും പരിഹാരം ചെയ്യാം. മഹേശ്വരനിൽ മാത്രമേ കാലസർപ്പയോഗം അടങ്ങുകയുള്ളൂ എന്ന കാര്യം ഓർക്കുക. ജ്യോത്സ്യന്മാരെയും പരിഹാരകർമികളെയും സമീപിക്കുന്നവരിൽ 40% ചന്ദ്രന്റെ 6-8-12 സ്ഥിതിക്കാരും 30% വ്യാഴത്തിന്റെ 6-8-12സ്ഥിതിക്കാരും 20% കാലസർപ്പദോഷക്കാരും, ബാക്കി 10% മറ്റു ദോഷക്കാരും ആണ്. സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ആർക്കു ം ഈ വിഷയം പഠിക്കാവുന്നതാണ്. നിരന്തരമായി പല പല ജ്യോത്സ്യന്മാരെ സമീപിച്ചു പരിഹാരകർമങ്ങൾ നടത്തിയിട്ടും പ്രശ്നപരിഹാരം കാണാത്തവർക്ക് ഉള്ള ആശ്രയ സ്ഥാനമാണ് വിഖ്യാതമായ മൂകാംബികയുടെ കൊല്ലൂരിലെ മഹാക്ഷേത്രം. ഇവിടത്തെ ശിവശക്തി ഐക്യസ്വരൂപത്തെ ആശ്രയിക്കുക. വ്യാഴദോഷശമനത്തിനു ഗുരുപവന പുരേശനെയും ആശ്രയിക്കുക.

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartment

Near Taj Hotel

Thaikkad P.O

Thiruvananthapuram -14

Phone 9447251087, 0471 2324553

email jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.